»   » പലപ്പോഴും ക്ലൈമാക്‌സില്‍ നിന്ന് എന്നെ ഒഴിവാക്കിയപ്പോള്‍ സങ്കടം തോന്നി; ഇന്ദ്രന്‍സ്

പലപ്പോഴും ക്ലൈമാക്‌സില്‍ നിന്ന് എന്നെ ഒഴിവാക്കിയപ്പോള്‍ സങ്കടം തോന്നി; ഇന്ദ്രന്‍സ്

Posted By: Aswini P
Subscribe to Filmibeat Malayalam

ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം ഏറെ കുറേ പലരെയും സംതൃപ്തിപ്പെടുത്തിയിട്ടുണ്ട്. മികച്ച നടനുള്ള പുരസ്‌കാരം ഇന്ദ്രന്‍സിന് നല്‍കിയതാണ് ഇത്തവണത്തെ പുരസ്‌കാര നിര്‍ണയത്തിലെ ഹൈലൈറ്റ്. അര്‍ഹിക്കുന്ന പുരസ്‌കാരം എന്ന് കേരളക്കര ഒരേ സ്വരത്തില്‍ പറഞ്ഞു.

മമ്മൂട്ടിയെ കോമാളിയായ പട്ടാളക്കാരനാക്കി 'പരാജയപ്പെട്ട' രണ്ട് സിനിമകള്‍!!!

പുരസ്‌കാര ലബ്ധിയ്ക്ക് ശേഷം ഒരു ചാനല്‍ അഭിമുഖത്തില്‍ നടനെന്ന നിലയിലെ തന്റെ വളര്‍ച്ചയെ കുറിച്ച് ഇന്ദ്രന്‍സ് സംസാരിക്കുകയുണ്ടായി. സിനിമാ എന്ന വലിയ ലോകത്ത് താന്‍ ഇനിയും ഒന്നും ആയിട്ടില്ല എന്ന് തന്നെയാണ് ഇന്ദ്രന്‍സ് പറയുന്നത്.

രൂപം കൊണ്ട്

ഈ രൂപം കൊണ്ടാണ് വലിയ വലിയ താരങ്ങള്‍ നിറഞ്ഞു നിന്ന് സിനിമാ ലോകത്ത് തനിക്ക് ശ്രദ്ധിക്കപ്പെടാന്‍ കഴിഞ്ഞത് എന്ന് ഇന്ദ്രന്‍സ് പറയുന്നു. വലിയ വലിയ ആള്‍രൂപങ്ങള്‍ക്കിടയില്‍ ചെറിയ ശരീര രൂപവുമായി എത്തിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടു.

കളിയാക്കലുകള്‍

കൊടക്കമ്പി, ഉണക്കക്കൊള്ളി, ഈര്‍ക്കിലി കൊമ്പ് അങ്ങനെ സിനിമയിലൂടെ ഒത്തിരി ചെല്ലപ്പേരുകളും വന്നു. ചിലപ്പോഴൊക്കെ അത് കേള്‍ക്കുമ്പോള്‍ സങ്കടം തോന്നും. കല്യാണ വീടുകളിലൊക്കെ പോയാല്‍ ആരെങ്കിലും മറഞ്ഞ് നിന്ന് കൊടക്കമ്പി എന്ന് വിളിക്കുമ്പോള്‍ സങ്കടം തോന്നി.

സിനിമകളില്‍

സിനിമകളിലും ചിലപ്പോഴൊക്കെ അവഗണന നേരിട്ടിട്ടുണ്ട്. എന്നെ കണ്ടാല്‍ ചിരിച്ച് പോവും എന്ന് പറഞ്ഞ് സീരിയസ് രംഗങ്ങളില്‍ നിന്നും ക്ലൈമാക്‌സില്‍ നിന്നും അകറ്റി നിര്‍ത്തുമ്പോള്‍ സങ്കടം തോന്നും.

ഈ രൂപം മാറ്റാന്‍ ശ്രമിച്ചോ

ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ജിമ്മിലൊക്കെ പോയി ശരീരം ഉണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷെ ഈ രൂപം എത്ര തിന്നാലും വര്‍ക്കൗട്ട് ചെയ്താലും മാറില്ല. ഇത് ഇങ്ങനെ തന്നെയാണ് - ഇന്ദ്രന്‍സ് പറഞ്ഞു.

കുഞ്ഞിക്ക ഇനി മുതല്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍! മലയാളത്തിന് കനത്ത തിരിച്ചടിയുമായി ബോളിവുഡ് സിനിമകള്‍!

English summary
Indrans about his body language

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam