For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി തറപ്പിച്ചു നോക്കി, നീട്ടിയ കൈ ഹനീഫ വലിച്ചു, ആ ഷെയ്ക്ക് ഹാന്‍ഡിനെ കുറിച്ച് ഇന്നസെൻറ്

  |

  സിനിമയിൽ എല്ലാവരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കൊച്ചിൻ ഫനീഫ. പ്രേക്ഷകരെ ചിരിപ്പിക്കാനും വെറുപ്പിക്കാനും ഹനീഫ എന്ന നടന് സാധിച്ചിരുന്നു. മലയാളികളുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട താരമായിരുന്നു അദ്ദേഹം. തമിഴിൽ നെഗറ്റീവ് ഷെയ്ഡിൽ തിളങ്ങിയെങ്കിലും മികച്ച കാഴ്ചക്കാര സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൊച്ചിൻ ഫനീഫ എന്ന നടൻ ചമയങ്ങളില്ലാത്ത് ലോകത്തേയ്ക്ക് പോയിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുകയാണ്. 2010 ഫെബ്രുവരി 2 നായിരുന്നു താരം വിടപറഞ്ഞ് പോയത്.

  ഫനീഫയുമായുളള ഒരു ഓർമ പങ്കുവെയ്ക്കുകയാണ് ഇന്നസെൻന്റ്. അഇന്നസെന്റിന്റെ കാലന്റെ ഡല്‍ഹി യാത്ര അന്തിക്കാട് വഴി എന്ന പുസ്തകത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഒരുഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന സംഭവമായിരുന്നു അത്. കൊച്ചിൻ ഹനീഫയ്ക്ക് പുറമേ മമ്മൂട്ടിയും മനോജ് കെ ജയനും അവിടെയുണ്ടായിരുന്നു. ചിത്രീകരണത്തിനിടെ കിട്ടുന്ന അവസരങ്ങളിൽ ഞങ്ങള്‍ ഒരുപാടു കാര്യങ്ങള്‍ ചര്‍ച്ച ചെയ്തും, പരസ്പരവും സ്വയവും പരിഹസിച്ചും ആഘോഷിക്കും. ഒരു ദിവസം രാവിലെ, ഷൂട്ടിങ് തുടങ്ങുന്നതു കാത്ത് ഞങ്ങള്‍ ഒരിടത്ത് കാത്ത് മാറിയിരിക്കുകയാണ്.പെട്ടെന്ന് മമ്മൂട്ടിയുടെ ചോദ്യം

  ബൈബിൽ ഏത് ഭാഷയിലാണ് എഴുതിയിരിക്കുന്നത് എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ആദ്യ ചോദ്യം ഹനീഫയോട് ആയിരുന്നു.ഹനീഫ പെട്ടെന്ന് മറുപടി പറഞ്ഞു: 'അറിയില്ല. മനോജ് കെ ജയനും ആ ഉത്തരം തന്നെ പറഞ്ഞു.ചോദ്യം പിന്നെ എന്റെനേര്‍ക്കു നീണ്ടു. കൂട്ടത്തിലെ ഏക സത്യക്രിസ്ത്യാനി ഞാനാണല്ലോ. അതുകൊണ്ട് ഞാന്‍ ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. ഇതറിഞ്ഞുകൊണ്ട് മമ്മൂട്ടി എന്നെ തറപ്പിച്ച് നോക്കുന്നുണ്ടായിരുന്നു. ഞാനും അറിയില്ല എന്ന് തന്നെ പറഞ്ഞു.അതു കേട്ടപ്പോള്‍ മനോജും ഹനീഫയും ഞെട്ടി

