സുരേഷ് ഗോപി ചെയ്തതെല്ലാം സ്‌നേഹം കൊണ്ടാണ്, അത് എനിക്ക് എങ്ങനെ തിരിച്ചടിയാകുമെന്ന് അവന് അറിയില്ല

തലമുറവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്ന താരമാണ് ഇന്നസെന്റ്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ നടന്‌റെ ആരാധകരുടെ ലിസ്റ്റിലുണ്ട്. സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും ഇന്നസെന്റിന് ഏറെ ആരാധകരുണ്ട്. ഏത് വിഷയത്തേയും നര്‍മം കലര്‍ത്തിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കടുത്ത ജീവിതാനുഭവങ്ങളെ പോലും ഒരു ചിരിയിലൂടെയാണ് അദ്ദേഹം നേരിടുന്നത്.

പോസിറ്റീവ് അനുഭവം തരുന്നതാണ് നടന്റെ പല അഭിമുഖങ്ങളും. വളരെ രസകരമായിട്ടാണ് ജീവിതത്തിലെ സംഭവങ്ങളും പങ്കുവെയ്ക്കുന്നത്. തന്റെ രോഗാവസ്ഥയെ പോലും നര്‍മത്തില്‍ ചാലിച്ചാണ് അദ്ദേഹം പ്രേക്ഷകരിലേയ്ക്ക് എത്തിച്ചത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത് ഇന്നസെന്റും സുരേഷ് ഗോപിയും തമ്മിലുള്ള ഒരു രസകരമായ അനുഭവമാണ്. തിരഞ്ഞെടുപ്പ് പ്രചരണത്തിന് തനിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് സിരേഷ് ഗോപി എത്തിയ സംഭവമാണ് ഇന്നസെന്റ് പറയുന്നത്. '' ഈ ലോകം അതിലൊരു ഇന്നസെന്റ''. എന്നുള്ള ഗൃഹലക്ഷ്മിയിലെ പക്തിയിലാണ് ആ രസകരമായ സംഭവം പങ്കുവെച്ചത്.

ഇന്നസെന്റിന്റെ വാക്കുകള്‍

ഇന്നസെന്റിന്റെ വാക്കുകള്‍ ഇങ്ങനെ... '' തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചുവരുന്ന സമയത്ത് തനിക്കായി സുരേഷ് ഗോപി വോട്ടഭ്യര്‍ത്ഥിച്ച് എത്തിയപ്പോഴുണ്ടായ ചില സംഭവങ്ങളാണ് ഇന്നസെന്റ് കുറിപ്പില്‍ പറയുന്നത്.തനിക്ക് വേണ്ടി പ്രചാരണം നടത്താന്‍ എത്തണമെന്ന് ആരോടും ആവശ്യപ്പെടാതിരുന്നിട്ട് കൂടി തന്നോടുള്ള സ്നേഹം കൊണ്ട് സിനിമാ സാംസ്‌ക്കാരിക സാഹിത്യ രംഗത്തെ പലരും വോട്ട് ചോദിക്കാനെത്തിയെന്നും മധു സര്‍, മോഹന്‍ലാല്‍ തുടങ്ങി പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നെന്നും ഇന്നസെന്റ് പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചരണം

ഒരു ദിവസം രാവിലെ ഇടവേള ബാബു എന്നെ വിളിച്ചു. ചേട്ടാ സുരേഷ് ഗോപി വരുന്നുണ്ട് ട്ടോ' , ആരു വിളിച്ചു? ഞാന്‍ ചോദിച്ചു. ' അത് ഞാന്‍ വിളിച്ചതാ' ഇടവേള ബാബു പറഞ്ഞു. അങ്ങനെ രാവിലെ അങ്കമാലിയിലേക്ക് സുരേഷ് ഗോപിയും നടന്‍ സിദ്ദിഖും കൂടിയെത്തി. അന്ന് സുരേഷ് ഗോപി ബി.ജെ.പി ആയിട്ടില്ല. അതുവരെ ഞാന്‍ എവിടെ ചെല്ലുമ്പോഴും എന്നെ കാണാനും എന്റെ കൈയിലൊന്നു പിടിക്കാനുമൊക്കെയുള്ള ആള്‍ക്കാരുടെ ആരവം പതിവായിരുന്നു. പക്ഷേ അന്ന് അങ്കമാലിയിലെ ജനങ്ങള്‍ക്ക് എന്നോട് വലിയ താത്പര്യമില്ലായിരുന്നു.

