twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാലേ, നിങ്ങള്‍ അധികകാലം സിനിമയില്‍ ഉണ്ടാകില്ലെന്ന് അവര്‍ക്കറിയാം! മോഹൻലാലിനെ ട്രോളി ഇന്നസെന്റ്

    |

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് മോഹൻലാലും- ഇന്നസെന്റും. ഈ താര ജോഡികൾ പ്രേക്ഷരെ കുടുകുട ചിരിപ്പിച്ചിട്ടുണ്ട്. പ്രേക്ഷകരുടെ എക്കാലത്തേയും എവർഗ്രീൻ ഹിറ്റ് താരജോഡികളാണ് ഇവർ. താരങ്ങളുടെ പഴയ കോമ്പോ സീനുകൾ പോലും ഇപ്പോഴും സോഷ്യൽ മീഡിയയിലും സിനിമകോളങ്ങളിലും ചർച്ച വിഷയമാകാറുണ്ട്. ഇപ്പോഴിത മിഥുനത്തിന്റെ ലൊക്കേഷനിൽ നടന്ന ഒരു രസകരമായ സംഭവ കഥയാണ് പുറത്തു വരുന്നത്. ഷൂട്ടിങ് ഇടവേളയിൽ നടന്ന സംഭവമാണ്.

    ഷൂട്ടിങ്ങിന്റെ ഇടവേളയിൽ മോഹൻലാലും താനും ഇരുന്ന് സംസാരിക്കുകയായിരുന്നു. ഷൂട്ടിങ് കാണാൻ വന്നവരെല്ലാം മോഹൻലാലിനെയാണ് നോക്കുന്നത്. ആരാധകരുടെ ആവശ്യപ്രകാരം എല്ലാഭാഗത്തു നിന്നും കാണുന്നതിന് വേണ്ടി താൻ തല കുനിച്ചിരുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ തനിയ്ക്ക് മടുത്തു തുടങ്ങി. താൻ തല ഉയർത്തി. അപ്പോൾ ആളുകൾ ബഹളം വയ്ക്കാൻ തുടങ്ങുകയും ചെയ്തു.

     തലകുനിച്ചിരുന്നു


    താൻ തല ഉയർത്തുമ്പോൾ ആളുകൾ ബഹളമുണ്ടാക്കാൻ തുടങ്ങി. അവർക്ക് ലാലിനെ കാണാൻ കഴിയുന്നില്ലത്രേ.കുറേനേരം വീണ്ടും ഞാന്‍ തലതാഴ്ത്തി. പിന്നെയും കഴുത്തിനു വേദന തോന്നി. ആര്‍ക്കായാലും പ്രശ്‌നംതോന്നും. ഒരാളെ മറ്റു കുറേപ്പേര്‍ക്ക് കാണാനായി നമ്മളിങ്ങനെ തലകുനിച്ചിരിക്കുകയല്ലേ. കുറച്ചു സമയം കൂടി കഴിഞ്ഞപ്പോൾ വീണ്ടും തല ഉയർത്തി. അപ്പോൾ ആളുകൾ വീണ്ടും ശബ്ദമുയർത്താൻ തുടങ്ങി.അപ്പോള്‍ ആള്‍ക്കൂട്ടത്തില്‍നിന്ന് ദേഷ്യത്തോടെയുള്ള ശബ്ദം, അയാളോട് കുറേനേരമായില്ലേ തല താഴ്ത്താന്‍ പറയുന്നു. അതുകേട്ടതും നമ്മളു പിന്നെയും തലതാഴ്ത്തി.

      ചിത്രം എടുക്കാൻ ആരാധകർ എത്തി

    കുറച്ചു നേരം കഴിഞ്ഞ് മോഹൻലാൽ ആരാധക ലാലിനോടൊപ്പം ഫോട്ടോ എടുക്കാൻ എത്തിയിരുന്നു. ലാൽ അവർക്കൊപ്പം പോസ് ചെയ്തു. പിന്നേയും സീറ്റിൽ വന്നിരിക്കും.. അടുത്ത സമയം അടുത്ത കുറച്ചു പേർ എത്തും. ലാൽ വീണ്ടും അങ്ങോട്ട് പോകും. അങ്ങോട് പോകും ഇങ്ങട് വരും ഈ അവസ്ഥയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ലാലിന്റെ ഭാഗത്ത് നിന്ന് ഒരു കൗണ്ടർ വന്നു.

     എനിയ്ക്ക്  നല്ല  ഡിമാന്റാണ്

    എടോ ഇന്നസെന്റേ, ഒരു കാര്യം മനസ്സിലാക്കിക്കോ.ഇവര്‍ക്കെല്ലാം എന്നെയാണ് താത്പര്യം. കണ്ടില്ലേ ഫോട്ടോ എടുക്കാനുള്ള തിരക്ക്. എനിക്കു നല്ല ഡിമാന്‍ഡാണെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ? വിജയിച്ചു നില്ക്കുന്ന ഭാവമായിരുന്നു അപ്പോൾ ലാലിന്.

    നിങ്ങൾ   അധികകാലം ഉണ്ടാകില്ല


    ഇതു കേട്ട് , ഞാൻ ലാലിനോട് പറഞ്ഞു, എന്റെ ലാലേ, ഇത് താൽപര്യമില്ല. നിങ്ങള്‍ അധികകാലം ഇനി സിനിമയില്‍ ഉണ്ടാകില്ലെന്ന് അവര്‍ക്കറിയാം. അത് മനസ്സിലാക്കിയ പ്രേക്ഷകരും മറ്റും അയാളു പോണേനുമുന്‍പ് ഒരു പടം എടുത്തേക്കാം എന്നുപറഞ്ഞു വരുന്നതാണ്.സിനിമയുള്ളിടത്തോളം കാലം, അല്ലെങ്കില്‍ ഇന്നസെന്റിന്റെ അന്ത്യംവരെ ഇയാള്‍ ഈ രംഗത്തുണ്ടാകുമെന്ന് അവര്‍ക്കറിയാം.അപ്പോള്‍ ഇന്നസെന്റിന്റെ മുഖം പിന്നെയും കാണാമല്ലോ, അദ്ദേഹവുമൊത്തുള്ള ഫോട്ടോ പിന്നെയും എടുക്കാമല്ലോ എന്നവര്‍ കരുതുന്നു എന്നേയുള്ളൂ. ആ കോമഡി ഫലിതം ആസ്വദിച്ച് മോഹൽലാൽ ചിരിച്ചു കൊണ്ട് കൈ തന്നു

    English summary
    innocent share comedy indent with mohanlal in midhun movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X