twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'മ്യൂസിക്ക് വിത്ത് ബോഡി മസിൽ', മിസ്റ്റർ പോഞ്ഞിക്കരയുടെ ഹിറ്റ് സീൻ പിറന്നത് ബാ‌ത്ത്റൂമിലെന്ന് ഇന്നസെന്റ്!

    |

    തമാശ പറയാനുള്ള കഴിവ് ജന്മസിദ്ധമാണ്... ജീവിതത്തിലെ ഏത് ദുർഘട ഘട്ടത്തിലും അത് കൈവിടാതെ കാക്കുന്നു എന്നത് ഇന്നസെന്റിനെ പോലെ ജീവിതാനുഭവവും കൈമുതലായുള്ള ഒരാൾക്ക് മാത്രം പറ്റുന്ന ഒന്നാണ്. ‌ചിരിപ്പിക്കാനും, ചിന്തിപ്പിക്കാനുമുള്ള വക ഓരോ വാക്കുകളിലുമുണ്ടാകും. അതുകൊണ്ട് തന്നെ ഇന്നസെന്റ് അഭിമുഖങ്ങൾ കണ്ടിരിക്കുക എന്നത് രസകരമായ ഒരു അനുഭവമാണ്. നർമം കലർ്തതി ​ഗൗരവമായ കാര്യങ്ങൽ ലൈറ്റിലായി ആളുകളുടെ മനസിൽ കുത്തിവെക്കാൻ അതുകൊണ്ട് തന്നെ ഇന്നസെന്റിനേ പോലുള്ള കലാകാരന്മാർക്ക് സാധിക്കുന്നു.

    Innocent, dileep, Innocent  movies, kalyanaraman, ഇന്നസെന്റ് സിനിമകൾ, കല്യണരാമൻ സിനിമകൾ, ദിലീപ് സിനിമകൾ

    ഏത് കാലഘട്ടത്തിലെ ഇന്നസെന്റ് ചടിത്രങ്ങളാണ് ഇഷ്ടമെന്ന് ഏത് സിനിമാ പ്രേമിയോട് ചോദിച്ചാലും ഉത്തരം തൊണ്ണൂറുകൾ എന്നായിരിക്കും. അതിൽ ശുദ്ധ ഹാസ്യമുണ്ടായിരുന്നു. എത്ര പറഞ്ഞാലും തീരാത്ത ഒട്ടനവധി നിത്യഹരിത നർമ്മ മുഹൂർത്തങ്ങൾ ഇന്നസെന്റ് വഴി സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ ഇന്നസെന്റ് അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മലയാളിക്ക് എന്നും പ്രിയപ്പെട്ട ഒന്നാണ് കല്യാണരാമനിലെ മിസ്റ്റർ പോഞ്ഞിക്കര. പേര് കേട്ടാൽ തന്നെ മലയാളി ചിരിക്കാൻ തുടങ്ങും എന്നത് തന്നെയാണ് ഈ ഇന്നസെന്റ് കഥാപാത്രത്തിന്റെ വിജയവും.

    'എന്റെ ശരീരഭാരത്തെ കുറിച്ച് വീട്ടുകാരെക്കാൾ ആശങ്കപ്പെട്ടത് നാട്ടുകാർ', മനസ് തുറന്ന് മോണിക്ക ലാൽ!'എന്റെ ശരീരഭാരത്തെ കുറിച്ച് വീട്ടുകാരെക്കാൾ ആശങ്കപ്പെട്ടത് നാട്ടുകാർ', മനസ് തുറന്ന് മോണിക്ക ലാൽ!

    കല്യാണരാമനിലെ പോഞ്ഞിക്കര എന്ന കഥാപാത്രത്തെ കുറിതച്ച് കേട്ടപ്പോൾ ആദ്യം താൽപര്യമുണ്ടായിരുന്നില്ല എന്നാണ് ഇന്നസെന്റ് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. ദിലീപിന്റെ നിർബന്ധമാണ് പോഞ്ഞിക്കര ചെയ്യാൻ കാരണമെന്നും ഇന്നസെന്റ് പറയുന്നു. 'കല്യാണരാമന്റെ കഥ ആദ്യം കേട്ടപ്പോൾ ഇഷ്ടം തോന്നിയില്ല. പോഞ്ഞിക്കര എന്ന കഥാപാത്രവും ബോധിച്ചിരുന്നില്ല. കഥാപാത്രം ഇഷ്ടപ്പെട്ടില്ലെന്ന് ദിലീപിനോടും പറഞ്ഞു. അന്ന് ദിലീപ് നമുക്ക് അഭിനയിക്കുമ്പോൾ ശരിയാക്കാം എന്ന് പറഞ്ഞു. മുമ്പും ഞങ്ങൾ അത്തരത്തിൽ അഭിനയിച്ച് കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ഞാനും ദിലീപിനോട് മ്യൂസിക്ക് വിത്ത് ​ബോഡി മസിൽസ് എന്ന് പറഞ്ഞു. പണ്ട് കൊച്ചിൻ ഹനീഫ ഒരുപാട്ട് ഇതേ ട്യൂണിൽ പാടി നടക്കാറുണ്ടായിരുന്നു. ആ രീതി പിടിച്ച് എയർപോട്ടിലെ ബാത്ത്റൂമിൽ വെച്ച് മ്യൂസിക് വിത്ത് ബോഡി മസിൽസ് ഞാൻ ദിലീപിന് കണിച്ചുകൊടുത്തു. അവന് ചിരിച്ചിട്ട ബോധം ഉണ്ടായിരുന്നില്ല. അങ്ങനെയാണ് തിരക്കഥയിൽ ഈ ഭാ​ഗം വരുന്നത്' ഇന്നസെന്റ് പറഞ്ഞു.

