കണ്ട് പഠിച്ചൂടെ എന്ന ചോദ്യം; മമ്മൂക്കയുടെ നോട്ടത്തിൽ നിന്ന് എനിക്കത് മനസ്സിലാകും; ഇന്ദ്രൻസ്

മലയാള സിനിമയിൽ കരിയർ ​ഗ്രാഫിൽ അത്ഭുതകരമായ വളർച്ചയാണ് ഇന്ദ്രൻസിന് സംഭവിച്ചത്. വസ്ത്രാലങ്കാരത്തിലൂടെ സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന ഇന്ദ്രൻസ് ചെറിയ വേഷങ്ങൾ ചെയ്ത് ക്യാമറയ്ക്ക് മുന്നിൽ അക്കാലത്ത് മുഖം കാണിച്ചു. അഭിനയമോഹമുണ്ടെങ്കിലും ഇന്നത്തെ നിലയിലേക്ക് നടൻ വളരുമെന്ന് ഒരുപക്ഷെ അന്നത്തെ ഫിലിം മേക്കേർസ് ആരും തന്നെ കരുതിക്കാണില്ല. കഥാവശേഷൻ ഉൾപ്പെടെ അപൂർവം സിനിമകളിലെ അക്കാലത്ത് നടനെന്ന നിലയിൽ ഇന്ദ്രൻസിന് തിളങ്ങാൻ കഴിഞ്ഞുള്ളൂ.

എന്നാൽ പിൽക്കാലത്ത് നടനെ തേടി ഒട്ടനവധി ശ്രദ്ധേയ സിനിമകളെത്തി. അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിൽ ഇന്ദ്രൻസ് മികവ് തെളിയിച്ചു. ഹോം എന്ന സിനിമയ്ക്ക് ശേഷം ഇന്ദ്രൻസിന്റെ കരിയറിലുണ്ടായ ചലനങ്ങൾ ചെറുതല്ല. 2021 ൽ പുറത്തിറങ്ങിയ സിനിമയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്. ഇന്ന് കൈ നിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയത്താണ് ഇന്ദ്രൻസുള്ളത്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെയും മോ​ഹൻലാലിനെയും കുറിച്ച് ഇന്ദ്രൻസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Indrans

രണ്ട് താരങ്ങളിൽ നിന്നും നിന്നും ലഭിച്ച ഉപദേശമെന്തെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ. മമ്മൂക്കയിൽ നിന്നും പറയാതെ പല കാര്യങ്ങളും കിട്ടും. ഡയലോ​ഗ് പഠിക്കണമെന്നും ശ്രദ്ധിക്കണമെന്നും പറയാതെ പറയും. ശരീരം നോക്കുന്നതിൽ ശ്രദ്ധ വേണമെന്ന് ഉപദേശിക്കുന്നത് പുള്ളിയുടെ നോട്ടത്തിൽ നിന്ന് മനസിലാവും.

ആൾ ശരീരം നോക്കുന്നുണ്ട്. അത് കണ്ട് പഠിച്ച് കൂടേ എന്ന ചോദ്യം ആ നോട്ടത്തിൽ കാണാമെന്നും ഇന്നസെന്റ് ചിരിയോടെ പറഞ്ഞു. മോഹൻലാൽ എപ്പോഴും ഉത്സാഹത്തിന്റെ വിത്തൊക്കെ വിതറി പോകും. രണ്ട് പേരിൽ നിന്നും പഠിക്കാനുണ്ട്. കൽപ്പന, മഞ്ജു പിള്ള എന്നിവർ മികച്ച നടിമാരാണെന്നും ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളിൽ ആദ്യ കാലത്ത് ഇന്ദ്രൻസ് കോമഡി വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Indrans

കരിയറിലെ മറ്റ് വിശേഷങ്ങളും അഭിമുഖത്തിൽ ഇന്ദ്രൻസ് പങ്കുവെക്കുന്നുണ്ട്. സിനിമകൾ തെരഞ്ഞെടുക്കുമ്പോൾ മക്കളുടെ അഭിപ്രായം ചോദിക്കാറുണ്ട്. ഇപ്പോഴത്തെ സിനിമകൾ കൂടുതലായും കാണുന്നവർ അവരാണ്. മുമ്പിറങ്ങിയ ഏതെങ്കിലും സിനിമകളുമായി കഥയ്ക്ക് ബന്ധമുണ്ടെങ്കിൽ മക്കൾ ചൂണ്ടിക്കാട്ടുമെന്നും ഇന്ദ്രൻസ് പറയുന്നു.

ഹോം എന്ന ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇന്ദ്രൻസ്. സംസ്ഥാന പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ സിനിമ തഴയപ്പെട്ടതിൽ നടന് അതൃപ്തിയുണ്ടായിരുന്നു. ഇതേക്കുറിച്ചും അഭിമുഖത്തിൽ ഇന്ദ്രൻസ് സംസാരിച്ചു. സിനിമയെ ഇഷ്ടപ്പെട്ടവരുടെ ധാരണ തെറ്റിയില്ലെന്നതിന്റെ അം​ഗീകാരമാണ് പുരസ്കാരമെന്ന് ഇന്ദ്രൻസ് തുറന്ന് പറഞ്ഞു.

ജലധാര പമ്പ് സെറ്റാണ് ഇന്ദ്രൻസിന്റെ ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഇന്ദ്രൻസും ഉർവശിയും പ്രധാന വേഷങ്ങൾ ചെയ്ത ചിത്രം പക്ഷെ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഇന്ദ്രൻസ്-ഉർവശി കോംബോയിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. റാണിയാണ് നടന്റെ റിലീസിനൊരുങ്ങുന്ന സിനിമ. ഇന്ദ്രൻസ്, ഭാവന, ​ഗുരു സോമസുന്ദരം, ഹണി റോസ് തുടങ്ങിയവർ പ്രധാന വേഷം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് ശങ്കർ രാമകൃഷ്ണനാണ്.

ഇൻവെസ്റ്റി​ഗേഷൻ ത്രില്ലറായ സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഹോമിന് ശേഷം അതേപോലെ വൻ ഹിറ്റായ സിനിമ ഇന്ദ്രൻസിന് ലഭിച്ചിട്ടില്ല. നടന്റെ റിലീസിനൊരുങ്ങുന്ന സിനിമകളിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്.

More from Filmibeat

Read more about: indrans onam 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X