»   » അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

Written By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളെ ഇഷ്ടപ്പെടാനുള്ള കാരണം ചോദിച്ചാല്‍ പ്രത്യേകിച്ച് ഒരു കാരണം പറയുക പ്രയാസമാണ്. സത്യത്തില്‍ അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് നമ്മള്‍ സ്‌നേഹിയ്ക്കുന്നതും ആരാധിയ്ക്കുന്നതും. തുടര്‍ച്ചയായി നല്ല കുറച്ച് കഥാപാത്രങ്ങളെ അവതരിപ്പിച്ചാല്‍ ആ അഭിനേതാക്കളെ നമ്മള്‍ ഇഷ്ടപ്പെടും.

കഥാപാത്രങ്ങളെ അന്ധമായി വിശ്വസിക്കുന്നതാണ് ഈ ഇഷ്ടത്തിന് കാരണം. ഇതൊരു നല്ല കാര്യം എന്നതിനപ്പുറം ഇതുകൊണ്ട് പണികിട്ടിയ താരങ്ങളുമുണ്ട്. അഭിനയിച്ച കഥാപാത്രങ്ങളുടെ പേരില്‍ താരങ്ങളെ ആക്രമിയ്ക്കുകയൊക്കെ ചെയ്ത കാര്യം നമ്മള്‍ കേട്ടിട്ടുള്ളതാണ്. അങ്ങനെ ഒരു പണി അമല പോളിനും കിട്ടിയിട്ടുണ്ട്. ഇവിടെയിതാ അമലയെ കുറിച്ച് അറിഞ്ഞതും അറിയാത്തതുമായ ചില കാര്യങ്ങള്‍. വായിക്കൂ...

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

1987 ഒക്ടോബര്‍ 28 ന് എറണാകുളത്തെ ഒരു ക്രിസ്ത്യന്‍ കുടുംബത്തിലാണ് അമല പോളിന്റെ ജനനം.

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

സഹ നടിയായിട്ടാണ് അമല പോളിന്റെ വെള്ളിത്തിരാ പ്രവേശം. മലയാളത്തില്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയാണ് ആദ്യ ചിത്രം. തമിഴില്‍ വീരശേഖരന്‍ എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചുകൊണ്ട് തുടങ്ങി

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

വധഭീഷണി കിട്ടിയ അഭിനേതാക്കളില്‍ ഒരാളാണ് അമല പോള്‍. സിന്ധു സമവേലി എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ക്കും അമല പാത്രമായി. ഈ ചിത്രത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ നടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

തമിഴ് സിനിമയില്‍ നായികമാര്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് വളരെ വിരളമാണ്. എന്നാല്‍ മൈന എന്ന ചിത്രത്തില്‍ ടൈറ്റില്‍ റോളിലെത്തി അമല പോള്‍ തമിഴകം കീഴടക്കുകയായിരുന്നു. ഈ ചിത്രത്തിലൂടെയാണ് അമല സിനിമാ ലോകത്ത് കാലുറപ്പിച്ചതും

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

എറണാകുളത്തെ സെന്റ് തെരേസ കൊളേജിലാണ് അമല പോള്‍ പഠിച്ചത്

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

രാം ഗോപാല വര്‍മ സംവിധാനം ചെയ്ത ബെജ്വാഡ എന്ന ചിത്രത്തിലൂടെയാണ് അമല പോള്‍ തെലുങ്കിലേക്ക് ചുവട് മാറ്റിയത്

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

സിനിമയില്‍ എത്തിയപ്പോള്‍ മറ്റ് നടിമാരെ പോലെ അമല പോളും പേര് മാറ്റിയിരുന്നു. അനഘ എന്ന പേര് സ്വീകരിച്ചെങ്കിലും, പിന്നീട് തന്റെ സ്വന്തം പേരില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങി

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

സംവിധായകന്‍ എഎല്‍ വിജയ് യുമായി 2014 ലാണ് അമല പോളിന്റെ വിവാഹം നടന്നത്. വിവാഹ നിശ്ചയം ക്രിസ്ത്യന്‍ മതാചാരപ്രകാരവും വിവാഹം ഹിന്ദു മതാചാരപ്രകാരവുമായിരുന്നു.

അമല പോളിന് എന്തിനായിരുന്നു വധഭീഷണി, നടിയെ കുറിച്ച് അറിയാത്ത ചില കഥകള്‍

വളരെ പെട്ടന്ന് ഉയര്‍ന്നു വന്ന നായികയാണ് അമല പോള്‍. 28 ചിത്രങ്ങളിലോളം അഭിനയിച്ച അമല 19 പുരസ്‌കാരങ്ങളോളം നേടി. അതില്‍ മിക്കതും മൈന എന്ന ചിത്രത്തിന് വേണ്ടിയാണെന്നതും ശ്രദ്ധേയം

English summary
Interesting facts about actress Amala Paul

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam