പെണ്ണ് കാണാന്‍ പോയപ്പോള്‍ അവള്‍ മുഖത്ത് നോക്കിയില്ല; നോക്കിയാൽ വിവാഹം നടക്കില്ലായിരുന്നെന്ന് ഇന്ദ്രന്‍സ്

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് ഇന്ദ്രന്‍സ്. കോസ്റ്റിയൂം ഡിസൈനറായി സിനിമാ ജീവിതം തുടങ്ങിയ ഇന്ദ്രന്‍സ് പില്‍ക്കാലത്ത് മലയാളത്തിലെ ശ്രദ്ധേയനായ നടനും കോമേഡിയനുമൊക്കെയായി മാറി. കഴിഞ്ഞ വര്‍ഷങ്ങളില്‍ അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരത്തിന് മികച്ചനുള്ള സംസ്ഥാന പുരസ്‌കാരം വരെ ലഭിച്ചിരുന്നു.

വർക്കൌട്ടിന് ഇറങ്ങിയതാണോ, നടി പൂജ ഹെഡ്ഹേയുടെ പുത്തൻ ഫോട്ടോസ് വൈറലാവുന്നു

അന്നും ഇന്നും വളരെ നിഷ്‌കളങ്കതയോടെ ജീവിക്കുന്ന ഇന്ദ്രന്‍സിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള രസകരമായ കഥകളാണ് വൈറലാവുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഭാര്യ ശാന്തയെ പെണ്ണ് കാണാന്‍ പോയതിനെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ഇന്ദ്രന്‍സ് തുറന്ന് പറഞ്ഞിരിക്കുന്നത്.

   പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് ഇന്ദ്രന്‍സ്

പ്രേം നസീര്‍ സാറില്‍ നിന്നായിരുന്നു കോസ്റ്റിയൂം കൊടുത്ത് തുടങ്ങിയത്. സോമന്‍, മധു, സുകുമാരന്‍, രാഘവന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി ഒരുവിധം എല്ലാ സൂപ്പര്‍താരങ്ങള്‍ക്കും കോസ്റ്റിയൂം കൊടുത്തിട്ടുണ്ട്. ജയന്‍ സാറിന് മാത്രമാണ് പറ്റാതെ പോയത്. അപ്പോഴും ഉണ്ടെങ്കിലും പുള്ളിയുടെ പടത്തിലൊന്നും അവസരം കിട്ടിയില്ല. വസ്ത്രത്തിന്റെ പേരില്‍ എപ്പോഴും പിണങ്ങുന്ന ആളുകള്‍ സോമനും തിലകനുമാണ്. എവിടെങ്കിലും എന്തേലും പിടുത്തമൊക്കെ വന്നാല്‍ തിലകന്‍ ചേട്ടനൊക്കെ പെട്ടെന്ന് അസ്വസ്ഥരാകും. അത് പ്രകടിപ്പിക്കാനും മടിയില്ല.

 പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് ഇന്ദ്രന്‍സ്

കല്യാണം കഴിക്കാന്‍ വേണ്ടി ഞാന്‍ കുറേ അലഞ്ഞ് നടന്നിരുന്നു. മനസില്‍ പ്രണയവിവാഹം തന്നെയാണ്. പക്ഷേ അങ്ങനെ ആരെയും ഒത്തില്ല. അന്ന് അച്ഛനൊക്കെ അവിടെ ഉള്ളത് കൊണ്ട് മുഖത്ത് നോക്കിയില്ല. അല്ലാര്‍ന്നേല്‍ മുഖത്ത് നോക്കിയാല്‍ ഇത് നടക്കില്ലായിരുന്നുവെന്ന് ഇടയ്ക്ക് പറയുമെന്ന് തമാശരൂപേണ ഇന്ദ്രന്‍സ് പറയുന്നു. പെണ്ണ് കാണാന്‍ പോയത് ഇപ്പോഴും ഓര്‍മ്മയുണ്ട്. അവരുടെ വീടിന്റെ നടയിലൂടെ കേറി ഇറങ്ങി അടുത്തുള്ള വീട്ടിലെല്ലാം പെണ്ണ് കണ്ടിട്ടുണ്ട്. ഏറ്റവും ലാസ്റ്റാണ് അവിടെ പോകുന്നത്. ആദ്യമേ ഇവിടെ വന്നിരുന്നെങ്കില്‍ ബാക്കി എവിടെയും പോവേണ്ടി വരില്ലായിരുന്നു.

 പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് ഇന്ദ്രന്‍സ്

പോയതൊക്കെ അവരുടെ ബന്ധുക്കളാണ്. എല്ലാം അറിയുന്നുണ്ട്. അന്ന് സിനിമയില്‍ കോസ്റ്റിയൂമിന്റെ നല്ല തിരക്കുണ്ട്. അതുകൊണ്ട് തന്നെ സിനിമാക്കാരനായാല്‍ ശ്രദ്ധിക്കണമെന്ന് ഇവരുടെ ബന്ധുക്കള്‍ സൂചിപ്പിച്ചിരുന്നു. ചിലപ്പോള്‍ മദ്രാസില്‍ വേറെ ഭാര്യയും മക്കളുമൊക്കെ ഉണ്ടാവുമെന്നൊക്കെ പറഞ്ഞിട്ടുണ്ട്. പിന്നെ ഞാന്‍ പെന്‍സില്‍ പോലെ ഇരിക്കുന്നു, ഈര്‍ക്കിലി പോലെയാണ് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ട്. ശരിക്കും പെണ്ണ് കാണാന്‍ പോയ ദിവസം എന്നെ ഭാര്യ കണ്ടിട്ടില്ല. പിന്നീടാണ് കാണുന്നത്.

 പെണ്ണ് കാണാന്‍ പോയ കഥ പറഞ്ഞ് ഇന്ദ്രന്‍സ്

ചായ കൊണ്ട് വന്ന് വെച്ചിട്ട് പോയി എന്നല്ലാതെ അച്ഛനും ചേട്ടനുമൊക്കെ നില്‍ക്കുന്നത് കൊണ്ട് നിവര്‍ന്ന് നിന്ന് നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു. അന്ന് നേരെ നോക്കിയിരുന്നെങ്കില്‍ അമ്മയോട് കരഞ്ഞ് പറഞ്ഞിട്ടാണെങ്കിലും കല്യാണം നടത്തില്ലായിരുന്നുവെന്ന് ഭാര്യ ഇടയ്ക്ക് പറയും. ഇപ്പോള്‍ ഏറ്റവും നല്ല ഭാര്യ ശാന്ത ആണെന്ന് തോന്നുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് വേറെ ഭാര്യ ഇല്ലാത്തത് കൊണ്ട് അങ്ങനെ തോന്നുന്നുവെന്ന കിടിലന്‍ മറുപടിയാണ് ഇന്ദ്രന്‍സ് നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X