ഒന്നിനേയും പേടിയില്ല! അനുഭവങ്ങള്‍ കരുത്തായി! മകള്‍ അനുഗ്രഹം! സിംഗിള്‍ ലൈഫിനെക്കുറിച്ച് ഇന്ദുലേഖ

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ഇന്ദുലേഖ. പ്രണയവിവാഹമായിരുന്നു ഇന്ദുവിന്റേത്. സന്തോഷകരമായിരുന്നു കുടുംബജീവിതം. അതിനിടയിലാണ് അദ്ദേഹത്തിന് അസുഖം വന്നത്. തിരിച്ച് വരുമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും അദ്ദേഹം പോയി. ആദ്യം തകര്‍ന്നെങ്കിലും പിന്നീട് ജീവിതം തിരിച്ചുപിടിക്കുകയായിരുന്നു ഇന്ദുലേഖ. ജീവിതത്തില്‍ ഇപ്പോള്‍ ഭയം കുറവാണ്. പ്ലാന്‍ ചെയ്യുന്ന കാര്യങ്ങളൊന്നും അതുപോലെ നടക്കുന്നില്ല. ലൈഫ് എങ്ങനെയാണെന്നുള്ളത് മുകളില്‍ ഒരാള്‍ എഴുതി വെച്ചിട്ടുണ്ട്. അതുപോലെയേ നടക്കുള്ളൂ. എന്ത് സംഭവിക്കുന്നതിന് പിന്നിലും ഒരു റീസണുണ്ട്. കാര്യങ്ങള്‍ ഒരുരീതിയില്‍ നടന്നുപോവും എന്നൊരു വിശ്വാസം ഇപ്പോഴുണ്ട്. ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുപോയത് കൊണ്ടായിരിക്കാം, ഒന്നിനോടും വലിയ പേടിയില്ല എന്നായിരുന്നു ഇന്ദുലേഖ പറഞ്ഞത്. നിയോപ്രൈം എന്റര്‍ടൈന്‍മെന്‍സ് അഭിമുഖത്തിലായിരുന്നു ഇന്ദുലേഖ മനസുതുറന്നത്.

മകള്‍ക്ക് വിദേശത്ത് പോയി പഠിക്കണമെന്നും, ജോലി ചെയ്യണമെന്നും പറഞ്ഞപ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. ഇന്ത്യയില്‍ എവിടെയാണെങ്കിലും പോയി കാണാനൊക്കെ പറ്റുമല്ലോ. മോള്‍ തന്നെയാണ് ഒരുപാട് ഉദാഹരണങ്ങളൊക്കെ കാണിച്ച് തന്ന് എന്നെ കണ്‍വിന്‍സ് ചെയ്തത്. എവിടെ പോയാലും അവള്‍ ഇങ്ങനെയായിരിക്കും എന്ന കാര്യത്തില്‍ ബോധ്യമുണ്ട്. എംബിബിഎസ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ ഇത് ശരിക്കുമുള്ള പാഷനാണോ എന്നൊക്കെ ചിന്തിച്ചിരുന്നു. ഇത്രയും പഠിച്ചെടുക്കാനാവുമോ. ഇവിടത്തെ എന്‍ട്രന്‍സിന് വലിയ മാര്‍ക്കില്ലായിരുന്നു. ഒരുപാട് ആലോചിച്ചാണ് പുറത്തേക്ക് അവളെ വിടാം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഞാന്‍ എവിടെ പോയാലും അമ്മയ്ക്ക് അറിയാമല്ലോ. അമ്മയ്ക്ക് എന്നിലൊരു വിശ്വാസമുണ്ടായാല്‍ മതി എന്നായിരുന്നു അവള്‍ പറഞ്ഞത്.

