ജോക് ഡേ സ്‌പെഷ്യല്‍: മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

By Aswini

സ്റ്റാന്റേഡുള്ള കോമഡി ചിത്രങ്ങള്‍ കൊണ്ട് സമ്പന്നമാണ് മലയാള സിനിമ. ഒരാളെ ചിരിപ്പിക്കാന്‍ കഴിയുക എന്നത് ചെറിയ കാര്യമല്ല. കരയിപ്പിക്കാന്‍ ആര്‍ക്കും ഒരു വാക്കു കൊണ്ട് കഴിയും. ചിരിപ്പിക്കുക എന്നത് വലിയൊരു കലയാണ്. മലയാള സിനിമയില്‍ ആ കല ആവോളം കിട്ടിയ മികച്ച കലാകാരന്മാരുണ്ട്. ഓരോ കാലത്തും അങ്ങനെ ഓരോ കലാകാരന്മാര്‍ വന്നുകൊണ്ടേയിരുന്നു

അടൂര്‍ ഭാസി, ബഹദൂര്‍, ശങ്കരാടി, കുതിരവട്ടം പപ്പു, തിലകന്‍, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിന്‍ ഹനീഫ, സൈനുദ്ദീന്‍, ശ്രീനിവാസന്‍ തുടങ്ങിയവരെ മാറ്റി നിര്‍ത്തി ഒരു ഹാസ്യ ചിത്രം മലയാളത്തിലില്ല, ആ കാലത്ത്. നായകന്മാരായിരിക്കുമ്പോഴും മോഹന്‍ലാലും ദിലീപും മുകേഷും ജയറാമുമൊക്കെ തന്മയത്വത്തോടെ ഹാസ്യത്തരങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഓര്‍ത്തോര്‍ത്ത് ചിരിക്കാനുള്ള ഒത്തിരി ഹാസ്യ ചിത്രങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. ഓരോ തവണ കാണുമ്പോഴും മലയാളി പ്രേക്ഷകര്‍ അന്നെന്ന പോലെ ഇന്നും ചിരിക്കുന്ന അത്തരം ചിത്രങ്ങളില്‍ പത്തെണ്ണത്തെ കുറിച്ച് മാത്രം, ഇന്റര്‍നാഷണല്‍ ജോക് ജേ ആയ ഇന്ന് (01-07-2015) ഒന്നോര്‍മിപ്പിയ്ക്കുന്നു, നോക്കൂ...

ഗോഡ്ഫാദര്‍

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

എവര്‍ഗ്രീന്‍ മലയാളം കോമഡി ചിത്രമെന്ന വിശേഷണം ഗോഡ്ഫാദറിന് നല്‍കാം. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ അക്കാലത്ത് ഒത്തിരി ഹാസ്യ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതിലൊന്ന്. എന്‍എന്‍ പിള്ളയും മുകേഷും ഇന്നസെന്റും, സിദ്ദിഖും ജഗദീഷും ഫിലോമിനയും കെപിഎസി ലളിതയും കനകയുമൊക്കെ മത്സരിച്ച് ഹാസ്യത്തരം കാട്ടി വിജയിച്ച ചിത്രം

കിലുക്കം

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

മോഹന്‍ലാല്‍- രേവതി- ജഗതി ശ്രീകുമാറില്‍ കൂട്ടുകെട്ടില്‍ പിറന്ന മികച്ച കോമഡി ചിത്രം. ഓരോ രംഗങ്ങളും ചിരിക്കാനുള്ളത്. കുറച്ചു രംഗങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും ഇന്നസെന്റും തകര്‍ത്തു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കം രേവതിയെ സംബന്ധിച്ച് കരിയറില്‍ ഒരു ടേണിങ് പോയിന്റ് കൂടെയായിരുന്നു.

