ഫേസ്ബുക്ക് സൗഹൃദം വിവാഹത്തിലെത്തി, എല്ലാത്തിനും ചുക്കാൻ പിടിച്ച ഹൻസിക, സൊഹേലിന്റെ ആദ്യ ഭാര്യക്ക് സംഭവിച്ചത്!

വീണ്ടും ഒരു വിവാഹമോചനം കൂടി സിനിമാ ലോകത്ത് സംഭവിച്ചിരിക്കുന്നു. ഭർത്താവ് സൊഹേൽ കതൂരിയയുമായുള്ള ബന്ധം വേർപ്പെടുത്താൻ ആവശ്യപ്പെട്ട് നടി ഹൻസിക മോത്വാനി കോടതിയെ സമീപിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കോടതി വഴി വിവാഹമോചനത്തിന് നടപടികൾ സ്വീകരിച്ച ഹൻസിക ജീവനാംശം ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്.

മീനാക്ഷിയെ ഇവനെങ്ങാനും അടിച്ചോണ്ട് പോകുമോയെന്ന് ഭയന്ന ദിലീപ്; അമ്മയോട് അതിരറ്റ സ്നേഹം; ഹരി മുരളി ഓർമയാകുമ്പോൾ!
മീനാക്ഷിയെ ഇവനെങ്ങാനും അടിച്ചോണ്ട് പോകുമോയെന്ന് ഭയന്ന ദിലീപ്; അമ്മയോട് അതിരറ്റ സ്നേഹം; ഹരി മുരളി ഓർമയാകുമ്പോൾ!

ഒത്തുചേർന്ന് പോകാനില്ലെന്ന് മനസിലാക്കിയതോടെയാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചിതരാകാൻ തീരുമാനിച്ചത്. 2022 ഡിസംബർ നാലിനായിരുന്നു വിവാഹം. ഹോട്ട്സ്റ്റാറിലൂടെയായിരുന്നു ദമ്പതികളുടെ വിവാഹം ആരാധകർ കണ്ടിരുന്നത്. നാല് വർഷം നീണ്ടുനിന്ന ദാമ്പത്യ ജീവിതത്തിൽ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

Hansika Motwani Sohael Kathuriya

വളരെ വർഷങ്ങളായി സൊഹേലും ഹൻസികയും സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. സൊ​ഹേലിന്റെ രണ്ടാം വിവാഹ​മായിരുന്നു. ആദ്യ ഭാര്യ ഹൻസികയുടെ സുഹൃത്തായ റിങ്കി ബജാജ് ആയിരുന്നു. റിങ്കി-സൊഹേൽ വിവാഹത്തിൽ ഹൻസികയായിരുന്നു താരം. പിന്നീട് ആ ബന്ധം തകർന്നപ്പോഴാണ് സൊഹേൽ ഹൻസികയുമായി പ്രണയത്തിലായത്.

അതിനുശേഷം നടിയുടെ സൗഹൃദ വലയത്തിൽ റിങ്കി ഉണ്ടായിരുന്നില്ല. ഹൻസികയും സൊഹേലും വേർപിരിഞ്ഞുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ കൂട്ടുകാരിയോട് കാണിച്ച നന്ദികേടിന് ഹൻസികയ്ക്ക് കർമ കിട്ടിയതാണെന്ന തരത്തിലാണ് കമന്റുകൾ. സൊഹേൽ-റിങ്കി ബജാജ് വിവാഹം 2016ൽ ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം അവർ ആദ്യം ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്.

ഓമി ഓസിയെപ്പോലെ! ഒരു കാര്യത്തില്‍ റെക്കോര്‍ഡുണ്ട്! അശ്വിന്റെ അമ്മ പറഞ്ഞത്: കൃഷ്ണകുമാര്‍
ഓമി ഓസിയെപ്പോലെ! ഒരു കാര്യത്തില്‍ റെക്കോര്‍ഡുണ്ട്! അശ്വിന്റെ അമ്മ പറഞ്ഞത്: കൃഷ്ണകുമാര്‍

പിന്നീട് പ്രണയത്തിലായി. അന്ന് റിങ്കി ഹൻസികയുടെ സുഹൃത്തായിരുന്നു. അതിനാൽ തന്നെ റിങ്കിയുടെ വിവാഹച്ചടങ്ങുകളായ സം​ഗീത്, ഹൽദി, വിവാഹം എന്നിവയിൽ ഹൻസിക പങ്കെടുത്തതും ശ്രദ്ധേയമായിരുന്നു. റിങ്കി ബജാജ് ഒരു സംരംഭകയാണ്. സൊഹേൽ ഹൻസികയെ വിവാഹം ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ റിങ്കി വാർത്തകളിൽ ഇടം നേടിയിരുന്നു.