Indhulekha about single parenting
Photo Credit: Indulekha / Instagram

എനിക്ക് ഡോക്ടറാവണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, അതിന് പോവാന്‍ പറ്റിയ സാഹചര്യമില്ലായിരുന്നു. അതായിരിക്കാം എന്നിലൂടെ മകളിലേക്ക് എത്തിയത്. പണ്ടുമുതലേ ആര് ചോദിച്ചാലും എനിക്ക് ഡോക്ടറാവണം എന്നായിരുന്നു പറഞ്ഞിരുന്നത്. അത് മാറ്റി ഒരിക്കലും പറഞ്ഞിട്ടില്ല. സ്ട്രസ് പീക്കിലാവുമ്പോള്‍ ഞാന്‍ ബ്ലാങ്കായിപ്പോവും. ഇമോഷനൊന്നും ഇല്ലാത്തൊരു ലെവലിലേക്ക് എത്തും. കുറേനേരത്തേക്ക് ഒന്നിനെക്കുറിച്ചും ആലോചിക്കാതെയാവും. പിന്നെ കുറേ കഴിഞ്ഞ് പതിയെ ആലോചിക്കാം. കുറേ കാര്യങ്ങള്‍ വിട്ട് കൊടുക്കുക. എനിക്ക് തീരുമാനിക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ വരുമ്പോള്‍ ഞാനത് വിട്ടുകൊടുക്കും. ഒരു സുപ്രീം പവറില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. എങ്ങനെയാണോ ദൈവത്തിന്റെ തീരുമാനം അതുപോലെ നടക്കട്ടെ എന്ന് വിചാരിക്കും.

ഇതുവരെ കടന്നുവന്ന ഓരോ സംഭവങ്ങളും എന്നെ മാറ്റിയെടുത്തിയിട്ടേയുള്ളൂ. എന്നെ കൂടുതല്‍ ബെറ്ററാക്കാനുള്ള അവസരമായേ അതിനെ ഞാന്‍ എടുത്തിട്ടുള്ളൂ. ഇങ്ങനെയായിരുന്നെങ്കില്‍ ഇങ്ങനെയാവും എന്ന് ചിന്തിച്ചിട്ട് കാര്യമില്ലല്ലോ. അങ്ങനെ സംഭവിച്ചത് കൊണ്ടാണ് ഇന്ന് ഞാന്‍ ഇങ്ങനെയായത്. അങ്ങനെ പോസിറ്റീവായിട്ടേ എടുക്കാറുള്ളൂ. ലൈഫില്‍ നിന്നും ഒന്നും എറേസ് ചെയ്യണമെന്ന് തോന്നിയിട്ടില്ല. ടീനേജ് കാലഘട്ടവും, കോളേജ് കാലവുമൊക്കെ മിസ് ചെയ്യാറുണ്ട്. പഠിത്തവും, അഭിനയവും, ഡാന്‍സുമൊക്കെയായി ആകെ തിരക്കിലായിരുന്നു അന്ന്.

ലൈഫില്‍ ഏറ്റവും വലിയ ബ്ലസിംഗ് എന്റെ മോള്‍ തന്നെയാണ്. അവളാണ് എല്ലാ കാര്യത്തിനും എനിക്കൊരു മോട്ടിവേഷന്‍. അവളെ കൂടി കണ്ടാണ് എല്ലാം ചെയ്യുന്നത്. ഞാന്‍ അങ്ങോട്ട് കാണിക്കുന്നതിന്റെ അതുപോലെ തന്നെ തിരിച്ച് കാണിക്കും. മോള്‍ എല്ലാവര്‍ക്കും മാതൃകയാണ് എന്നൊക്കെ സ്‌കൂളില്‍ നിന്ന് പറയാറുണ്ട്. പലപ്പോഴും പല കാര്യങ്ങളും അവള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റിയിട്ടില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സിംഗിള്‍ പേരന്റ് എന്ന നിലയില്‍ പറ്റുന്നത് പോലെ എല്ലാം ചെയ്യും. സിറ്റുവേഷന്‍ മനസിലാക്കി എപ്പോഴും അവള്‍ കൂടെ നില്‍ക്കാറുണ്ട് എന്നുമായിരുന്നു ഇന്ദുലേഖ പറഞ്ഞത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X