ഞാനല്ല പിരിഞ്ഞതിന് കാരണം; വൈഷ്ണവ് അതേക്കുറിച്ച് പറയാത്തതാണ്; ദിയ കൃഷ്ണയെക്കുറിച്ചും മേഘ

സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഇൻഫ്ലുവൻസർ ദിയ കൃഷ്ണയാണ്. കൃഷ്ണ കുമാർ കുടുംബത്തിലെ എല്ലാവരും സോഷ്യൽ മീഡിയയിൽ സജീവമാണെങ്കിലും അടുത്ത കാലത്ത് ദിയയുടെ വീഡിയോകളാണ് യൂട്യൂബിൽ ഏറ്റവും കൂടുതൽ തവണ ട്രെൻഡിം​ഗായത്. തന്റെ വ്യക്തിപരമായ കാര്യങ്ങളുൾപ്പെടെ ദിയ വ്ലോ​ഗുകളിൽ തുറന്ന് സംസാരിക്കാറുണ്ട്. ഇത് കൂടുതൽ ജനശ്രദ്ധ ദിയക്ക് ലഭിച്ചതിൽ ഒരു കാരണമാണ്. മുൻപ്രണയവും ബ്രേക്കപ്പുമെല്ലാം വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി.

പിന്നീട് സുഹൃത്തായ അശ്വിൻ ​ഗണേശിനെ പ്രണയിച്ച ദിയ അശ്വിനെ വിവാഹവും ചെയ്തു. വൈഷ്ണവ് എന്നാണ് ദിയയുടെ മുൻ കാമുകന്റെ പേര്. തന്റെ മുൻ കാമുകൻമാരെയെല്ലാം മറ്റ് പെൺകുട്ടികൾക്കൊപ്പം താൻ പിടികൂടിയിട്ടുണ്ടെന്നും തുടരെ താൻ വഞ്ചിക്കപ്പെട്ടിരുന്നെന്നും അടുത്തിടെ ദിയ തുറന്ന് പറയുകയുണ്ടായി. വൈഷ്ണവ് മറ്റൊരു പെൺകുട്ടിയുമായി അടുത്തതാണ് ദിയയുമായുള്ള ബന്ധം തകരാൻ കാരണമെന്നും അഭ്യൂഹം വന്നു.

Diya Krishna And Vaishnav

ദിയയുടെ ഫാൻസ് പലപ്പോഴും സൈബർ ആക്രമണവും വൈഷ്ണവിനെതിരെ നടത്തി. വെെഷ്ണവിനൊപ്പം സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കാണുന്ന ഇൻഫ്ലുവൻസറാണ് മേഘ പത്മകുമാർ. ഇൻസ്റ്റ​ഗ്രാമിൽ വെെഷ്ണവിനെക്കുറിച്ച് വന്ന ചോദ്യത്തിന് മേഘ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദിയയും വൈഷ്ണവും പിരിയാൻ കാരണമായ പെൺകുട്ടി നിങ്ങളാണോ എന്നായിരുന്നു ചോദ്യം.

ഞാനുമായിട്ടാണോ വൈഷ്ണവ് ചീറ്റ് ചെയ്തന്ന് എന്നല്ലേ ചോദ്യം. അല്ല. നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നെനിക്കറിയില്ല. എന്തിനാണ് ബാക്കിയുള്ളവരുടെ ജീവിതത്തിൽ ഇങ്ങനെ ഇടപെടുന്നത്. ഒരുപക്ഷെ ഓപ്പോസിറ്റ് നിൽക്കുന്ന ആളോട് അത്രയും ഇഷ്ടമുള്ളത് കൊണ്ടായിരിക്കും. പക്ഷെ ഞാൻ വൈഷ്ണവിന്റെ ഫ്രണ്ടാണ്. വൈഷ്ണവിന് വേറെ റിലേഷൻഷിപ്പുണ്ട്. കമ്മിറ്റഡാണ്. പേഴ്സണലായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ പറയാൻ താൽപര്യമില്ലാത്തത് കാെണ്ടാണ് ഞാനും വൈഷ്ണവും പറയാത്തത്.

Diya Krishna And Vaishnav
Photo Credit: https://www.instagram.com/_vaishnavharichandran_, https://www.instagram.com/_diyakrishna_/

വൈഷ്ണവിന് മറ്റൊരാളുമായി കമ്മിറ്റഡാണ്. അവൻ ഹാപ്പിയാണ്. ഞങ്ങളെല്ലാവരും കൊച്ചിയിൽ ഒരുമിച്ചാണ് താമസിക്കുന്നത്. വേറെയും സുഹൃത്തുക്കൾ ഒപ്പമുണ്ട്, മേഘ പത്മകുമാർ വ്യക്തമാക്കി.ദിയയുമായും ഞാൻ സൗഹൃദത്തിലാണ്. ഞങ്ങളുടെ സർക്കിളിൽ എല്ലാവർക്കും ആരൊക്കെ ആർക്കൊപ്പമാണെന്ന് അറിയാം. സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിൽ കാണിക്കാൻ താൽപര്യമില്ല. മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും മേഘ പത്മകുമാർ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു. ‌

ഇതിനോടകം മേഘയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ ദിയയെക്കുറിച്ച് വെെഷ്ണവ് സംസാരിച്ചിരുന്നു. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് പിരിഞ്ഞത്. ഇപ്പോൾ താൻ കമ്മിറ്റഡാണെന്നും വൈഷ്ണവ് വ്യക്തമാക്കി. കൂടെ നടക്കുന്ന സുഹൃത്തുക്കളെ സൂക്ഷിക്കണമെന്നാണ് മുൻ ബ്രേക്കപ്പിൽ നിന്നും താൻ പഠിച്ചതെന്നും വൈഷ്ണവ് വ്യക്തമാക്കി. റിലേഷൻഷിപ്പായിക്കഴിഞ്ഞാൽ ഒരുപാട് കൂട്ടുകാരെ കൂട്ടാൻ പാടില്ല. നമ്മുടേതായ സ്വകാര്യ നിമിഷങ്ങൾ വേണമെന്നും വൈഷ്ണവ് വ്യക്തമാക്കി.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X