രഞ്ജിത്തില്‍ നിന്നുണ്ടായത് കാവ്യയോട് പറഞ്ഞിരുന്നു; ന്യൂഡ് ആയി കാണണമെന്ന് ഇടവേള ബാബു!

By Desk

കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രഞ്ജിത്തിനെതിരെ ലൈംഗിക അതിക്രമ ആരോപണവുമായി വന്ന യുവാവ്. തനിക്ക് നേരിടേണ്ടി വന്നതിനെക്കുറിച്ച് ഇടവേള ബാബുവിനോടും കാവ്യ മാധവനോടും പറഞ്ഞിരുന്നുവെന്നാണ് യുവാവ് പറയുന്നത്. എന്നാല്‍ സഹായിക്കുന്നതിന് പകരം ഇടവേള ബാബു തന്നോട് നഗ്ന ചിത്രങ്ങള്‍ അയക്കാനായിരുന്നു പറഞ്ഞതെന്നും യുവാവ് പറയുന്നു.

അതേസമയം കാവ്യ താന്‍ അയച്ച മെസേജ് കണ്ടുവെങ്കിലും പ്രതികരിച്ചില്ലെന്നാണ് യുവാവ് പറയുന്നത്. തനിക്ക് നേരിടേണ്ടി വന്ന അതിക്രമത്തിനെതിരെ പരാതി നല്‍കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുവാവ്.

Ranjith

''ആ സമയത്തെ എന്റെ പ്രായം കൂടെ ആലോചിക്കണം. ഞാന്‍ രണ്ടുമൂന്ന് പേരോട് പറഞ്ഞു. പക്ഷെ അവരാരും വിശ്വസിക്കുന്നില്ല. രഞ്ജിത്തെന്ന് പറയുന്ന സംവിധായകന്‍ ഇങ്ങനെ ചെയ്യുമോ എന്നാണ് ചോദിച്ചത്. ആ സമയത്ത് ഞാന്‍ കാവ്യ മാധവനെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു. അവര്‍ക്ക് ഞാന്‍ മെസേജ് അയച്ചു. മാഡത്തിന്റെ സിനിമയുടെ ഷൂട്ടിന് വന്നപ്പോള്‍ രഞ്ജിത്ത് എന്നോട് ഇങ്ങനൊക്കെ പെരുമാറിയെന്ന് പറഞ്ഞു. അവര്‍ മെസേജ് കണ്ടുവെങ്കിലും മറുപടി തരികയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല.' യുവാവ് പറയുന്നു.

പിന്നെ ഇടവേള ബാബുവിനോടും പറഞ്ഞിരുന്നു. അയാളും ഇതുപോലെ തന്നെയാണ് എന്നോട് പെരുമാറിയത്. എനിക്ക് നിന്നെയൊന്ന് കാണണം, ഫോട്ടോസ് അയച്ചു തരാന്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ എന്റെ ഫോട്ടോസ് അയച്ചു കൊടുത്തു. ഇങ്ങനെയല്ല, ന്യൂഡ് ആണ് വേണ്ടതെന്നായിരുന്നു മറുപടി. നമ്മള്‍ അവസരത്തിനായാലും, സഹായത്തിന് ആയാലും സിനിമാ മേഖലയില്‍ പോയാല്‍ ഇതാണ് സംഭവിക്കുക എന്നാണ് യുവാവ് പറയുന്നത്.

ഇടവേള ബാബുവുമായി ചാറ്റ് ചെയ്തിരുന്നു. അപ്പോള്‍ ഈ സംഭവത്തെക്കുറിച്ച് കുറച്ച് അയാളോട് പറഞ്ഞിരുന്നു. അപ്പോള്‍ ചോദിച്ചത്, രഞ്ജിത്ത് നിന്നെ യൂസ് ചെയ്‌തോ, എനിക്കൊന്ന് കാണാന്‍ പറ്റുമോ എന്നായിരുന്നു. അല്ലാതെ ഞാന്‍ നിന്നെ സഹായിക്കാം എന്നായിരുന്നില്ല. അദ്ദേഹത്തിന് എന്നെ കാണുകയായിരുന്നു വേണ്ടത്. ഈ സംഭവം നടക്കുന്നത് ഒമ്പത് മാസം മുമ്പായിരുന്നു. അതിന്റെ തെളിവ് എന്റെ കയ്യിലുണ്ടെന്നും യുവാവ് പറയുന്നു.

ഇന്നലെയായിരുന്നു രഞ്ജിത്തിനെതിരെ പീഡന പരാതിയുമായി കോഴിക്കോട് സ്വദേശിയായ യുവാവ് രംഗത്തെത്തുന്നത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ പരാതിയില്‍ രഞ്ജിത്തിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പരാതിയും വന്നിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവാവിന്റെ പരാതി.

Ranjith

2012 ലാണ് സംഭവമുണ്ടാകുന്നതെന്നാണ് യുവാവ് പറയുന്നത്. പ്ലസ് ടുവില്‍ പഠിക്കുന്ന താന്‍ കോഴിക്കോട് ബാവൂട്ടിയുടെ നാമത്തില്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് രഞ്ജിത്തിനെ കാണുന്നത്. അവസരം ചോദിച്ചെത്തിയ തനിക്ക് രഞ്ജിത്ത് ഹോട്ടലലില്‍ വച്ച് ടിഷ്യു പേപ്പറില്‍ നമ്പര്‍ എഴുതി നല്‍കി. ഈ നമ്പറിലേക്ക് മെസേജ് അയക്കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് തന്നോട് രണ്ട് ദിവസത്തിനകം ബാംഗ്ലൂരിലെത്താന്‍ പറഞ്ഞുവെന്നുമാണ് യുവാവ് പറയുന്നത്.

തുടര്‍ന്ന് ബാംഗ്ലൂരില്‍ രാത്രി പത്ത് പണിയോടെ എത്തിയ തന്നോട് ഹോട്ടലിന്റെ പിന്‍വശത്തെ മുറിയിലൂടെ അകത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു്. ഇതു പ്രകാരം അകത്തെത്തിയ ശേഷം രഞ്ജിത്ത് തനിക്ക് മദ്യം തരികയും കുടിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. മദ്യ ലഹരിയിലായ തന്നെ വിവസ്ത്രനാക്കുകയും പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് യുവാവിന്റെ ആരോപണം. സംഭവത്തില്‍ പരാതി നല്‍കിയ യുവാവ് പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: ranjith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X