സുരേഷ് ഗോപി

ഒരു ദിവസം രാവിലെ ഇടവേള ബാബു എന്നെ വിളിച്ചു. ചേട്ടാ സുരേഷ് ഗോപി വരുന്നുണ്ട് ട്ടോ' , ആരു വിളിച്ചു? ഞാന്‍ ചോദിച്ചു. ' അത് ഞാന്‍ വിളിച്ചതാ' ഇടവേള ബാബു പറഞ്ഞു. അങ്ങനെ രാവിലെ അങ്കമാലിയിലേക്ക് സുരേഷ് ഗോപിയും നടന്‍ സിദ്ദിഖും കൂടിയെത്തി. അന്ന് സുരേഷ് ഗോപി ബി.ജെ.പി ആയിട്ടില്ല. അതുവരെ ഞാന്‍ എവിടെ ചെല്ലുമ്പോഴും എന്നെ കാണാനും എന്റെ കൈയിലൊന്നു പിടിക്കാനുമൊക്കെയുള്ള ആള്‍ക്കാരുടെ ആരവം പതിവായിരുന്നു. പക്ഷേ അന്ന് അങ്കമാലിയിലെ ജനങ്ങള്‍ക്ക് എന്നോട് വലിയ താത്പര്യമില്ലായിരുന്നു.

Recommended Video

കവിയൂര്‍ പൊന്നമ്മ മുതല്‍ നയന്‍താര വരെ, സുരേഷ് ഗോപിയിട്ട പേരുകള്‍ | FilmiBeat Malayalam
സ്നേഹം കൊണ്ട് ചെയ്യുന്നത്

വേണ്ടട്ടാ, വേഗം നീ അവനേയും കൂട്ടി വിട്ടോ, അങ്ങനെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയായി. 'ഇന്നസെന്റേട്ടാ, ഞാന്‍ ഭക്ഷണം കഴിച്ച് ഒന്ന് ഫ്രഷായി പെട്ടെന്ന് തന്നെ വരാം, നമുക്ക് ഉച്ചയ്ക്ക് ശേഷം തകര്‍ക്കണം', സുരേഷ് ഗോപി പറഞ്ഞു. 'വേണ്ടടാ ഇന്നിനി പ്രചാരണം ഇല്ല. വേറെ പരിപാടികളാ, നിങ്ങള്‍ക്ക് തിരിച്ചുപോകാം', ഞാന്‍ ലളിതമായി കാര്യം പറഞ്ഞു.'അയ്യോ എന്നാല്‍ ഇനി എന്നാണ് വരേണ്ടതെന്ന് ചേട്ടന്‍ പറഞ്ഞാല്‍ മതി. ഞങ്ങള്‍ വേറൊരു ദിവസം കൂടി വരാം', സുരേഷ് ഗോപി പറഞ്ഞു. 'ഏയ് വേണമെന്നില്ലെടാ, വന്നതില്‍ സന്തോഷം', ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അങ്ങനെ അവര്‍ തിരിച്ചുപോയി.' സുരേഷ് ഗോപി ചെയ്തതെല്ലാം എന്നോടുള്ള ആത്മാര്‍ത്ഥമായ സ്നേഹം കൊണ്ടാണ്. പക്ഷേ അതെനിക്ക് തിരിച്ചടിയാകുമെന്ന് അവനറിയില്ലായിരുന്നു എന്ന് മാത്രം', ഇന്നസെന്റ് പറയുന്നു.

Read more about: suresh gopi innocent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X