ഇന്ദ്രന്‍സ് ഒരു രക്ഷയുമില്ല, ശരിക്കും ഞെട്ടിച്ചു; ഉടല്‍ സിനിമയുടെ ടീസര്‍ ചര്‍ച്ചയാവുന്നു...
മലയാളി സിനിമാ പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത അനുഭവം കൂടി സമ്മാനിക്കാന്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഉടല്‍. ഒരു ഫാമിലി ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസര്‍ ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. ഗംഭീര പ്രേക്ഷക പ്രതികരണമാണ് റിലീസ് ചെയ്ത നിമിഷം മുതല്‍ ഈ ടീസര്‍ നേടുന്നത്.

ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗാ കൃഷ്ണ, ജൂഡ് ആന്റണി ജോസെഫ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്തിരിക്കുന്ന ഈ ചിത്രം, ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് രതീഷ് രഘുനന്ദന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇന്ദ്രന്‍സിന്റെ വേറിട്ട മേക്കോവറും ഗംഭീര പ്രകടനവും ആണ് ഈ ടീസറിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്നു പറയാം. ഗോകുലം മൂവീസിന്റെ യൂട്യൂബ് ചാനലില്‍ കൂടി പുറത്തു വന്ന ഈ ടീസര്‍, അഭിനേതാക്കളുടേയും അണിയറ പ്രവര്‍ത്തകരുടേയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടേയും പ്രേക്ഷകരുടെ മുന്നിലെത്തിയിട്ടുണ്ട്.
മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മെയ് മാസം ഇരുപതിന് ആണ് ഈ ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. സഹനിര്‍മ്മാതാക്കള്‍ ആയി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവര്‍ എത്തിയിരിക്കുന്ന ഈ ചിത്രത്തിന്റെ എക്സികുട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍. മേയ് മാസം 20ന് ശ്രീ ഗോകുലം മൂവീസ് 'ഉടല്‍' തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കും.
പി ആര്‍ ഓ - ആതിര ദില്‍ജിത്ത്


Click it and Unblock the Notifications











