twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ഹിറ്റ് സിനിമയില്‍ ഇന്നസെന്റിനായി തീരുമാനിച്ച വേഷം, മറ്റൊരു താരം ചെയ്തതിനെ കുറിച്ച് രാജസേനന്‍

    By Midhun Raj
    |

    മലയാളത്തില്‍ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് രാജസേനന്‍. കുടുംബ പശ്ചാത്തലത്തിലുളള സിനിമകള്‍ രാജസേനന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ജയറാമിനെ നായകനാക്കിയുളള സംവിധായകന്‌റെ സിനിമകളാണ് കൂടുതലായി വലിയ വിജയമായത്. ജയറാം-രാജസേനന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് മേലെപ്പറമ്പില്‍ ആണ്‍വീട്. 1993ല്‍ പുറത്തിറങ്ങിയ സിനിമയില്‍ ജയറാമും ശോഭനയുമാണ് മുഖ്യ വേഷങ്ങളില്‍ എത്തിയത്. രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് സംവിധായകന്‍ ഒരുക്കിയത്.

    ഗ്ലാമറസ് ചിത്രങ്ങളുമായി സാക്ഷി, കിടിലന്‍ ഫോട്ടോസ് കാണാം

    മേലെപ്പറമ്പില്‍ ആണ്‍വീട് സിനിമയില്‍ ഇന്നസെന്‌റിനായി തീരുമാനിച്ചുവെച്ച കഥാപാത്രത്തെ കുറിച്ച് പറയുകയാണ് രാജസേനന്‍. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസുതുറന്നത്. മേലെപ്പറമ്പില്‍ ആണ്‍വീട് ചിത്രത്തില്‍ ജയറാമിനും ശോഭനയ്ക്കും പുറമെ നരേന്ദ്രപ്രസാദ്, മീന, ജഗതി ശ്രീകുമാര്‍, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, പറവൂര്‍ ഭരതന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ഉള്‍പ്പെടെയുളള താരങ്ങളാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

    ഗിരീഷ് പുത്തഞ്ചേരിയുടെ കഥയിലാണ് സിനിമ

    ഗിരീഷ് പുത്തഞ്ചേരിയുടെ കഥയിലാണ് സിനിമ ഒരുങ്ങിയത്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും സിനിമയിലെ കോമഡി രംഗങ്ങളെല്ലാം തന്നെ പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. മലയാള സിനിമയിലെ മികച്ച കോമഡി ചിത്രങ്ങളില്‍ ഒന്നായാണ് മേലെപ്പറമ്പില്‍ ആണ്‍വീട് ഇപ്പോഴും അറിയപ്പെടുന്നത്. ഇന്നസെന്‌റിന് തീരുമാനിച്ച് വെച്ച വേഷത്തില്‍ ജനാര്‍ദ്ദനന്‍ പിന്നീട് എത്തിയതിനെ കുറിച്ച് സംവിധായകന്‍ മനസുതുറന്നത്.

    മേലെപ്പറമ്പിലെ ആണ്‍വീടില്‍ മച്ചമ്പിയുടെ വേഷം

    മേലെപ്പറമ്പില്‍ ആണ്‍വീടില്‍ മച്ചമ്പിയുടെ വേഷം ചെയ്ത ജനാര്‍ദ്ദനന്‍ ചേട്ടന്‍ ആദ്യം കാസ്റ്റിംഗ് ലിസ്റ്റില്‍ ഇല്ലായിരുന്നു എന്ന് രാജസേനന്‍ പറയുന്നു. ആ റോള്‍ ചെയ്യേണ്ടിയിരുന്നത് ഇന്നസെന്റ് ആയിരുന്നു. പക്ഷേ അദ്ദേഹത്തെ ഹീറോയാക്കി കൊണ്ട് 'സാക്ഷാല്‍ ശ്രീമാന്‍ ചാത്തുണ്ണി' എന്ന ചിത്രം പ്രഖ്യാപിച്ചതോടെ തങ്ങളുടെ സിനിമയില്‍ ഇന്നസെന്‌റിന് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞില്ല.

