വൈറസിന് കോസ്റ്റിയൂമോ? ഇന്ദ്രന്‍സിന്റെ തഗ് ലൈഫ് മറുപടി കേട്ടാല്‍ ചിരിച്ച് മരിക്കും! വീഡിയോ പുറത്ത്
ഒത്തിരി വര്‍ഷങ്ങളായി സിനിമയിലുണ്ടെങ്കിലും നടന്‍ ഇന്ദ്രന്‍സിന് ആരാധകര്‍ കൂടിയത് കഴിഞ്ഞ വര്‍ഷങ്ങളിലായിരുന്നു. 2017 ലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ദ്രന്‍സ് നിഷ്‌കളംഗ സ്വഭാവത്തിന് ഉടമയാണെന്ന് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. കോസ്റ്റിയൂം ഡിസൈനറായി സിനിമയിലെത്തിയ താരം പിന്നീട് മുന്‍നിര സിനിമകളിലേക്ക് എത്തുകയായിരുന്നു. തുടക്കത്തില്‍ ഹാസ്യ കഥാപാത്രങ്ങളായിരുന്നെങ്കില്‍ പിന്നീട് വില്ലനും നായകനുമെല്ലാമായി ഞെട്ടിച്ചു.
ഇപ്പോഴിതാ വ്യത്യസ്തവും അഭിനയ പ്രധാന്യമുള്ളതുമായ നിരവധി കഥാപാത്രങ്ങളിലൂടെ താരം വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസാണ് ഏറ്റവും പുതിയ ചിത്രം. സിനിമയുടെ വിജയത്തിന് പിന്നാലെ ചിത്രത്തിലെ പ്രധാനപ്പെട്ട 15 താരങ്ങളെ നിര്‍ത്തി മനോരമ അഭിമുഖം നടത്തിയിരുന്നു. ഈ അഭിമുഖത്തിനിടെ ഇന്ദ്രന്‍സിന്റെ മാസ് മറുപടി തരംഗമാവുകയാണ്. നടന്‍ ടൊവിനോ തോമസും ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുകയാണ്.

വൈറസില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച സെന്തില്‍ കൃഷ്ണയായിരുന്നു അഭിമുഖത്തിന്റെ അവതാരകന്‍. പഴയ സിനിമകളില്‍ കോസ്റ്റിയൂം ചെയ്തിരുന്നത് പോലെ വൈറസിന് ഒരു കോസ്റ്റിയൂം തയ്യാറാക്കാന്‍ ആവശ്യപ്പെട്ടാല്‍ ഇന്ദ്രസേട്ടന്‍ എന്താകും ഉണ്ടാക്കുക എന്നായിരുന്നു സെന്തില്‍ കൃഷ്ണയുടെ ചോദ്യം. ഇതിന് മറുപടിയായി ആദ്യം ചിരിച്ച ഇന്ദ്രന്‍സ് 'വൈറസിനെ പിടിച്ച് അളവെടുക്കാന്‍ ആദ്യം നീ എന്റെ മുന്നില്‍ നിര്‍ത്തി തന്നാല്‍ കോസറ്റിയൂം ചെയ്യാം' എന്ന ഉത്തരമായിരുന്നു നല്‍കിയത്. ഉരുളയ്ക്കുപ്പേരി പോലെയുള്ള രസകരമായ മറുപടി കേട്ട് മറ്റുള്ളവരെല്ലാം ചിരിക്കുകയാണ്.
ഇന്ദ്രന്‍സേട്ടന്റെ തഗ് ലൈഫ് മറുപടിയെന്ന് പറഞ്ഞ് കാണിച്ച് ടൊവിനോ പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു. വാക്കുകള്‍ കൊണ്ട് ഇന്ദ്രന്‍സ് അത്ഭുതപ്പെടുത്തുന്നത് ഇത് ആദ്യമായിട്ടല്ല. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം പറഞ്ഞ മറുപടി പ്രസംഗം എല്ലാവരെയും അതിശയിപ്പിക്കുന്നതായിരുന്നു.


Click it and Unblock the Notifications











