twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചൈനയില്‍ പോയി ഭക്ഷണം കഴിച്ച് ഇന്ദ്രന്‍സ്! ചോപ്സ്റ്റിക് ഇത്രയും വലിയ സംഭവമാണോ? വീഡിയോ പുറത്ത്

    |

    മികച്ച നടനായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വാങ്ങിയതോടെ ഇന്ദ്രന്‍സിനെ കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധേയമായി തുടങ്ങി. ഇപ്പോള്‍ മലയാളത്തിലെ പല സൂപ്പര്‍താര സിനിമകളിലും അഭിനയ പ്രധാന്യമുള്ളതും ശക്തവുമായ വേഷങ്ങളിലൂടെ ഇന്ദ്രന്‍സ് അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുകയാണ്. നിലവില്‍ ഷാങ്ഹായ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്ര മേളയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ് താരം.

    രസകരമായ കാര്യം ഇതൊന്നുമല്ല. മേളയില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ദ്രന്‍സ് അവിടെ നിന്നും ഭക്ഷണം കഴിക്കുന്ന വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ്. ചോപ്സ്റ്റിക് ഉപയോഗിക്കുന്നതെങ്ങനെ അറിയില്ലാത്തതിനാല്‍ അത് ഉപയോഗിച്ച് ഭക്ഷണം കഴിക്കാന്‍ പഠിക്കുകയാണ് താരം. ഹോട്ടല്‍ ജീവനക്കാരനാണ് ഇന്ദ്രന്‍സിനെ പഠിപ്പിക്കാന്‍ എത്തിയിരിക്കുന്നത്. എത്ര ശ്രമിച്ചിട്ടും ചോപ്സ്റ്റിക് കൈയില്‍ പിടിക്കാന്‍ ഇന്ദ്രന്‍സിന് കഴിയുന്നില്ല. 'പാവം പുള്ളിക്കാരന് മലയാളം അറിയാമായിരുന്നെങ്കില്‍ എന്നോട് കൈ കൊണ്ട് വാരി കഴിച്ചോളാന്‍ പറഞ്ഞേനെ' എന്ന ക്യാപ്ഷനോട് കൂടിയാണ് ഇന്ദ്രന്‍സ് വീഡിയോ പുറത്ത് വിട്ടത്.

    indrans

    ഡോക്ടര്‍ ബിജുവിന്റെ സംവിധാനത്തിലെത്തുന്ന വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഇന്ദ്രന്‍സാണ്. ഷാങ്ഹോയ് ഗോള്‍ഡന്‍ ഗോബ്ലറ്റ് പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയുള്ള മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തു പതിനാല് ചിത്രങ്ങളില്‍ ഒന്ന് വെയില്‍ മരങ്ങള്‍ ആയിരുന്നു. ഔട്ട്‌സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക്ക് അച്ചീവ്‌മെന്റായി വെയില്‍ മരങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചിരിക്കുകയാണ്.

    ഇവിടെ നിന്നും ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ആദ്യ പുരസ്‌കാരമാണിത്. 22 മത് ഷാങ്ഹോയ് ജൂണ്‍ 15 മുതല്‍ 24 വരെയാണ് നടക്കുന്നത്. ചടങ്ങില്‍ ചീഫ് ഗസ്റ്റ് ആയിട്ടാണ് ഇന്ദ്രന്‍സിനെ ക്ഷണിച്ചിരിക്കുന്നത്. കോട്ടും സ്യൂട്ടുമെല്ലാം ധരിച്ച് മലയാള സിനിമയ്ക്ക് അഭിമാനിക്കാനുള്ള വകയുമായിട്ടാണ് ഇന്ദ്രന്‍സ് അടക്കമുള്ളവര്‍ ഷാങ്ഹോയ് ഫെസ്റ്റിവലിലേക്ക് പോയത്.

    English summary
    Indrans shares video from shanghai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X