ഇൻസ്റ്റഗ്രാം സൂപ്പർസ്റ്റാർ അമല ഷാജി ബിഗ് ബോസിൽ ഇല്ല?, നല്ല അവസരമാണ് അത് നശിപ്പിക്കരുതെന്ന് ആരാധകർ!
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിന് തിരശീല ഉയരാൻ ഇനി കുറച്ച് മണിക്കൂറുകൾ മാത്രമാണ് ബാക്കി. ബിഗ് ബോസ് ആരാധകരെല്ലാം ഇത്തവണ ആരെല്ലാമാണ് മത്സരിക്കാനെത്തുന്നതെന്ന് അറിയാനുള്ള ആകാംഷയിൽ കാത്തിരിപ്പാണ്. ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.
മലയാളത്തിൽ ഓരോ സീസൺ കഴിയുമ്പോഴും ബിഗ് ബോസിനുള്ള ജനപ്രീതി വർധിച്ച് കൊണ്ടിരിക്കുകയാണ്. പ്രേക്ഷകർ ബിഗ് ബോസ് എന്താണെന്ന് കൂടുതൽ മനസിലാക്കി കൊണ്ടിരിക്കുകയാണ് ഓരോ സീസൺ കഴിയുന്തോറും. വിവിധ മേഖലകളിൽ ഉള്ള വ്യത്യസ്ഥരായ മത്സരാർത്ഥികൾ ഒരു വീടിനുള്ളിൽ പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ 100 ദിവസം കഴിയുന്നതാണ് ഷോ എന്ന് ചുരുക്കത്തിൽ പറയാം.

മലയാളം, ഹിന്ദി, കന്നട, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ ബിഗ് ബോസ് ഇപ്പോൾ നടക്കുന്നുണ്ട്. ആരൊക്കെയാകും മത്സാർത്ഥികൾ എന്ന അവസാനവട്ട ചർച്ചകൾ സോഷ്യൽ മീഡിയകളിൽ തകൃതിയായി തന്നെ നടക്കുന്നുണ്ട്. ബാറ്റിൽ ഓഫ് ദി ഒറിജിനൽസ്... തീ പാറും എന്നാണ് ഇത്തവണത്തെ ടാഗ് ലൈൻ. ബിബി ഹൗസ് പുതിയ മത്സാരാർത്ഥികൾ കാരണം യുദ്ധഭൂമി ആകുമോ തീ പാറിക്കുമോ എന്നെല്ലാം വരും ദിവസങ്ങൾ അറിയാം.
അതേസമയം സീസൺ ഫൈവിൽ മത്സരാർഥിയായി എത്തുമെന്ന് ഏറ്റവും കൂടുതൽ പ്രചരിക്കപ്പെട്ട പേരാണ് ഇൻസ്റ്റഗ്രാം റീൽസ് താരം അമല ഷാജിയുടേത്. എല്ലാ സീസണിലും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ ഒന്നോ രണ്ടോ മത്സരാർത്ഥികൾ ഷോയുടെ ഭാഗമായിട്ടുണ്ട്.
ബഷീർ ബഷി, ഫുക്രു, റോബിൻ രാധാകൃഷ്ണൻ, റിയാസ് എന്നിവരെല്ലാം ആ രീതിയിൽ ബിഗ് ബോസ് ഷോയിലേക്ക് എത്തിച്ചേർന്നവരാണ്. ബിഗ് ബോസ് സീസൺ അഞ്ചിൽ സോഷ്യൽ മീഡിയ താരം അമല ഷാജിയും മത്സരാർഥിയായി എത്തുന്ന എന്ന വാർത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ 3.6 മില്യൺ ഫോളോവേഴ്സാണ് അമല ഷാജിയ്ക്കുള്ളത്.
എന്നാലിപ്പോൾ ഷോ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ താരം ഷോയിൽ നിന്നും പിന്മാറിയെന്ന റിപ്പോർട്ടുകളാണ് വരുന്നത്. സീസൺ ഫോറിലെ മത്സരാർഥിയായിരുന്ന ശാലിനി നായരാണ് അമല ഷാജി ഷോയിൽ നിന്നും അവസാന നിമിഷം പിന്മാറിയെന്ന റിപ്പോർട്ടുണ്ടെന്ന് പ്രേക്ഷകരെ അറിയിച്ചത്.

തത്സമയം ശാലിനി എന്ന തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് തനിക്ക് കിട്ടിയ പുതിയ വിവരങ്ങൾ ശാലിനി പങ്കുവെച്ചത്. ഇത്തവണ ശാലിനിയും ബിഗ് ബോസ് എപ്പിസോഡുകൾ റിവ്യൂ ചെയ്യാനുള്ള പ്ലാനിലാണ്. നല്ലൊരു മത്സരാർഥിയാകുമായിരുന്നു അമലയെന്നും ശാലിനി വീഡിയോയിൽ പറയുന്നുണ്ട്. ചിലപ്പോൾ അവസാന നിമിഷം പീക്ക് സെൻസേഷൻ ആവാനുള്ള പ്രചരണമാണോയെന്ന് അറിയില്ലെന്നും ശാലിനി വീഡിയോയിൽ വ്യക്തമാക്കി.
ശാലിനിയുടെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. മത്സരാർഥിയായി അമല വന്നിരുന്നുവെങ്കിൽ തന്റെ ഹേറ്റേഴ്സിനെ കുറക്കാനും താൻ എങ്ങനെയാണെന്ന് ആളുകൾക്ക് മനസിലാക്കി കൊടുക്കാനും അമലയ്ക്ക് നല്ലൊരു അവസരമായിരുന്നു ബിഗ് ബോസ് എന്നാണ് പ്രേക്ഷകരിൽ ചിലർ കുറിച്ചത്.
ഏഷ്യാനെറ്റ് കുറച്ച് ദിവസം മുമ്പ് പുറത്തുവിട്ട പോസ്റ്ററിലും അമല മത്സരാർഥിയായി എത്തുന്നുവെന്ന സൂചനകൾ നൽകിയിരുന്നു. ഇത്തവണ ഒരു സോഷ്യൽ മീഡിയ സൂപ്പർസ്റ്റാറുണ്ട് എന്നാണ് പുതിയ പോസ്റ്ററിൽ നൽകിയ വാചകം. അത് അമലയായിരിക്കും എന്ന സൂചന നൽകുന്ന ചില അക്കങ്ങളും പോസ്റ്ററിലുണ്ട്.
3.6 മില്യൺ ഫോളോവേഴ്സ്, 1544 പോസ്റ്റുകൾ എന്നൊക്കെ പോസ്റ്ററിൽ പലയിടത്തായി ചിതറി കിടപ്പുണ്ട്. അമലയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലും ഇതേ അക്കങ്ങൾ തന്നെ കാണാം. ഇൻസ്റ്റഗ്രാം റീൽസുകളിലൂടെ ശ്രദ്ധേയയായ അമല ഷാജിയ്ക്ക് തമിഴ്നാട്ടിലും വലിയ ആരാധകരുണ്ട്.


Click it and Unblock the Notifications