സുരേഷ് ഗോപി അമ്മയില്‍ നിന്നും വിട്ടുനില്‍ക്കാനുളള കാരണം, തുറന്നുപറഞ്ഞ് ഇന്നസെന്‌റ്

By Midhun Raj

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ വീണ്ടും സജീവമായ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് സുരേഷ് ഗോപി. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു സുരേഷ് ഗോപി വീണ്ടും മോളിവുഡില്‍ എത്തിയത്. സിനിമ വലിയ വിജയമായതിന് പിന്നാലെ മാസ് ആക്ഷന്‍ ചിത്രങ്ങളും നടന്‌റെതായി പ്രഖ്യാപിക്കപ്പെട്ടു. കാവല്‍, ഒറ്റക്കൊമ്പന്‍, പാപ്പന്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ സുരേഷ് ഗോപിയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. തിരിച്ചുവരവില്‍ നടന്‌റെ പുതിയ സിനിമകള്‍ക്കായി വലിയ ആകാക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

സിനിമകള്‍ക്കൊപ്പം തന്നെ രാഷ്ട്രീയത്തിലും സജീവമാണ് നടന്‍. കൂടാതെ സമൂഹിക ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സുരേഷ് ഗോപി എപ്പോഴും പങ്കാളിയാവാറുണ്ട്. നടന്‌റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്.

അതേസമയം താരസംഘടനയായ അമ്മയില്‍

അതേസമയം താരസംഘടനയായ അമ്മയില്‍ നിന്നും വര്‍ഷങ്ങളായി വിട്ടുനില്‍ക്കുന്ന താരമാണ് സുരേഷ് ഗോപി. മറ്റ് താരങ്ങളെല്ലാം ഭാഗമായ സംഘടനയില്‍ സുരേഷ് ഗോപി ഇല്ലാത്തതിന് കാരണം പലരും തിരക്കാറുണ്ട്. ഇതേകുറിച്ച് ബിഹൈന്‍ഡ് വുഡ്‌സ് ചാനലില്‍ മേജര്‍ രവിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് ഇന്നസെന്‌റ്. പതിനെട്ട് വര്‍ഷം അമ്മ സംഘടനയുടെ പ്രസിഡണ്ടായി പ്രവര്‍ത്തിച്ച നടനാണ് ഇന്നസെന്‌റ്. സുരേഷ് ഗോപി ഒരു സാധുവായിട്ടുളള മനുഷ്യനാണെന്നുളളത് അവനെ പരിചയമുളളവര്‍ക്ക് അറിയാം എന്ന് ഇന്നസെന്‌റ് പറയുന്നു. അയാള് ബിജെപിയാണോ മറ്റെന്തെങ്കിലും ആണോ എന്നുളളത് നമ്മള് നോക്കേണ്ട കാര്യമില്ല. അയാള് വളരെ ക്ലീന്‍ കക്ഷിയാണ്.

സൂരേഷ് ഗോപി അമ്മയിലുളള സമയത്ത് ഒരു

സൂരേഷ് ഗോപി അമ്മയിലുളള സമയത്ത് ഒരു പ്രോഗ്രാം നടത്താന്‍ പ്ലാനിട്ടിരുന്നു. അത് അമ്മയുടെ പ്രോഗ്രാം അല്ല. അന്ന് പ്രോഗ്രാം നടത്തിയിട്ട് അതിന്‌റെ പ്രോഫിറ്റ് താരസംഘടനയ്ക്ക് തരാമെന്ന് സുരേഷ് പറഞ്ഞു. മറ്റ് അംഗങ്ങളെല്ലാം അത് സമ്മതിച്ചു. ആ സമയത്ത് ഞാന്‍ അമ്മയുടെ പ്രസിഡണ്ടല്ല. പരിപാടി നടത്തി രണ്ട് ലക്ഷമോ മറ്റോ കൊടുക്കാമെന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് സുരേഷ് ഗോപി പരിപാടി നടത്തി.

അങ്ങനെ അയാള്‍ക്ക് നഷ്ടം വന്നു

അങ്ങനെ അയാള്‍ക്ക് നഷ്ടം വന്നു. അത് എല്ലാവര്‍ക്കും അറിയാം നഷ്ടം വന്നു എന്ന്. അങ്ങനെ അയാള്‍ നഷ്ടത്തില്‍ നില്‍ക്കുന്ന സമയത്ത് നടന്ന ഏതോ ഒരു മീറ്റിംഗില്‍ സംഘടനയിലുളള ഒരാള് പറഞ്ഞു; തരാമെന്ന് പറഞ്ഞ ആ പൈസ കൊടുത്തില്ലല്ലോ എന്ന്. അതെന്താ അങ്ങനെ നിങ്ങള് കൊടുക്കാമെന്ന് പറഞ്ഞതല്ലെ എന്ന് ചോദിച്ചു. അത് സുരേഷ് ഗോപിക്ക് നാണക്കേടായി, ഇന്നസെന്റ് പറയുന്നു.

തുടര്‍ന്ന്

തുടര്‍ന്ന് സുരേഷ് ഗോപി കൈയ്യില്‍ നിന്ന് കാശ് എടുത്ത് മുന്‍പ് തരാമെന്ന് പറഞ്ഞ പൈസ സംഘടനയ്ക്ക് കൊടുത്തു. എന്നാല്‍ ഞാന്‍ പ്രസിഡണ്ടായ ശേഷം സുരേഷ് ഗോപിയോട് ഈ പണം തിരിച്ചുതരാം നിങ്ങള് വാങ്ങണം എന്ന് പറഞ്ഞപ്പോള്‍ അയാള് വാങ്ങിയില്ല. വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ വേറെ എതെങ്കിലും സംഘനയ്ക്ക് കൊടുത്താല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ അതിന് ഞാന്‍ സമ്മതിച്ചില്ല, ഇതാണ് നടന്നത് എന്ന് ഇന്നസെന്‌റ് പറഞ്ഞു.

Recommended Video

ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | FilmiBeat Malayalam
അതേസമയം താരസംഘടനയുടെ ട്വന്‌റി 20 എന്ന

അതേസമയം താരസംഘടനയുടെ ട്വന്‌റി 20 എന്ന സിനിമയില്‍ സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആന്റണി പുന്നക്കാടന്‍ എന്ന ഐപിഎസ് ഓഫീസറായിട്ടാണ് നടന്‍ എത്തിയത്. എന്നാല്‍ അമ്മയുടെ സ്റ്റേജ് ഷോസിലൊന്നും പിന്നീട് സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല. മറ്റ് താരങ്ങളെല്ലാം ഷോകളില്‍ പങ്കെടുത്ത സമയത്ത് സുരേഷ് ഗോപിയുടെ അസാന്നിദ്ധ്യം പ്രകടമായിരുന്നു. അടുത്തിടെ ടിവി പരിപാടികളിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു സുരേഷ് ഗോപി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X