  മമ്മൂട്ടി ചിരിക്കുകയായിരുന്നു. ഞാൻ അത് കൂസാതെയിരുന്നു. അപ്പോൾ മമ്മൂട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു ഹീബ്രു ഭാഷയിലാണെന്ന്. ഞാനൊഴികെ എല്ലാവരുടെയും മുഖത്ത് നിറഞ്ഞ അദ്ഭുതം. മമ്മൂട്ടി ചിരിച്ചു. എനിക്ക് ഉത്തരം അറിയില്ലായിരുന്നു. കൊച്ചിന്‍ ഹനീഫ എഴുന്നേറ്റ് മമ്മൂട്ടിക്ക് ഷെയ്ക്ക് ഹാന്‍ഡ് കൊടുത്തു.വെറുതേയല്ല മമ്മൂക്കയ്ക്ക് മൂന്നു തവണ ദേശീയ അവാര്‍ഡ് കിട്ടിയത് എന്ന ഭാവം മുഖത്ത്. എന്നിട്ടും ഇത്തരം കാര്യങ്ങളും അറിഞ്ഞിരിക്കുന്നല്ലോ എന്ന് ഹനീഫ പറയാതെ പറഞ്ഞു. ക്രിസ്ത്യാനിയായിട്ടും എനിക്ക് ഇതറിയാത്തതില്‍ എന്നെ കളിയാക്കി.


  താൻ ഇതിനുള്ള മറുപടി കൊടുത്തു, 'ഹനീഫേ, ഹീബ്രുഭാഷയിലാണ് ബൈബിള്‍ എഴുതിയത് എന്നറിയുന്ന കുറച്ചുപേര്‍ ഉണ്ടാകാം. എന്നാല്‍, അവരെയൊന്നും ആര്‍ക്കും അറിയില്ല. ബൈബിള്‍ ഹീബ്രുഭാഷയിലാണ് എഴുതിയത് എന്ന് അറിയാത്ത എന്നെ ഒരുവിധം എല്ലാവർക്കും അറിയാം, അതാണിന്റെ കളി. അത് പറഞ്ഞുതീർന്നപ്പോൾ നേരത്തേ മമ്മൂട്ടിയോട് തോന്നിയ അതേ ഭാവം ഹനീഫയുടെ മുഖത്ത് വീണ്ടും വിരിഞ്ഞു. 'താനൊരു ഭയങ്കരന്‍തന്നെ' എന്ന ഭാവം. ഉടൻ തന്നെ എനിയ്ക്ക് നേരെ കൈ നീട്ടി. പെട്ടെന്ന് മമ്മൂട്ടി ഹനീഫയെ തറപ്പിച്ചു നോക്കി. ഹനീഫ പൊള്ളിയതുപോലെ കൈ പിന്‍വലിച്ചു. ഹനീഫയ്ക്കു കൊടുക്കാനായി നീട്ടിയ എന്റെ കൈ ആ അന്തരീക്ഷത്തില്‍ തങ്ങിനിന്നു.

  ഇന്നും ലഭിക്കാതെപോയ ആ ഷെയ്ക്ക് ഹാന്‍ഡിനെയോര്‍ത്ത് ഞാൻ വേദനിക്കുന്നുണ്ട്.ഒരു ദിവസം മമ്മൂട്ടിയോട് ഞാന്‍ ഇതു പറഞ്ഞു. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു. തനിക്ക് ഇപ്പോള്‍ ഒരു ഷെയ്ക്ക് ഹാന്‍ഡ് പോരേ? അതു ഞാന്‍ തരാം.' എന്നാല്‍, എനിക്കത് പോരായിരുന്നു.ഞാനിപ്പോഴും വിശ്വസിക്കുന്നു, പാതിവഴിയില്‍വെച്ചു പിന്‍വലിച്ച ഷെയ്ക്ക് ഹാന്‍ഡുമായി ഹനീഫ സ്വര്‍ഗത്തില്‍ എന്നെ കാത്തുനില്പുണ്ടാവും.രണ്ടു വര്‍ഷം മുന്‍പ് കാന്‍സര്‍ എനിക്ക് മുകളിലേക്ക് ഒരു ടിക്കറ്റ് തന്നതായിരുന്നു. പക്ഷേ, അതു കാന്‍സലായിപ്പോയി. അന്നൊക്കെ എനിക്ക് തിടുക്കമായിരുന്നു വേഗം സ്വര്‍ഗത്തിലെത്തി ഹനീഫയില്‍നിന്ന് ആ ഷെയ്ക്ക് ഹാന്‍ഡ് വാങ്ങാന്‍ എന്നാൽ ഇന്ന് എനിയ്ക്ക് ആ തിടുക്കമില്ലെന്നും ഇന്നസെന്റ് പുസ്തകത്തിൽ പറയുന്നുണ്ട്.

  English summary
  innocent share cochin haneefa memory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X