For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹൻലാലിന്റെ പ്രാർഥന എനിയ്ക്ക് ഭ്രാന്ത് വരരുതെയെന്നാണ്, രസകരമായ കഥ വെളിപ്പെടുത്തി ഇന്നസെന്റ്

  |

  മലയാളത്തിലെ എവർഗ്രീൻ ഹിറ്റ് ചിത്രങ്ങളില്ലൊന്നാണ് ദേവാസുരം. മുണ്ടും മടക്കി കുത്തി നീലകണ്ഠനായിട്ടുള്ള താരത്തിന്റെ പ്രകടനം ഇന്നും പ്രേക്ഷകർക്കിടയിൽ കയ്യടി നേടുന്നുണ്ട്. ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ് കിടക്കുന്നുണ്ട്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തിനൊപ്പം ശ്രദ്ധിക്കപ്പെട്ട മറ്റൊരു ക്യാരക്ടറാണ് ഇന്നസെന്റ് അവതരിപ്പിച്ച വാര്യർ എന്ന കഥാപാത്രം. ഇന്നസെന്റിന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഇത്. ചിത്രത്തിലേയ്ക്ക് ഇന്നസെന്റിനെ നിർദ്ദേശിച്ചത് മോഹൻലാലായിരുന്നു. മോഹൻലാലിന്റെ താമാശ ആസ്വദിക്കുന്ന മനസ്സിനെ കുറിച്ചും ഇന്നസെന്റ് പറഞ്ഞു. മാത്യഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യ വെളിപ്പെടുത്തിയത്.

  ലാൽ ഒരുദിവസം മുറിൽ വന്ന് യാതൊരു മുഖവുരയൊന്നുമില്ലാതെയാണ് ദേവാസുരം സിനിമയെ കുറിച്ച് എന്നോട് പറഞ്ഞത്. ശശി സാര്‍ എന്നെവച്ച് ഒരു സിനിമ ചെയ്യുന്നു. ദേവാസുരം എന്നാണ് പേര്. രഞ്ജിത്താണ് തിരക്കഥാകൃത്ത് അതിലൊരു വേഷമുണ്ട്. അത് നിങ്ങള്‍ ചെയ്‍താല്‍ നന്നായിരിക്കും. ഇത്രയും പറഞ്ഞ ശേഷം മോഹൻലാൽ തനിയ്ക്ക് തിരക്കഥ നൽകുകയായിരുന്നു.

  തിരക്കഥ വായിച്ചശേഷം ഞാന്‍ മോഹന്‍ലാലിനെ കാണാന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് പോയി. ദേവാസുരത്തിന്റെ സ്‍ക്രിപ്റ്റ് അയാളെ തിരിച്ചേല്‍പ്പിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ വാര്യരുടെ വേഷം ചെയ്യുന്നു നീലകണ്ഠാ.മോഹന്‍ലാല്‍ ഉടനെ വന്ന് എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. ഇങ്ങനെയുള്ള വാര്യരെയാണ് എനിക്ക് ഇഷ്ടം. ദേവാസുരത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ നാളുകളില്‍ വര്‍ക്കൊക്കെ കഴിഞ്ഞ് തിരിച്ച് ഹോട്ടലിലെത്തുമ്പോള്‍ ഹോട്ടലിലെത്തുമ്പോള്‍ മോഹന്‍ലാല്‍ പറയും. ‘ഇന്ന് രാത്രി നമ്മള്‍ നീലകണ്ഠനും വാര്യരുമായി ജീവിക്കും' ഞാനത് അനുസരിക്കും. കെട്ടിലും മട്ടിലും സംസാരത്തിലുമെല്ലാം. രസകരമായിരുന്നു ആ നാളുകള്‍.

  മോഹൻലാലിന്റെ പ്രാർഥനയെ കുറിച്ചും ഇന്നസെന്റ് പറഞ്ഞു. തനിയ്ക്ക് ഭ്രാന്ത് വരരുതെയെന്നാണ് മോഹൻലാൽ പ്രാർഥിക്കുന്നത്. ഒരു ദിവസം ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ മോഹൽലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു. എന്റെ ബുദ്ധിമോശം കൊണ്ട് ചില കാര്യങ്ങൾ നിങ്ങളോട് പറഞ്ഞിട്ടുണ്ട്.. നിങ്ങള്‍ക്ക് ഭ്രാന്തെങ്ങാനും വന്നാല്‍ അതെല്ലാം ലോകമറിയുമല്ലോ എന്നാണെന്റെ ഭയം.അതുകൊണ്ട് ഞാന്‍ ദൈവത്തോട് ഇപ്പോള്‍ സ്ഥിരമായി ആവശ്യപ്പെടാറുള്ളത് നിങ്ങള്‍ക്ക് ഭ്രാന്ത് വരരുതേ എന്നാണ്. മോഹൻലാലിന്റെ തമാശയെ കുറിച്ച് ഇന്നസെന്റ് പറഞ്ഞു.