    അവതാറിനെ പുച്ഛിച്ച് ബാലയ്യ, അല്ലേലും നിങ്ങളുടെ ജനറേഷന് ഇത്തരം സിനിമകൾ ദഹിക്കില്ലെന്ന് രാജമൗലി!അവതാറിനെ പുച്ഛിച്ച് ബാലയ്യ, അല്ലേലും നിങ്ങളുടെ ജനറേഷന് ഇത്തരം സിനിമകൾ ദഹിക്കില്ലെന്ന് രാജമൗലി!

    കുറച്ച് ചോറിടട്ടേ എന്ന ഡയലോ​ഗ് പിറന്നത് ഒരു യഥാർഥ സംഭവത്തിൽ നിന്നാണെന്നും ഇന്ദ്രൻസ് പറയുന്നു. ഒരിക്കൽ ഒരു ഹോട്ടലിൽ സമാനമായ സംഭവം നടന്നുവെന്നും അത് കാണാൻ‌ ഇടയായത് കൊണ്ടാണ് സിനിമയിൽ ആ സന്ദർഭവും ഡയലോ​ഗും ചേർക്കാനായതെന്നും ഇന്നസെന്റ് പറയുന്നു. ചിത്രത്തിൽ നായകൻ ദിലീപായിരുന്നുവെങ്കിലും രാമൻക്കുട്ടിയേക്കാൾ ആരാധകർ ഇന്ന് പോഞ്ഞിക്കരയ്ക്കും പ്യാരിക്കുമെല്ലാമാണ്. കല്യാണരാമനിലെ ഏത് സീനെടുത്താലും അതിൽ ചിരിക്കാനുള്ള വകയുണ്ടാകും. ഇനി അങ്ങനൊരു സിനിമ പിറവി എടുക്കുമോ എന്നത് പോലും സംശയമാണ്. 2002ൽ ആണ് കല്യാണ രാമൻ റിലീസ് ചെയ്തത്. നവ്യ നായരായിരുന്നു ചിത്രത്തിൽ നായിക. ബെന്നി.പി.നായരമ്പലത്തിന്റേതായിരുന്നു തിരക്കഥ. ഷാഫി ആയിരുന്നു സംവിധാനം. ഇത്രത്തോളം റിപ്പീറ്റ് വാല്യുവുള്ള മറ്റൊരു മലയാള സിനിമ ഇല്ല. റിലീസിന് മുമ്പ് തനിക്ക് ഏറ്റവും ടെൻഷൻ തന്ന സിനിമയായിരുന്നു കല്യാണരാമൻ എന്ന് മുമ്പ് ഷാഫി പറഞ്ഞിട്ടുണ്ട്. തന്റെ പതിമൂന്നാമത്തെ ചിത്രമായ കതല്യാണരാമൻ സൂപ്പർ ഹിറ്റാകുമെന്ന് തനിക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നുവെന്നാണ് ബെന്നി.പി.നായരമ്പലം പറഞ്ഞത്. കുഞ്ചാക്കോ ബോബൻ, ലാൽ, ലാലു അലക്സ്, ജ്യോതിർ‌മയി, ഇന്നസെന്റ്, സലീംകുമാർ, നാരായണൻകുട്ടി, കൊച്ചുപ്രേമൻ, ടി.പി മാധവൻ തുടങ്ങി വലിയൊരു താരനിര തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ചിത്രം മാത്രമല്ല സിനിമയിലെ ​ഗാനങ്ങളും വലിയ ഹിറ്റായിരുന്നു., ദിലീപ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും കല്യാണരാമനായിരിക്കും.

    വർഷങ്ങൾക്ക് ശേഷം അമ്മയുടെ ആസ്ഥാനത്ത് മഞ്ജു വാര്യർ, തെര‍ഞ്ഞെടുപ്പിന് പിന്തുണ നൽകി താരം!വർഷങ്ങൾക്ക് ശേഷം അമ്മയുടെ ആസ്ഥാനത്ത് മഞ്ജു വാര്യർ, തെര‍ഞ്ഞെടുപ്പിന് പിന്തുണ നൽകി താരം!

    Read more about: innocent dileep
    English summary
    Innocent Opens Up He Rejected Kalyanaraman Movie Initially, It Was Dileep Who Gave Him Confidence
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X