ഒരാളുടെ കുറവുണ്ടല്ലോ! സ്വന്തം സിനിമ കാണാന്‍ ഇളയ മകളെ കൂട്ടാതിരുന്നതിന് ഇന്ദ്രജിത്ത് പറഞ്ഞ കാരണം?

ഇന്ദ്രജിത്ത് സുകുമാരന്റെ പുതിയ സിനിമയായ ധീരം കഴിഞ്ഞ ദിവസമായിരുന്നു റിലീസ് ചെയ്തത്. തുടക്കം മുതലേ പ്രേക്ഷകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന ചിത്രമായിരുന്നു ഇത്. ആളുകള്‍ക്ക് ഇഷ്ടമാവുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന് സംവിധായകനും താരങ്ങളുമെല്ലാം പറഞ്ഞിരുന്നു. പ്രമോഷന്‍ പരിപാടികളില്‍ എല്ലാവരും സജീവമായിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ 'ധീരം' ല്‍ എഎസ്പി സ്റ്റാലിന്‍ ജോസഫായാണ് ഇന്ദ്രജിത്ത് വേഷമിട്ടത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ നിരവധി പേരാണ് ചിത്രത്തിനായി അണിനിരന്നത്. റിലീസിന് മുന്നോടിയായി ഇന്ദ്രജിത്തും ഭാര്യ പൂര്‍ണിമയും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയിരുന്നു.

പ്രാര്‍ത്ഥനയ്ക്കും പൂര്‍ണിമയ്ക്കുമൊപ്പമായിരുന്നു ഇന്ദ്രജിത്ത് തിയേറ്ററിലേക്കെത്തിയത്. ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നതിനിടയിലായിരുന്നു ഒരാളുടെ കുറവിനെക്കുറിച്ചുള്ള ചോദ്യം വന്നത്. നക്ഷത്ര വന്നില്ലേ എന്ന ചോദ്യത്തിന് അവള്‍ക്ക് 18 ആയില്ലല്ലോ, 17 ആയതേയുള്ളൂ, അതിന്റെ വിഷമത്തിലാണെന്നായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞത്. കുറേനാളായിട്ട് ഞങ്ങള്‍ വെയ്റ്റ് ചെയ്യുകയായിരുന്നു ഈ മൂവിക്ക് എന്നായിരുന്നു പ്രാര്‍ത്ഥന പറഞ്ഞത്. ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണണമെന്ന് ഞങ്ങള്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. എന്റെ ഫ്രണ്ട്‌സും സിനിമ കാണാനായി എത്തിയിട്ടുണ്ട്. കാത്തിരുന്നതിന് കാര്യമുണ്ടായി, സിനിമ നല്ലതാണെന്നായിരുന്നു ഷോയ്ക്ക് ശേഷം പൂര്‍ണിമയും പ്രാര്‍ത്ഥനയും പറഞ്ഞത്.

Indrajith Sukumaran about Naksthra
Photo Credit: Indrajith Sukumaran/ Facebook

അച്ഛനും അമ്മയ്ക്കും ശേഷമായാണ് ഇന്ദ്രജിത്ത് സിനിമയിലെത്തിയത്. ബാലതാരമായി തുടങ്ങി വില്ലത്തരിലേക്ക് മാറി, അതിന് ശേഷം നായകനാവുകയായിരുന്നു. ഏത് തരം വേഷവും തന്നില്‍ ഭദ്രമാണെന്ന് തുടക്കത്തില്‍ തന്നെ അദ്ദേഹം തെളിയിച്ചിരുന്നു. മീശമാധവനിലെ ഈപ്പന്‍ പാപ്പച്ചി ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ഡയലോഗുകളും ആ മാനറിസവും ശ്രദ്ധേയമായിരുന്നു. സഹനടനായി മാറിയതിന് ശേഷമായിരുന്നു നായകനായത്. മലയാള സിനിമ ഇന്നും വേണ്ടവിധത്തില്‍ ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് ഇന്ദ്രജിത്ത് എന്ന് ആരാധകര്‍ ചൂണ്ടിക്കാണിച്ചിരുന്നു. പൃഥ്വിരാജും ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നു. ജ്യേഷ്ഠനാണെന്ന് കരുതി അദ്ദേഹത്തിന് അവസരം കൊടുത്തിട്ടില്ല. കഥാപാത്രത്തിന് അനുയോജ്യനാണെന്ന് മനസിലാക്കിയാണ് ലൂസിഫറിലും എമ്പുരാനിലും അവസരം കൊടുത്തത്. ഗോവര്‍ധനെ അവതരിപ്പിക്കാന്‍ അദ്ദേഹമല്ലാതെ മറ്റൊരു ഓപ്ഷന്‍ ഇല്ലായിരുന്നു എന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.

എമ്പുരാന്റെ ഷൂട്ടിംഗ് സമയത്ത് കുറച്ച് ദിവസം ഞങ്ങള്‍ ഒന്നിച്ചുണ്ടായിരുന്നു. പൂര്‍ണിമയും സുപ്രിയയും ഇല്ലാതെയിരുന്ന ദിവസം ഞങ്ങള്‍ പബ്ബിലൊക്കെ ഒന്നിച്ച് പോയിരുന്നു. അവിടെയൊക്കെ വെറുതെ അലമ്പ് കാണിച്ച് നടന്നു. അന്നാണ് ഒടുവിലായി പൃഥ്വിയെ കണ്ടത്. മുംബൈയിലേക്ക് മാറിയതില്‍ പിന്നെ ഞങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച കുറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് രണ്ടുപേരും തിരക്കിലാണ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുണ്ട്. എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തില്ലെങ്കിലും തനിക്കൊരു ആവശ്യം വന്നാല്‍ പൃഥ്വി മുന്നില്‍ തന്നെയുണ്ടാവുമെന്ന് അറിയാമെന്നും ഇന്ദ്രജിത്ത് വ്യക്തമാക്കിയിരുന്നു.

കുട്ടിക്കാലം മുതലേ രാജുവിനോട് പ്രത്യേക സ്‌നേഹവും കരുതലുമാണ് ഇന്ദ്രന്. വികൃതി കാണിച്ചാല്‍ പൃഥ്വിയെ തല്ലാനൊന്നും അവന്‍ സമ്മതിക്കില്ല. അവന്‍ കുഞ്ഞല്ലേ അമ്മേ എന്ന് പറഞ്ഞ് ഇടയില്‍ കയറുമായിരുന്നു. അനിയന്‍ വന്നതോടെ കൂടുതല്‍ പക്വത വരികയായിരുന്നു ഇന്ദ്രന് എന്ന് മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. 21ാം വയസിലായിരുന്നു ഇന്ദ്രജിത്തും പൂര്‍ണിമയും വിവാഹിതരായത്. ജോലിയോ, കാര്യമായ ബാങ്ക് ബാലന്‍സോ ഇല്ലായിരുന്നു. ഞങ്ങള്‍ ഒന്നിച്ച് വളരുകയായിരുന്നു. അഭിനയത്തില്‍ നിന്നും മാറി ബിസിനസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു പൂര്‍ണിമ. വര്‍ഷങ്ങള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു സിനിമയില്‍ തിരിച്ചെത്തിയത്. ഈയൊരു തിരിച്ചുവരവ് നേരത്തെ ആഗ്രഹിച്ചതാണ്, ഇപ്പോഴാണ് അവസരം വന്നതെന്നായിരുന്നു അവര്‍ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X