ഇന്‍ ഹരിഹര്‍ നഗര്‍

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

ചിരിക്കാന്‍ വേണ്ടി മാത്രം ഒരുങ്ങിയ ചിത്രം. മഹാദേവനും ഗോവിന്ദന്‍ കുട്ടിയും തോമസു കുട്ടിയും അപ്പുക്കുട്ടനും ഇന്നും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. സിദ്ദിഖ് ലാല്‍ ആണ് ഇന്‍ഹരിഹര്‍ നഗര്‍ ഒരുക്കിയത്. പിന്നീട് ഈ ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങള്‍ വന്നെങ്കിലും ആദ്യത്തെതിന്റെ അത്രമികച്ചുനിന്നില്ല

നാടോടിക്കാറ്റ്

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

ദാസനെയും വിജയനെയും മലയാളി പ്രേക്ഷകര്‍ മറക്കില്ല. മോഹന്‍ലാലും ശ്രീനിവാസനും ദാസനും വിജയനുമായി എത്തിയ ചിത്രമൊരുക്കിയത് സത്യന്‍ അന്തിക്കാടാണ്. ഇതിന്റെ തുടര്‍ച്ചയായി പട്ടണപ്രവേശവും അക്കരെ അക്കരെ അക്കരെയും വന്നു.

റാംജി റാവു സ്പീക്കിങ്

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

റാംജി റാവു സ്പീക്കിങ്, അതിന്റെ സീക്വന്‍സായി വന്ന മന്നാര്‍ മത്തായി സ്പീക്കിങ് രണ്ടും മലയാളത്തില്‍ ഹാസ്യം വിപ്ലവം സൃഷ്ടിച്ച ചിത്രങ്ങളാണ്. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടാണ് ആദ്യ ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്. രണ്ടാം ഭാഗത്തിന് ഇവര്‍ തിരക്കഥയെഴുതി. രണ്ടിലും ഇന്നസെന്റ്, സായിക്കുമാര്‍, മുകേഷ് കോമ്പിനേഷന്‍ തന്നെയാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്.

സന്ദേശം

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

സത്യന്‍ അന്തിക്കാട് ഒരുക്കിയ സന്ദേശം ഒരു ആക്ഷേപ ഹാസ്യ ചിത്രമാണ്. ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയ്ക്ക് എന്തുകൊണ്ടും യോജിച്ച ചിത്രം. എക്കാലത്തും ഈ ചിത്രത്തിന് പ്രസക്തിയുണ്ടാവും എന്നത് തീര്‍ച്ച. ജയറാം, ശ്രീനിവാസന്‍, തിലകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി തുടങ്ങിയവരാണ് ചിത്രത്തിലെ ഹാസ്യത്തരത്തിന് ചുക്കാന്‍ പിടിച്ചത്

കോട്ടയം കുഞ്ഞച്ചന്‍

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

മമ്മൂട്ടിയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ കഥാപാത്രങ്ങളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍. ജോഷി സംവിധാനം ചെയ്ത ചിത്രത്തിലൂടെ മമ്മൂട്ടി ഒരു മികച്ച ഹാസ്യനടനാണെന്ന് കൂടെ തെളിയിച്ചു.

മേലെ പറമ്പിലെ ആണ്‍വീട്

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

'ഇതെന്റെ ഗര്‍ഭമല്ല, എന്റെ ഗര്‍ഭം ഇങ്ങനെയല്ല' ഇന്നും മലയാളി പ്രേക്ഷകര്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കുന്ന കോമഡി. രാജസേനന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ്, വിജയരാഘവന്‍, ജനാര്‍ദ്ദനന്‍, ശോഭന തുടങ്ങിയവരാണ് മുഖ്യവേഷത്തിലെത്തിയത്. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു.

ചന്ദ്രലേഖ

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

കോണ്ടസ എന്ന് കേട്ടാല്‍ ചന്ദ്രലേഖ എന്ന ചിത്രമോര്‍ക്കാത്ത മലയാളി പ്രേക്ഷകരില്ല. പ്രിദയര്‍ശന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, ഇന്നസെന്റ്, മാമൂക്കോയ, നെടുമുടി വേണു, എംജി സോമന്‍, തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. പിന്നീട് ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലും റീമേക്ക് ചെയ്തിട്ടുണ്ട്.

പഞ്ചാബി ഹൗസ്

മലയാളത്തിലെ മികച്ച 10 കോമഡി ചിത്രങ്ങള്‍

എക്‌സ്ട്രാ ഓര്‍ഡിനറി കോമഡി ചിത്രം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്. റാഫി- മെക്കാര്‍ട്ടിന്‍ കൂട്ടുകെട്ടിലിറങ്ങിയ ചിത്രത്തില്‍ ദിലീപ്, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ഇന്ദ്രന്#സ്, ജനാര്‍ദ്ദനന്‍ തുടങ്ങിയവരാണ് ഹാസ്യത്തരത്തിന് ചുക്കാന്‍ പിടിച്ചത്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X