  ചിലപ്പോൾ ചില വിചിത്രമായ ആവശ്യങ്ങളുമായി ലാൽ എന്റെ അടുത്ത് വരും. നമുക്ക് ആ ബാല്യകാലത്തിലേയ്ക്ക് തിരികെ പോയാലോ? നമ്മൾ രണ്ട് കുട്ടികളായി മാറാൻ പോകുന്നു. അങ്ങനെ പറഞ്ഞു കൊണ്ട് ലാൽ എന്നെ കൊഞ്ചിക്കും.കുട്ടികളോടെന്നപോലെ സംസാരിക്കും. ഇത്തരം കുട്ടികളി ലാലിന് ഇപ്പോഴുമുണ്ട് ഇന്നസെന്റ് പറഞ്ഞു.

  തമാശയെ തമാശയായി എടുക്കുന്ന ആളാണ് മോഹൻലാൽ. വിയറ്റ്‌നാം കോളനി എന്ന സിനിമ സെറ്റിൽ നടന്ന രസകരമായ സംഭവത്തെ കുറിച്ചും ഇന്നസെന്റ് വെളിപ്പെടുത്തി. ചിത്രത്തിൽ കോണിപ്പടിയിൽ നിന്നൊരു സീനുണ്ട്. ആദ്യ ഷോട്ടിൽ തന്നെ ലാൽ ഓക്കെയാക്കി. എന്നാൽ, ഞാൻ തെറ്റിച്ചതിനാൽ മൂന്നുവട്ടം റീടേക്ക് പോയി. അപ്പോൾ ലാൽ എന്നോട് സ്വകാര്യമായിഎന്നോട് പറഞ്ഞു എത്രയോ പഴയ കഥകളും മറ്റും തെറ്റാതെ എന്നോട് പറയുന്നു.

  ആ നിങ്ങൾക്ക് ഈ നാലുഡയലോഗ് തെറ്റാതെ പഠിച്ചൂടേ? ഇതിപ്പം നാലാമത്തെ ടേക്കാണ്. നിങ്ങൾ ഇത് എവിടെ ശ്രദ്ധിച്ചാ അഭിനയിക്കുന്നത്?''- ലാൽ എന്നോട് പറഞ്ഞു.

  ഇത് എന്റെ രീതിയാണ്, അതുകൊണ്ടാണല്ലോ ഞാനാ‍ നാലാം ക്ലാസ് വരെ എത്തിയത്. പിന്നെ ലാൽ ഒരു കാര്യം മനസ്സിലാക്കണം.ലാൽ ഒരുകാര്യം മനസ്സിലാക്കണം. ഈ സിദ്ദിഖ്‌ലാൽ ടീം എന്റെ മുഖത്ത് ക്യാമറവച്ച് അഭിനയിപ്പിച്ചിട്ടാണ് റാംജിറാവ് സ്പീക്കിങ് എന്ന സിനിമ ഉണ്ടാക്കിയതും ഹിറ്റടിച്ചത്.അവർ എന്നെക്കൊണ്ട് ഇത്രയും ടേക്ക് എടുപ്പിക്കുന്നതിന്റെ കാരണം എന്താണെന്ന് പറഞ്ഞുതരാം. ലാലിന്റെ ആദ്യ ടേക്കിൽ തന്നെ ഓക്കെയായി. ഇതിൽ കൂടുതൽ ഒന്നും വരില്ലെന്ന അവർക്ക് അറിയാം,എന്നാൽ, എന്റെ കാര്യം അങ്ങനെയല്ല. ഓരോ ടേക്കിലും ഞാൻ മെച്ചപ്പെടുത്തുമെന്നും മികച്ച പ്രകടനം പുറത്ത് എടുക്കുമെന്നും അവർക്ക് അറിയാം.അതുകൊണ്ട് ചിലപ്പോ നൂറുടേക്ക് എടുത്തു എന്നുവരും.ഇത് ഞാൻ പറഞ്ഞവസാനിക്കുമ്പോൾ ലാൽ എന്റെ ഷർട്ടിന്റെ ബട്ടൺ ഇട്ടുകൊണ്ടിരിക്കയാണ്. ഉടൻ തന്നെ ലാൽ എന്റെ എന്റെ തോളിൽ പിടിച്ച് ചിരിച്ചു

  Read more about: mohanlal മോഹൻലാൽ
  English summary
  Innocent Recollects an Unknown Story about Mohanlal During Devasuram shoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more
  X