മമ്മൂട്ടിയെ പറ്റിച്ചതിനെ കുറിച്ച് ഇന്ദ്രൻസ്, വേറെ വഴിയില്ലായിരുന്നെന്ന് താരം

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഇന്ദ്രൻസ്. ആരാധകരോടും സഹപ്രവർത്തകരോടും വളരെ അടുത്ത ബന്ധമാണ് ഇന്ദ്രൻസ് കാത്ത് സൂക്ഷിക്കുന്നത്. കഴിഞ്ഞ 36 വർഷമായി സിനിമയിൽ സജീവമായ ഇന്ദ്രൻസിനെ കുറിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. കോസ്റ്റ്യും ഡിസൈനറായി സിനിമയിലെത്തിയ താരം , ഹാസ്യത്തിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറുകയായിരുന്നു. ഹാസ്യതാരമായും സഹനടനായും ഒടുവില്‍ നായകനായും കയ്യടി നേടുകയായിരുന്നു..

indrans

ഇപ്പോഴിതാ മലയാള സിനിമയിൽ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന തരത്തിന്റെ പേര് വെളിപ്പെടുത്തുകയാണ് ഇന്ദ്രൻ. കൈരളി ടിവിൽ ജോൺ ബ്രിട്ടാസുമായുളള അഭിമുഖത്തിലാണ് താരം ഈ പേര് പറഞ്ഞത്. അവതാരകനായ ബ്രിട്ടാസിന്റെ രസകരമായ ചോദ്യത്തിനായിരുന്നു മറുപടി. മമ്മൂട്ടി, മോഹൻലാൽ, ദുൽഖർ, പൃഥ്വിരാജ് ടോവിനോ എന്നിങ്ങനെ മുൻനിര. താരങ്ങളുടെ പേര് ഓപ്ഷനായി നൽകി കൊണ്ടായിരുന്നു ചോദ്യം. രണ്ടാമത് ഒന്നും ആലോചിക്കാതെ മമ്മൂട്ടിയുടെ പേര് ഇന്ദ്രൻസ് പറയുകയായിരുന്നു. താരത്തിന്റെ മറുപടി ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

മമ്മൂട്ടിയെ പറ്റിച്ചതിനെ കുറിച്ചും അഭിമുഖത്തിൽ ഇന്ദ്രൻസ് പറയുന്നുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ വളരെ ചിട്ടയും വാശിയുമുള്ള വ്യക്തിയാണ് മമ്മൂട്ടി. വിസ എന്ന സിനിമയിൽ മെയിൻ കോസ്റ്റ്യും ഡിസൈനറുടെ അഭാവത്തിൽ മമ്മൂട്ടിയുടെ കോസ്റ്റ്യും ഡിസൈനറാവുകയായിരുന്നു. റെഡിമെയ്‌ഡ് വാങ്ങുവാൻ പൈസയില്ല. ആകെ ഉള്ളത് കുറച്ചു തുണികൾ മാത്രമായിരുന്നു. ഒടുവില്‍ കുറച്ചു തുണി എടുത്തു തയ്‌ക്കുകയും ഡി ബി എന്ന് തുന്നിപ്പിടിപ്പിച്ചു ബ്രാൻഡഡ് ഷർട്ട് ആക്കിമാറ്റി. അങ്ങനെയാണ് മമ്മൂട്ടിക്ക് നല്‍കിയത്. എന്നാൽ ഇക്കാര്യം മമ്മൂട്ടിക്ക് അറിയില്ലായിരുന്നു എന്നും പിന്നീട് ഒരു അഭിമുഖത്തിൽ പറഞ്ഞപ്പോഴാണ് അദ്ദേഹം ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും ഇന്ദ്രൻസ് വ്യക്തമാക്കി.

സിനിമയിലെ വസ്ത്രാലങ്കാര രം‌ഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ ഇന്ദ്രൻസ് മലയാളത്തിൽ 250-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സി.പി. വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര വസ്ത്രാലങ്കാരകനായത്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ, ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായത്. 2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് 2018-ൽ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X