റിപ്പോർട്ടുകൾ പ്രകാരം ഹൻസികയുടെ അടുത്ത സുഹൃദവലയത്തിൽപ്പെട്ട ആളായിരുന്നു റിങ്കി. അന്നത്തെ കാലത്ത് സൊഹേലുമായും ഹൻസികക്ക് സൗഹൃദ ബന്ധമുണ്ടായിരുന്നു. റിങ്കി ഒരു ബിസിനസ് കുടുംബത്തിൽ നിന്നുള്ള ആളാണ്. നിരവധി സംരംഭങ്ങളിൽ പങ്കാളിയായിട്ടുണ്ടെന്നും പൊതുജന ശ്രദ്ധയിൽ നിന്നും മാറിനിൽക്കുന്ന സ്വകാര്യ ജീവിതമാണ് കൂടുതലായി നയിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.

Hansika Motwani Sohael Kathuriya

സൊഹേലുമായുള്ള റിങ്കിയുടെ വിവാഹജീവിതം കുറച്ച് വർഷം മാത്രമെ നീണ്ടുനിന്നുള്ളു. വലിയ കോളിളക്കങ്ങളും വിവാദങ്ങളും സൃഷ്ടിക്കാതെ ഇരുവരും വേർപിരിയുകയായിരുന്നു. പരസ്പരം കുറ്റപ്പെടുത്തലുകളൊന്നും ഇരുവരും ചെയ്തില്ല. കൂട്ടുകാരിയുടെ ഭർത്താവിനെ തട്ടിയെടുത്തുവെന്ന തരത്തിൽ വരെ ഹൻസികയുടെ വിവാഹസമയത്ത് പ്രചരിച്ചിരുന്നു.

ജയ്പൂരിൽ അത്യാഢംബര പൂർവമായിരുന്നു ഹൻസിക-സൊഹേൽ വിവാഹം. ഈ വിവാഹം ഒരു ഡോക്യുസീരീസായി ലവ് ശാദി ഡ്രാമ എന്ന പേരിൽ ഹോട്ട്സ്റ്റാറിൽ പ്രക്ഷേപണം ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് ഏകദേശം രണ്ട് വർഷം കഴിഞ്ഞപ്പോൾ തന്നെ ഇരുവരും വേർപിരിയുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്ന് തുടങ്ങി. ഹൻസിക സോഷ്യൽ മീഡിയയിൽ നിന്ന് സൊഹേലിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും നീക്കം ചെയ്തു.

ഞാൻ നിങ്ങളുടെ കുഞ്ഞിനെ നോക്കില്ല, കുട്ടിയെ ഉണ്ടാക്കുന്നതിന് മുമ്പ് ആലോചിക്കണം: വരലക്ഷ്മി
ഞാൻ നിങ്ങളുടെ കുഞ്ഞിനെ നോക്കില്ല, കുട്ടിയെ ഉണ്ടാക്കുന്നതിന് മുമ്പ് ആലോചിക്കണം: വരലക്ഷ്മി

ആദ്യം സൊഹേല്‍ എന്റെ സഹോദരന്റെ ഉറ്റ സുഹൃത്തായിരുന്നു. പിന്നീട് എന്റെ സുഹൃത്തായി. ഇപ്പോള്‍ ഒരുമിച്ച് റൂം ഷെയര്‍ ചെയ്യുന്നു എന്നാണ് പ്രണയ വിവാഹത്തെ കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ ഹന്‍സിക മുമ്പൊരിക്കൽ പറഞ്ഞത്. ആദ്യ പ്രണയ ബന്ധത്തിനുശേഷം മാനസികമായി ഒരുപാട് തകര്‍ന്നിരുന്നു. ഏഴ് വര്‍ഷമെടുത്തിട്ടാണ് സൊഹേലിന്റെ ലവ് പ്രപ്പോസൽ സ്വീകരിച്ചത്.

അത്രയും തന്നെ മനസിലാക്കുകയും സപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ആളാണ് ഭർത്താവെന്നും നടി പറഞ്ഞിരുന്നു. ഇരുവരുടെയും സ്വഭാവം, അഭിപ്രായങ്ങൾ, ജീവിതശൈലി എന്നിവ തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നതിനാലാണ് നടി വിവാഹമോചനം തേടിയത് എന്നാണ് റിപ്പോർട്ടുകൾ.

More from Filmibeat

Read more about: hansika motwani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X