twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്നേ എല്ലാ പുസ്തകങ്ങളും വരുത്തിച്ച് വായിക്കും; 'ഇന്ദ്രൻസ് സീരിയസായ ആളാണെന്ന് അന്ന് ആരും മനസ്സിലാക്കിയില്ല'

    |

    മലയാള സിനിമയിൽ ഇന്ന് തിരക്കേറിയ നടനാണ് ഇന്ദ്രൻസ്. ഇന്ദ്രൻസിലെ അഭിനേതാവിനെ സിനിമാ ലോകം തിരിച്ചറിഞ്ഞത് വൈകിയാണെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. തുടക്ക കാലത്ത് മിനുട്ടുകൾ മാത്രമുള്ള റോളുകളിൽ വന്ന് പോവുന്ന കോമഡി വേഷങ്ങളാണ് ഇന്ദ്രൻസ് ചെയ്തിരുന്നത്. അതിനാൽ തന്നെ ആരും ​ഗൗരവത്തോടെ ഇന്ദ്രൻസ് എന്ന നടനെ കണ്ടിരുന്നില്ല. പക്ഷെ പിന്നീട് അമ്പരപ്പിക്കുന്ന വളർച്ചയാണ് ഇന്ദ്രൻ‌സിന്റെ കരിയറിൽ ഉണ്ടായത്.

    Also Read: 'മകന് വേണ്ടി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ, സിദ്ധാർഥ് പ്രിയദര്‍ശന്‍ വിവാഹിതനായിAlso Read: 'മകന് വേണ്ടി ഒരുമിച്ചു'; വർഷങ്ങൾക്ക് ശേഷം പ്രിയനും ലിസിയും ഒറ്റ ഫ്രെയിമിൽ, സിദ്ധാർഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

    ഹോം എന്ന സിനിമയുടെ വിജയമാണ് നടന്റെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയത്

    കഥാവശേഷൻ, രഹസ്യ പൊലീസ്, അപ്പോത്തിക്കിരി, കാട് പൂക്കുന്ന നേരം എന്നീ സിനിമകൾക്ക് ശേഷമാണ് ഇന്ദ്രൻസ് നടനെന്ന നിലയിൽ പ്രശംസ പിടിച്ചു പറ്റിത്തുടങ്ങിയത്. നിരൂപക പ്രശംസ നേടിയ സിനിമകളിൽ ഇന്ദ്രൻസിന്റെ പ്രകടനം ശ്രദ്ധേയമായി.

    പിന്നീട് വാണിജ്യ വിജയം നേടിയ സിനിമകളിലും ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് തുടങ്ങി. ഹോം എന്ന സിനിമയുടെ വിജയമാണ് നടന്റെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയത്. സിനിമയിൽ ഇന്ദ്രൻസ് ചെയ്ത ഒലിവർ ട്വിസ്റ്റ് എന്ന കഥാപാത്രം വൻ ജനസ്വീകാര്യത നേടി.

    ഇന്ന് കൈ നിറയെ അവസരങ്ങളാണ് ഇന്ദ്രൻസിനെ തേടിയെത്തുന്നത്

    Also Read: പാര്‍ട്‌നര്‍മാര്‍ക്കിടയിൽ ഈഗോ വന്നാല്‍ അവിടെ നിര്‍ത്തിക്കോണം; ആണോ പെണ്ണോ വ്യത്യാസമില്ലെന്ന് വിജയ് ബാബുAlso Read: പാര്‍ട്‌നര്‍മാര്‍ക്കിടയിൽ ഈഗോ വന്നാല്‍ അവിടെ നിര്‍ത്തിക്കോണം; ആണോ പെണ്ണോ വ്യത്യാസമില്ലെന്ന് വിജയ് ബാബു

    മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നെൽസൺ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയ്തത്. ഹോമിന് പുറമെ ഉടൽ എന്ന സിനിമയിൽ ഇന്ദ്രൻസ് ചെയ്ത വേഷവും ശ്രദ്ധ നേടി. ഇന്ന് കൈ നിറയെ അവസരങ്ങളാണ് ഇന്ദ്രൻസിനെ തേടിയെത്തുന്നത്.

