'ഉണ്ണി മുകുന്ദൻ ഞങ്ങളെ ഫോളോ ചെയ്തപ്പോൾ സന്തോഷിച്ചു, പിന്നെ അദ്ദേഹം ഞങ്ങളെ ബ്ലോക്ക് ആക്കി'; മീത്തും മിരിയും!

മീത്ത്-മിരി പേരുകൾ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതമാണ്. ടിക് ടോക്ക് വീഡിയോകളിലൂടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും പ്രേക്ഷകരുടെ മനസുകളിലേക്ക് കയറികൂടിയ താര ദമ്പതികൾ റിയാലിറ്റി ഷോ മത്സരാർഥികളായി വന്നുകൊണ്ട് മിനി സ്‌ക്രീൻ പ്രേക്ഷകരേയും പിന്നീട് കയ്യിലെടുത്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് മീത്ത്-മിരി ദമ്പതികൾ പ്രേക്ഷരുടെ പ്രിയങ്കരറായി മാറിയത്.

നമ്മൾ പ്രേക്ഷകർ ഇന്ന് കാണുന്ന നിലയിലേക്ക് എത്താൻ ഒരുപാട് കടമ്പകൾ താണ്ടേണ്ടി വന്നിട്ടുണ്ട് ഈ കപ്പിളിന്. ഇപ്പോഴിത തങ്ങളെ ഫോളോ ചെയ്ത ഏക സെലിബ്രിറ്റിയെ കുറിച്ചും പിന്നീട് അദ്ദേഹം ബ്ലോക്ക് ചെയ്തതിനെ കുറിച്ചും സംസാരിച്ച് എത്തിയിരിക്കുകയാണ് മീത്തും മിരിയും.

മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് മീത്തും മിരിയും വിചിത്രമായ സംഭവത്തെ കുറിച്ച് വിവരിച്ചത്. ഉണ്ണി മുകുന്ദനായിരുന്നു ഇരുടെ സോഷ്യൽമീഡിയ പേജ് ഫോളോ ചെയ്ത ഏക സെലിബ്രിറ്റി.

ഉണ്ണി മുകുന്ദൻ ഞങ്ങളെ ഫോളോ ചെയ്തപ്പോൾ സന്തോഷിച്ചിരുന്നു

ഇപ്പോൾ ഈ സംഭവം പറഞ്ഞാൽ വിവാദമാകുമോയെന്ന് ഭയമുണ്ടെന്ന് പറഞ്ഞാണ് ഇരുവരും സംസാരിച്ച് തുടങ്ങുന്നത്. 'ഉണ്ണി മുകുന്ദൻ ആദ്യം ഫോളോ ചെയ്തു. പിന്നെ കുറച്ച് നാൾ കഴിഞ്ഞ് നോക്കിയപ്പോൾ അൺഫോളോ ചെയ്ത് ബ്ലോക്കും ചെയ്തതായി കണ്ടു.'

'ആളുടെ അക്കൗണ്ട് നോക്കിയിട്ടൊന്നും കാണുന്നില്ലായിരുന്നു. ഞങ്ങൾ തമ്മിൽ കമ്യൂണിക്കേഷനൊന്നും നടന്നിട്ടില്ലായിരുന്നു. സാധാരണ ചിലപ്പോൾ ആളുകൾ ഉണ്ണി മുകുന്ദനോടൊക്കെ സ്റ്റോറി ഷെയർ ചെയ്യുമോ, സിനിമയിൽ ചാൻസ് തരുമോയെന്ന് ചോദിക്കുകയൊക്കെ ചെയ്യും ഞങ്ങൾ അത്തരത്തിൽ ഒരു കമ്യൂണിക്കേഷനും നടത്തിയിട്ടില്ല.'

പിന്നെ ബ്ലോക്ക് ആക്കി

'ചിലപ്പോൾ ബൈ മിസ്റ്റേക്ക് ആയതായിരിക്കാം. പക്ഷെ അപ്പോഴും അൺഫോളോ എല്ലെ വരികയുള്ളു. ബ്ലോക്ക് വരില്ലല്ലോ. നമ്മളെ പോലെ വീഡിയോ ചെയ്യുന്ന ക്രേസി കപ്പിളിലെ വിക്കിയാണ് ആ​ദ്യമായി ഉണ്ണി മുകുന്ദൻ ക്രിയേറ്റേഴ്സിൽ ആകെ ഫോളോ ചെയ്യുന്നത് എന്നേയും നിന്നേയുമാണെന്ന് പറഞ്ഞത്.'

