പൂര്‍ണ്ണിമയ്ക്കും പൃഥ്വിരാജിനും മല്ലികയ്ക്കുമൊപ്പവും അഭിനയിച്ചു! ഇന്ദ്രജിത്തിന്റെ റെക്കോര്‍ഡാണ് അത്!

വൈവിധ്യമാര്‍ന്ന സിനിമകളുമായി മുന്നേറുകയാണ് ഇന്ദ്രജിത്ത് സുകുമാരന്‍. മാതാപിതാക്കള്‍ക്ക് പിന്നാലെയായാണ് താരപുത്രനും സിനിമയില്‍ തുടക്കം കുറിച്ചത്. മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ഇന്ദ്രജിത്ത് വെള്ളിത്തിരയിലേക്ക് എത്തിയത്. പടയണി എന്ന സിനിമയിലൂടെ ബാലതാരമായിട്ടായിരുന്നു ആ അരങ്ങേറ്റം. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യനിലൂടെ ഇന്ദ്രജിത്ത് എത്തിയത്. വില്ലനായിട്ടായിരുന്നു തുടക്കം. മീശമാധവന്‍, പട്ടാളം, മിഴിരണ്ടിലും തുടങ്ങി ഇപ്പോള്‍ താക്കോലിലും വൈറസിലുമെത്തി നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ സിനിമാജീവിതം. വില്ലനായാലും നായകനായാലും സ്വഭാവിക കഥാപാത്രമായാലും അവതരിപ്പിക്കാന്‍ താന്‍ റെഡിയാണെന്ന് അദ്ദേഹം തെളിയിച്ചിരുന്നു.

മലയാള സിനിമ വേണ്ടത്ര ഉപയോഗപ്പെടുത്താതെ പോയ താരങ്ങളിലൊരാളാണ് ഇന്ദ്രജിത്തെന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ പൃഥ്വിരാജും ഇതേക്കുറിച്ച് പറഞ്ഞിരുന്നു. കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നായി മാറിയേക്കാവുന്ന കഥാപാത്രത്തെയാണ് അദ്ദേഹത്തിനായി നല്‍കുന്നതെന്ന് പൃഥ്വിരാജും പറഞ്ഞിരുന്നു. ഗോവര്‍ധനായാണ് ഇന്ദ്രജിത്ത് എത്തിയത്. മികച്ച സ്വീകരണമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. ഒന്നിന് പുറകെ ഒന്നൊന്നായി വേറിട്ട കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം. ആഷിഖ് അബു ചിത്രമായ വൈറസിലും പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലൂടെ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് തിരിച്ചെത്തുകയാണ്. 17 വര്‍ഷത്തിന് ശേഷമുള്ള തിരിച്ചുവരവിന് ആശംസ നേര്‍ന്ന് ആരാധകരെത്തിയിരുന്നു. കോംപിനേഷന്‍ സീനുകളുണ്ടായിരുന്നില്ലെങ്കിലും ഭാര്യ കൂടി ഭാഗമായ ഒരു സിനിമയില്‍ അഭിനയിക്കാനുള്ള അവസരമാണ് ഇന്ദ്രജിത്തിന് വൈറസിലൂടെ ലഭിച്ചത്.

Indrajith Sukumaran

മോഹന്‍ലാല്‍ ചിത്രമായ ഛോട്ടാ മുംബൈയില്‍ അമ്മയും മകനുമായിത്തന്നെയാണ് ഇന്ദ്രജിത്തും മല്ലിക സുകുമാരനും എത്തിയത്. ക്ലാസ്‌മേറ്റ്‌സ്, അമര്‍ അക്ബര്‍ അന്തോണി, നമ്മള്‍ തമ്മില്‍ തുടങ്ങിയ സിനിമകളില്‍ സഹോദരനായ പൃഥ്വിരാജിനൊപ്പമെത്തിയിട്ടുണ്ട് ഇന്ദ്രജിത്ത്. അമ്മയ്ക്കും സഹോദരനും ഭാര്യയ്ക്കുമൊപ്പവും അഭിനയിക്കാന്‍ കഴിഞ്ഞുവെന്നുള്ള നേട്ടം ഈ താരത്തിന് സ്വന്തമാണ്. വൈറസിന് പിന്നാലെയായി തുറമുഖത്തിലും പൂര്‍ണ്ണിമ അഭിനയിക്കുന്നുണ്ട്. എന്നാല്‍ ഈ ചിത്രത്തിലും തങ്ങള്‍ക്ക് കോംപിനേഷന്‍ സീനില്ലെന്നും ഇരുവരും പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X