For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ദ്രന്‍സിന്റെ ആദ്യ പ്രണയം ആരോട്? രസകരമായ മറുപടി പറഞ്ഞ് താരം!

|

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം കിട്ടിയതിന് ശേഷമാണ് നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് മലയാളികള്‍ കൂടുതലറിഞ്ഞത്. നിഷ്‌കളംഗമായ സംസാരം അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തി. ഓരോ അഭിമുഖങ്ങള്‍ കഴിയുംതോറും ഇന്ദ്രന്‍സിനോടുള്ള ഇഷ്ടം കൂടി വരികയാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഇപ്പോഴിതാ തന്റെ ആദ്യ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടി പറഞ്ഞിരിക്കുകയാണ് താരം. മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ് എമ്മില്‍ എത്തിയതായിരുന്നു താരം. ഒപ്പം നടി രചന നാരായണന്‍കുട്ടിയും ബാലു വര്‍ഗീസും ഉണ്ടായിരുന്നു.

indrans

ആദ്യപ്രണയം ഓര്‍മ്മ ഉണ്ടോ എന്നായിരുന്നു ഇന്ദ്രന്‍സിനോട് ആര്‍ജെ വിജയ് ചോദിച്ചത്. 'എന്ത് ചോദ്യമാണെടെ, കൃത്യമായി ഓര്‍മ്മയില്ല, കുറേ ഉണ്ടായിട്ടുണ്ട്. എന്നൊല്ലാം ചെറുചിരിയോടെ ഇന്ദ്രന്‍സ് മറുപടിയായി പറഞ്ഞു'. താരത്തിന്റെ മറുപടി കേട്ട് ഒപ്പമുണ്ടായിരുന്നവര്‍ക്കും ചിരിപൊട്ടി.

ഷാനു സമദ് സംവിധാനം ചെയ്ത് ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ് മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള. അഞ്ജലി നായര്‍, നന്ദന വര്‍മ, രഞ്ജി പണിക്കര്‍, മാലാപാര്‍വ്വതി, കൊച്ചുപ്രേമന്‍, ലാല്‍ ജോസ്, പ്രേംകുമാര്‍, ശ്രീജിത്ത് രവി, ഇടവേള ബാബു, അനു ജോസഫ് എന്നിവരാണ് മറ്റ് താരങ്ങള്‍. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കരിക്കില്‍ ടൊവിനോ തോമസിന്‍റെ കിടുക്കാച്ചി എന്‍ട്രി! മുഴുവന്‍ ഇഞ്ചക്ഷന്‍ കുത്തിയുണ്ടാക്കിയതാ! വീഡിയോ

English summary
Indrans Opens About His First Love
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more