വലിയ ചാക്ക് എടുത്ത് കൊണ്ട് നടന്നു പോവുന്ന സീനുണ്ട്, ആ രംഗത്തെ കുറിച്ച് ഇന്ദ്രൻസ്

മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലാത്ത നടനാണ് ഇന്ദ്രൻസ്. എന്നാൽ ഇപ്പോൾ മികച്ച ചിത്രങ്ങളും വ്യത്യസ്തമായ കഥാപാത്രങ്ങളുമാണ് നടനെ തേടി എത്തുന്നത്. ഇന്ദ്രൻസിന്റെതായി പുറത്തു വരാനുളള ഏറ്റവും പുതിയ ചിത്രമാണ് വേലുകാക്ക ഒപ്പ് കാ.ബുക്ക് മൈ ഷോയില്‍ സ്ട്രീം ചെയ്യുന്ന ചിത്രത്തില്‍ കര്‍ഷകന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തുന്നത്. ഇപ്പോഴിത ചിത്രത്തിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. സാധാരണയിൽ നിന്ന് വ്യത്യസ്തമായി സിനിമയെ കുറിച്ച് കൃത്യമായി ചോദിച്ച് മനസ്സിലാക്കിയതിന് ശേഷമാണ് അഭിനയിച്ചതെന്നാണ് ഇന്ദ്രൻസ് പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

indrans

നടന്റെ വാക്കുകൾ ഇങ്ങനെ... പാലക്കാട് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. സാധാരണ ചെറിയ റോളുകളിലേക്ക്, ഒന്നോ രണ്ടോ ദിവസത്തെ ഡേറ്റ് ചോദിച്ച് വിളിക്കുമ്പോള്‍ താന്‍ കഥ എന്താണെന്നോ കഥാപാത്രം എന്താണെന്നോ ഒന്നും തിരക്കാറില്ല, പോയി അഭിനയിച്ചു വരികയാണ് പതിവ്. പക്ഷേ, ഈ സിനിമയിലേക്ക് ക്ഷണം വന്നപ്പോള്‍ താന്‍ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായി ചോദിച്ച് മനസിലാക്കിയിരുന്നു.

കഥ കേട്ടപ്പോള്‍ ഒരു സ്പാര്‍ക്ക് തോന്നി. അതാണ് ഓകെ പറഞ്ഞത്. ലോക്ക്ഡൗണിന്റെ പരിമിതികള്‍ക്കിടയില്‍ ചെയ്ത സിനിമയാണ് വേലുകാക്ക. ഇങ്ങനെ ഒരു കര്‍ഷകന്റെ വേഷം ചെയ്യുന്നത് ഇതാദ്യമായാണ്. ഷൂട്ട് ചെയ്യുമ്പോള്‍ അതിന്റെ പരിസരത്ത്, പാടത്ത് പണിയെടുക്കുന്ന കുറേ ആളുകളെ കണ്ടു. അവരുടെ ചലനങ്ങള്‍ ഒക്കെ നിരീക്ഷിച്ചിരുന്നു.

നല്ല ശരീര അദ്ധ്വാവാനം വേണ്ടി വന്ന സിനിമ കൂടിയാണിത്. കട്ടില്‍ എടുത്തും വലിയ ചാക്ക് എടുത്തുമൊക്കെ നടന്നു പോവുന്ന സീനുകളുണ്ട്. അതൊക്കെ അപ്പോഴത്തെ ഒരു സ്പിരിറ്റില്‍ അങ്ങ് ചെയ്തു പോവുന്നതാണ്, പിന്നെ ഓര്‍ത്തപ്പോള്‍ ഇതൊക്കെ താന്‍ ചെയ്‌തോ എന്ന് അതിശയം തോന്നി എന്നും ഇന്ദ്രന്‍സ് പറയുന്നു. അനുഗ്രഹീതൻ ആന്റണി, മാലിക് എന്നിവയാണ് ഈ വർഷം പുറത്ത് ഇറങ്ങിയ ഇന്ദ്രൻസിന്റെ ചിത്രം. മാലിക്കിലെ പോലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വേലുകാക്ക ഒപ്പ് കാഎന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X