    ഇന്ന് സിനിമാ രം​ഗത്ത് നിരവധി പേരാണ് ഇന്ദ്രൻസിനെക്കുറിച്ച് വാചാലരാവുന്നത്. ഇപ്പോഴിതാ ഇന്ദ്രൻസ് ചെറിയ വേഷം ചെയ്ത ജാതകം എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ക്യാമറാമാൻ കെജി ജയൻ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

    ചെറിയ റോളുകളിൽ പോലും വന്ന് തുടങ്ങിയിട്ടില്ല

    1989 ലിറങ്ങിയ സിനിമ സംവിധാനം ചെയ്തത് സുരേഷ് ഉണ്ണിത്താൻ ആണ്. ലോഹിതാദാസിന്റേതായിരുന്നു തിരക്കഥ. ജയറാം, ഇന്നസെന്റ്, മധു, തിലകൻ തുടങ്ങിയവർ ആയിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്.

    'ഇന്ദ്രൻ ആ സിനിമയിൽ കോസ്റ്റ്യൂം ഡിസൈനർ ആയിരുന്നു. നടനായി അന്ന് അറിയപ്പെട്ടിട്ടില്ല. ചെറിയ റോളുകളിൽ പോലും വന്ന് തുടങ്ങിയിട്ടില്ല. തമാശയ്ക്കൊക്കെ പിടിച്ചിരുത്തുന്ന ആളായിരുന്നു. ഇന്നസെന്റിന്റെ കഥാപാത്രത്തെ കളിയാക്കുന്ന സംഘത്തിലെ പ്രധാന ആളായാണ് ഇന്ദ്രൻസ് ആ സിനിമയിൽ അഭിനയിച്ചത്'

    ഇന്ദ്രൻ സീരിയസ് ആയ ആളാണെന്ന് ഒരിക്കലും തോന്നിയില്ല

    'ആളില്ലാതായപ്പോൾ ഇന്ദ്രനോട് വന്നിരിക്കാൻ പറഞ്ഞു, ​ഗംഭീരമായി അഭിനയിച്ചു. അദ്ദേഹം അഭിനയിക്കുമെന്ന് നമുക്കറിയില്ലായിരുന്നു. ചില തമാശകളൊക്കെ ഞങ്ങളുടെ കൂട്ടത്തിൽ കാണിക്കും. കാഴ്ചയിൽ തമാശ തോന്നുന്ന ആളെന്നല്ലാതെ ഇന്ദ്രൻ സീരിയസായ ആളാണെന്ന് ഒരിക്കലും തോന്നിയില്ല'

    മലയാളത്തിൽ പബ്ലിഷ് ചെയ്യുന്ന എല്ലാ പുസ്തകങ്ങളും വരുത്തി വായിക്കുന്ന ആളാണ്

    'ഇന്ദ്രനെ പറ്റി പറയാൻ ഒരുപാടുണ്ട്. ചെറിയ ക്ലാസ് വരയെ പഠിച്ചിട്ടുള്ളൂ. പക്ഷെ മലയാളത്തിൽ പബ്ലിഷ് ചെയ്യുന്ന എല്ലാ പുസ്തകങ്ങളും വരുത്തി വായിക്കുന്ന ആളാണ്. ഞാൻ അതിശയിച്ചിട്ടുണ്ട്,' കെജി ജയൻ പറഞ്ഞു.

    വാമനൻ ആണ് ഇന്ദ്രൻസിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. കഴിഞ്ഞ ദിവസം ആണ് സിനിമയുടെ പ്രദർശനം 50 ദിവസം പിന്നിട്ടതിന്റെ ആഘോഷം നടന്നത്. നവാ​ഗതനായ എബി ബിനിലാണ് സിനിമ സംവിധാനം ചെയ്തത്. ഹൊറർ, സെെക്കോ ത്രില്ലർ സ്വഭാവമുള്ള സിനിമയാണ് വാമനൻ.

    Read more about: indrans
    English summary
    Indrans Was Funny And Intelligent, But Nobody Recognized; Cameraman's Words Goes Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X