'പിന്നെ ഒരു ദിവസം സേർച്ച് ചെയ്ത് നോക്കിയപ്പോഴാണ് ഉണ്ണി മുകുന്ദൻ ബ്ലോക്ക് ചെയ്തതായി മനസിലായത്' എന്നാണ് മീത്തും മിരിയും പറയുന്നത്.

മീത്ത് - മിരി

സർക്കസ് ആർട്ടിസ്റ്റുകളുടെ മകനായി കണ്ണൂരിൽ ജനിച്ച മീത്ത് ഇന്ന് ഒരു സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറും മോഡലുമാണ്. ചെറുപ്പം മുതൽ തൊട്ടെ വളരെയധികം കഷ്ടപ്പാടുകളിലൂടെ കടന്ന് വന്നവരാണ് മീത്തും മിരിയും. 'മീത്ത് മിരി എന്ന പേരിലാണ് ഞങ്ങൾ അറിയപ്പെടുന്നത്.'

'റിതുഷ എന്നാണ് മിരിയുടെ യഥാർത്ഥ പേര്. ഞങ്ങളെ കാണുമ്പോൾ ആളുകൾ കരുതും വലിയ പണക്കാരായ ജാഡക്കാരായ ആളുകൾ ആണെന്ന് അതൊന്നും അല്ല റിയലായ ഞങ്ങൾ. കുറച്ച് ഫാൻസൊക്കെ കൂടുമ്പോൾ ജാഡ ആണെന്ന് കരുതുന്നതാണ്. ഒരിക്കലും ഞങ്ങൾക്ക് ജാഡ എന്നൊന്നും ഇല്ല.'

ആഹാരത്തിനുപോലും ബുദ്ധിമുട്ടി

'എല്ലാവരും പറയില്ലേ വന്ന വഴി മറക്കാൻ പാടില്ലെന്ന്. നല്ല കഷ്ട്ടപെട്ടിട്ടാണ് നിങ്ങൾ കാണുന്ന ഒരാളായി ഞാൻ മാറിയത്. നോർമൽ മിഡിൽ ക്ലാസ് ഫാമിലിയിൽ നിന്നാണ് ഞങ്ങൾ എത്തുന്നത്. കഠിനാധ്വാനം കൊണ്ടാണ് ഈ നിലയിൽ എങ്കിലും എത്തിയത്.'

'അച്ഛനും അമ്മയും സർക്കസ് ആർട്ടിസ്റ്റുകളായിരുന്നു. ചെറുപ്പകാലത്തൊക്കെ ആഹാരത്തിനുപോലും ബുദ്ധിമുട്ടിയാണ് കുടുംബം കഴിഞ്ഞത്. പലപ്പോഴും മറ്റുള്ളവരെ ആശ്രയിച്ചാണ് കഴിഞ്ഞുപോയിരുന്നത്. നിങ്ങൾ ഇപ്പോൾ വിചാരിക്കുന്ന ജീവിതം ആയിരുന്നില്ല ഞങ്ങളുടേത്.'

കലയിലേക്ക് തിരിയണമെന്ന ആ​ഗ്രഹം

'അന്നും ആഗ്രഹം കലയിലേക്ക് തിരിയണം എന്നായിരുന്നു. എന്നാൽ കുടുംബത്തിന്റെ അവസ്ഥ കൊണ്ട് അന്നൊന്നും ആഗ്രഹം നേടാൻ കഴിഞ്ഞില്ല' എന്നാണ് മുമ്പൊരിക്കൽ തന്റെ ആരാധകരോട് സംസാരിച്ച് മീത്ത് പറഞ്ഞത്.

ഇന്ന് മീത്തിനും മിരിക്കും സോഷ്യൽമീഡിയയിൽ ലക്ഷ കണക്കിന് ഫോളോവേഴ്സുണ്ട്. ഇപ്പോൾ ഇരുവരുടേയും സന്തോഷം മിലിയോ എന്ന മകനാണ്. മകന്റെ വിശേഷങ്ങളും ഇരുവരും സോഷ്യൽ‌മീഡിയ വഴി പങ്കുവെക്കാറുണ്ട്.

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X