ഒന്നിനും കുറവ് വേണ്ടെന്ന് നിർമാതാവ്, നയൻതാര ഡേറ്റും നൽകി; മാർക്കറ്റില്ലെങ്കിൽ ഇത്രയും പണമിറക്കുമോ? ധനഞ്ജയൻ

ആരാധകർ കാത്തിരിക്കുന്ന നയൻതാരയുടെ സിനിമയാണ് മുക്കുത്തി അമ്മൻ 2. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്. കരിയറിൽ നയൻതാരയ്ക്ക് ഹിറ്റ് അനിവാര്യമായ ഘട്ടത്തിലാണ് മുക്കുത്തി അമ്മൻ 2 വരുന്നത്. സുന്ദർ സിയാണ് സംവിധായകൻ. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ ഭാ​ഗം വലിയ ഹിറ്റായിരുന്നു. വെൽസ് ഫിലിം ഇന്റർനാഷണൽ, ഐവി പിക്ചേർസ്, സുന്ദർ സിയുടെ ആവണി സിനിമാസ്, നയൻതാരയുടെ റൗഡി പിക്ചേർസ് എന്നീ പ്രൊഡക്ഷൻ ഹൗസുകൾ ചേർന്നാണ് മുക്കുത്തി അമ്മൻ 2 ഒരുക്കുന്നത്.

സിനിമയെക്കുറിച്ച് നിർമാതാവ് ധനഞ്ജയൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഇദ്ദേഹം മുക്കുത്തി അമ്മൻ 2 വിന്റെ പ്രൊഡക്ഷൻ ഭാ​ഗമല്ല. തനിക്ക് ലഭിച്ച വിവരങ്ങൾ‌ തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുകയായിരുന്നു. നൂറ് കോടി ബഡ്ജറ്റിന് മുകളിലുള്ള സിനിമയാണെന്ന് പറയുന്നുണ്ട്. സുന്ദർ സി സർ ഇതുവരെയും ഇത്ര വലിയ ബഡ്ജറ്റിൽ സിനിമ ചെയ്തിട്ടില്ല. 40-50 കോടി രൂപ വരെയാണ് പരമാവധി പോയത്.

Nayanthara

മുക്കുത്തി അമ്മൻ കോ പ്രാെഡക്ഷനിലൂടെയാണ് നിർമിക്കുന്നത്. നയൻതാരയുടെ റൗഡി പിക്ചേർസും പ്രൊഡക്ഷന്റെ ഭാ​ഗമാണ്. ആരും പ്രതിഫലം സംസാരിച്ചിട്ടില്ല. ഷെയറാണ് പറഞ്ഞത്. എല്ലാവർക്കും ബാനറുണ്ട്. അവരുടെ ഷെയർ അവർക്ക് ലഭിക്കും. വലിയ ബിസിനസിൽ ഈ സിനിമ ചെയ്യാനാണ് അവർ തീരുമാനിച്ചതെന്ന് ധനഞ്ജയൻ പറയുന്നു.

നിർമാതാക്കളിൽ ഒരാളായ ഇഷാരി ​ഗണേശ് പ്രൊഡക്ഷനിൽ കോംപ്രമെെസ് ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ സൗജന്യമായി വർക്ക് ചെയ്യുകയല്ല. ബേസിക്കായി ഒരു ശമ്പളമുണ്ടാകും. നാല് ബാനറുകൾ ചേർന്ന് നയൻതാരയെ നായികയാക്കി സിനിമ ചെയ്യുകയാണ്. നയൻതാര ലേഡി സൂപ്പർസ്റ്റാർ പട്ടം വേണ്ടെന്ന് പറഞ്ഞത് മാർക്കറ്റ് പോയത് കൊണ്ടാണെന്ന് ഇതിനിടെ ഒരുപാട് പേർ പറയുന്നുണ്ടെന്നും ധനഞ്ജയൻ ചൂണ്ടിക്കാട്ടി.

Nayanthara
Photo Credit: https://www.instagram.com/velsfilmintl

മാർക്കറ്റില്ലെങ്കിൽ എങ്ങനെ അവരെ വെച്ച് നൂറ് കോടി ബ‍ഡ്ജറ്റിൽ ഒരു സിനിമയെടുക്കും. നയൻതാരയെ താഴ്ത്തി കെട്ടാൻ വേണ്ടിയാണ് മാർക്കറ്റ് പോയെന്ന പ്രചരണം നടക്കുന്നതെന്ന് ധനഞ്ജയൻ തുറന്നടിച്ചു. കമൽ ഹാസൻ സാറും അജിത്ത് സാറും ഇത്തരം വിശേഷണം വേണ്ടെന്ന് പറഞ്ഞു. അത് പോലെ നയൻതാരയും തീരുമാനിച്ചു. മുക്കുത്തി അമ്മൻ 2 വിന്റെ പൂജയ്ക്ക് ശേഷം ആ സിനിമയുടെ ഹെെപ്പ് വല്ലാതെ കൂടി. വലിയ റെസ്പോൺസ് വന്നെന്നും ധനഞ്ജയൻ പറയുന്നു. മുക്കുത്തി അമ്മൻ 2 വിന് മുമ്പ് സുന്ദർ സി സർ ചെയ്യാനിരുന്ന സിനിമ ആമ്പളെെ 2 ആയിരുന്നു. ഇതേക്കുറിച്ച് ചില വിവരങ്ങൾ പ്രചരിക്കുന്നുണ്ട്.

വിശാലിന്റെ പ്രതിഫലവും സിനിമയുടെ കോസ്റ്റുമെല്ലാം നോക്കുമ്പോൾ 90 കോടിക്ക് മുകളിൽ പോകും. ഒടിടിയുടെ സപ്പോർട്ടില്ലാതെ ഇത്ര വലിയ പ്രൊജക്ട് ചെയ്യാനാകില്ല. ഒടിടിയോട് സംസാരിച്ചപ്പോൾ 2025 ലെ അവരുടെ ബഡ്ജറ്റ് കഴിഞ്ഞു. പുതിയ സിനിമയൊന്നും വാങ്ങാൻ പറ്റില്ല. അതോടെയാണ് മുക്കുത്തി അമ്മൻ 2 ചെയ്യാൻ തീരുമാനിച്ചതെന്നാണ് തമിഴ് ഫിലിം ജേർണലിസ്റ്റുകൾ പറയുന്നത്.

ഇതേക്കുറിച്ച് ധനഞ്ജയനും വിശദീകരിക്കുന്നുണ്ട്. മുക്കുത്തി അമ്മൻ 2 വിൽ ബഡ്ജറ്റിൽ അറേഞ്ച്മെന്റിലെത്താനായി. ലാഭവിഹിതം വാങ്ങാൻ തീരുമാനമായി. എന്നാൽ ഈ പറയുന്ന പ്രൊജക്ടിൽ ഈ ധാരണ എത്താനായിരുന്നില്ല. അതോടെ പ്രൊഡ്യൂസേർസ് മടിച്ചു. നയൻതാര പെട്ടെന്ന് ഡേറ്റ് കൊടുക്കുകയും ചെയ്തു. സുന്ദർ സി സർ കാത്തിരിക്കുകയേ ഇല്ല. ഒരു മാസത്തിനുള്ളിൽ അദ്ദേഹവും തിരക്കഥാകൃത്ത് വെങ്കട്ട് രാഘവനും തിരക്കഥ ഒരുക്കിയെന്നും ധനഞ്ജയൻ പറഞ്ഞു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X