    പക്ഷേ അത് നന്നായി എന്ന് പിന്നീട് സിനിമ

    പക്ഷേ അത് നന്നായി എന്ന് പിന്നീട് സിനിമ കണ്ടപ്പോള്‍ തോന്നിയെന്നും സംവിധായകന്‍ പറഞ്ഞു. കാരണം ഇന്നസെന്റ് ചേട്ടന്‍ തൃശൂര്‍ ഭാഷയാണ് സിനിമയില്‍ കൈകാര്യം ചെയ്യുന്നത്. സിനിമയില്‍ അങ്ങനെയൊരു സ്ലാംഗ് വന്നാല്‍ ഇന്നസെന്റ് ചേട്ടന്‍ പറയുന്നത് മാത്രം അതില്‍ വേറിട്ട് നില്‍ക്കും. അതുകൊണ്ട് ജനാര്‍ദ്ദനന്‍ ചേട്ടന്റെ കാസ്റ്റിംഗ് പെര്‍ഫെക്റ്റ് ആണെന്ന് തോന്നി, അഭിമുഖത്തില്‍ രാജസേനന്‍ വ്യക്തമാക്കി.

    സിനിമയുടെ പേര് മേലേപറമ്പില്‍ ആണ്‍വീട്

    സിനിമയുടെ പേര് മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന് ആദ്യം പറഞ്ഞത് അതിന്റെ തിരക്കഥാകൃത്ത് രഘുനാഥ് പലേരിയാണ് എന്നും രാജസേനന്‍ പറഞ്ഞു. സിനിമയ്ക്ക് താന്‍ ആദ്യം ഇട്ട പേര് ആണ്‍വീട് എന്നായിരുന്നു എന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ആ പേര് അത്ര നന്നാവില്ലെന്ന് രഘുനാഥ് പലേരിയാണ് പറഞ്ഞത്. പറയുമ്പോള്‍ എന്തോ അപൂര്‍ണത പോലുണ്ട്. നമുക്ക് അവരുടെ കുടുംബപേര് കൂടി ചേര്‍ത്ത് മേലെപ്പറമ്പില്‍ ആണ്‍വീട് എന്ന് ഇടാമെന്ന് രഘുനാഥ് പലേരി പറഞ്ഞ കാര്യവും അഭിമുഖത്തില്‍ രാജസേനന്‍ ഓര്‍ത്തെടുത്തു.

    ജഗതി ആയതുകൊണ്ട് നാട്ടുകാര്‍ ഒന്നും ചെയ്തില്ല, ഷൂട്ടിംഗിനിടെ സംഭവിച്ചത് പറഞ്ഞ് നിര്‍മ്മാതാവ്‌ജഗതി ആയതുകൊണ്ട് നാട്ടുകാര്‍ ഒന്നും ചെയ്തില്ല, ഷൂട്ടിംഗിനിടെ സംഭവിച്ചത് പറഞ്ഞ് നിര്‍മ്മാതാവ്‌

    Recommended Video

    വിദ്വേഷ പരാമര്‍ശവുമായി രാജസേനൻ | Filmibeat Malayalam
    തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ സിനിമ

    തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയ സിനിമ ഇരുനൂറിലധികം ദിവസങ്ങളാണ് പ്രദര്‍ശിപ്പിച്ചത്‌. ജോണ്‍സണ്‍ മാസ്റ്ററാണ് പാട്ടുകള്‍ ഒരുക്കിയത്. ഗിരീഷ് പുത്തഞ്ചേരി തന്നെയാണ് ഗാനരചന നിര്‍വ്വഹിച്ചത്. മേലെപ്പറമ്പില്‍ ആണ്‍വീട് പിന്നീട് മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. തമിഴില്‍ വല്ലി വര പോറാ, നെയ്യാണ്ടി എന്നീ പേരുകളില്‍ സിനിമയ്ക്ക് റീമേക്ക് വന്നു. അസാമീസ് ഭാഷയിലും ജയറാം ചിത്രത്തിന് റീമേക്ക് വന്നിരുന്നു. ബോരോളാര്‍ ഖോര്‍ എന്ന പേരിലാണ് റീമേക്ക് സിനിമ പുറത്തിറങ്ങിയത്.

    ഇന്നസെന്‌റിന് പകരം എത്തിയ നടന്‌റെത് പെര്‍ഫക്ട് കാസ്റ്റിംഗ് ആണെന്ന് തോന്നി, ഹിറ്റ് സിനിമയെ കുറിച്ച് രാജസേനന്‍ഇന്നസെന്‌റിന് പകരം എത്തിയ നടന്‌റെത് പെര്‍ഫക്ട് കാസ്റ്റിംഗ് ആണെന്ന് തോന്നി, ഹിറ്റ് സിനിമയെ കുറിച്ച് രാജസേനന്‍

    Read more about: jayaram rajasenan innocent
    English summary
    Innocent Was The First Choice For Janardhanan Role In Meleparambil Anveedu, Rajasenan Opens up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X