twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യയും മക്കളും ഞെട്ടിയില്ല, ശരിക്കും ഞെട്ടിയത് ഞാനാണെന്ന് ഇന്ദ്രന്‍സ്!റിപ്പര്‍ രവിയെ കുറിച്ച് താരം

    |

    എത്രയോ വര്‍ഷങ്ങളായി സിനിമാ അഭിനയ രംഗത്ത് ഉണ്ടായിരുന്നെങ്കിലും നടന്‍ ഇന്ദ്രന്‍സിനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞത് ഈ അടുത്ത കാലത്താണ്. സിനിമയില്‍ കോസ്റ്റിയൂം രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഇന്ദ്രന്‍സ് കോമഡി വേഷങ്ങളിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. കാലങ്ങളായും ഹാസ്യ കഥാപാത്രങ്ങളായിരുന്നു ഇന്ദ്രന്‍സ് ചെയ്തിരുന്നത്.

    എന്നാല്‍ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിച്ചതോടെ വേറെ ലെവല്‍ നടനായി മാറി. ഇപ്പോള്‍ നായകനായും വില്ലനായും സ്വഭാവ നടനുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് ഇന്ദ്രന്‍സ്. ഒപ്പം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൈയിലൊതുക്കി. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് തിയറ്ററുകളില്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുന്ന അഞ്ചാം പാതിരയില്‍ റിപ്പര്‍ രവിയെന്ന സീരിയല്‍ കില്ലറുടെ റോളിലാണ് ഇന്ദ്രന്‍സ്. ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ വേഷത്തെ കുറിച്ച് മനോരമ ന്യൂസ്.കോമിന് നല്‍കിയ അഭിമുഖതതില്‍ താരം പറഞ്ഞിരിക്കുകയാണ്.

    ഇന്ദ്രന്‍സിന്റെ വാക്കുകളിലേക്ക്

    സാഹചര്യങ്ങള്‍ കൊണ്ട് കൊലപാതകിയായ ആളാണ് റിപ്പര്‍ രവി. ചുറ്റുപാട് ഉണ്ടായിരുന്ന പലരും അതിന് ഉത്തരവാദികളാണ്. ഇന്ന് നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും അങ്ങനെ തന്നെയാണ്. സാഹചര്യങ്ങളാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. കുട്ടികളോട് സംസാരിക്കുമ്പോഴൊക്കെ നമ്മള്‍ വലിയ ജാഗ്രത കാണിക്കേണ്ടതുണ്ട്.

     ഇന്ദ്രന്‍സിന്റെ വാക്കുകളിലേക്ക്

    ഇതൊരു അസുഖമാണെന്ന് സംവിധായകന്‍ ധരിപ്പിച്ചത് കൊണ്ട് വില്ലനാണെന്നൊന്നും തോന്നിയില്ല. ആട് മുതല്‍ തന്നെ എനിക്ക് വ്യത്യസ്തമായ വേഷങ്ങള്‍ തന്ന സംവിധായകനാണ് മിഥുന്‍. ആ ആത്മവിശ്വാസമാണ് ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാരണം. റിപ്പര്‍ രവിയാകാന്‍ വലിയ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ചിരിക്കുന്ന സൈക്കോ വില്ലനെയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. വില്ലത്തരം അല്‍പം കൂടി മികച്ചതാക്കാമെന്നാണ് സിനിമ കണ്ടതിന് ശേഷം എനിക്ക് തോന്നിയത്. കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന ആനന്ദമൊക്കെ കുറച്ച് കൂടി മുഖത്ത് കൊണ്ട് വരുമായിരുന്നു. പക്ഷെ പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

    ഇന്ദ്രന്‍സിന്റെ വാക്കുകളിലേക്ക്

    സിനിമ റിലീസ് ആയി കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കാണുന്നത്. സംവിധായകന്‍ മിഥുന്‍ വിളിച്ച്, സിനിമ കണ്ടോ എന്ന് ചോദിച്ചു. ഇല്ല എന്ന് പറഞ്ഞു. ഇനി സിനിമ കാണാതെ വിളിക്കണ്ട, മിണ്ടില്ല എന്ന് പറഞ്ഞാണ് മിഥുന്‍ വെച്ചത്. അങ്ങനെ കുടുംബത്തോടൊപ്പം പോയി സിനിമ കണ്ടു. ഭാര്യയ്ക്കും മക്കള്‍ക്കും ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ഞാന്‍ തന്നെ പറഞ്ഞ് ഏകദേശ ധാരണ ഉണ്ടായിരുന്നു. അത് കൊണ്ട് അവര്‍ക്ക് വലിയ ഞെട്ടല്‍ ഉണ്ടായിരുന്നില്ല.

    ഇന്ദ്രന്‍സിന്റെ വാക്കുകളിലേക്ക്

    സത്യത്തില്‍ റിപ്പര്‍ രവിയെ കണ്ട് ഞാനാണ് ഞെട്ടിയത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ഏതൊരു അഭിനേതാവിനെ പോലെയും മോഹമുണ്ടായിരുന്നു. പക്ഷേ ഇനിയും മുഴുനീള ഹാസ്യകഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എങ്കിലേ ഒരു ഉന്‍മേഷമുള്ളു. അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

    English summary
    Indrans About His Charecter Of Anjam Pathira
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X