twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രഭുദേവ വന്നതോടെ എന്റെ ആപ്പീസ് പൂട്ടിയെന്ന് നടി ശോഭന; സിനിമയിലെ നൃത്തത്തെ കുറിച്ച് സംസാരിച്ച് നടി

    |

    നടി എന്നതിലുപരി നല്ലൊരു നര്‍ത്തകിയായിട്ടാണ് ശോഭന മലയാളത്തില്‍ നിറഞ്ഞ് നിന്നത്. മണിച്ചിത്രത്താഴ് അടക്കമുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ ശോഭനയുടെ ഡാന്‍സ് എല്ലാ കാലത്തും വമ്പന്‍ ജനപ്രീതി നേടിയിട്ടുള്ളതാണ്. സിനിമാഭിനയത്തില്‍ നിന്നും ഇടവേള എടുത്ത നടി ഇപ്പോള്‍ നൃത്ത സ്‌കൂള്‍ നടത്തി വരികയാണ്.പലപ്പോഴും വിദ്യാര്‍ഥികള്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോ പങ്കുവെക്കാറുമുണ്ട്.

    ഗ്ലാമറസായിട്ടുള്ള ഫോട്ടോഷൂട്ട്, ധാക്ഷി ഗുട്ടികോണ്ടയുടെ പുത്തൻ ചിത്രങ്ങൾ കാണാം

    ഇപ്പോഴിതാ ലോക നൃത്ത ദിനത്തില്‍ സിനിമയിലെ ഡാന്‍സിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി. നര്‍ത്തകി പ്രിയദര്‍ശിനി ഗോവിന്ദുമായിട്ടുള്ള സംഭാഷണത്തിലാണ് നടി ശോഭന സിനിമയിലെ നൃത്തത്തെ കുറിച്ച് സംസാരിച്ചത്.

     നൃത്തത്തെ കുറിച്ച് ശോഭന

    സിനിമയും നൃത്തവും ഒന്നിച്ച് കൊണ്ട് പോകുന്നത് വലിയ വെല്ലുവിളിയായിരുന്നു. രണ്ട് മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഉണ്ടായിരുന്നത്. ഒന്ന് നൃത്ത സാധനയുടെ ഒരു കായികവശം. ന്നെും അത് ചെയ്യാനുള്ള ഒരു സാധ്യത ഇല്ലായിരുന്നു. ചെറിയ ഗ്രാമങ്ങളില്‍ ഷൂട്ടിങ്ങ് നടക്കുമ്പോള്‍ അവിടെയുള്ള ലോഡ്ജുകളിലായിരിക്കും താമസം. നീണ്ട മണിക്കൂറുകളുടെ ചിത്രീകരണം കഴിഞ്ഞ് മുറിയിലെത്തി പ്രാക്ടീസ് ചെയ്യുക എന്നാല്‍ പ്രയാസമാണ്. എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും. പക്ഷേ ഞാന്‍ അതും ചെയ്തിട്ടുണ്ട്. അതിനെക്കാളും എനിക്ക് പ്രയാസമായി തോന്നിയിട്ടുള്ളത് രണ്ട് ശൈലിയില്‍ ഉള്ള നൃത്തം ചെയ്യുന്നതാണ്.

     നൃത്തത്തെ കുറിച്ച് ശോഭന

    ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോവുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമുള്ള ഘട്ടമായിരുന്നു. അതാവട്ടെ ഒരുപാട് കാലം നീണ്ട് പോവുകയും ചെയ്തു. ക്ലാസിക്കല്‍ നൃത്തത്തിന്റെ ആശയങ്ങള്‍ സിനമയിലേക്ക്, അവിടെ ചേരുന്ന വിധത്തില്‍ സ്വംശീകരിക്കുക എന്നതായിരുന്നു ബുദ്ധിമുട്ട്. പലപ്പോഴും എന്നോട് ചെയ്യാന്‍ പറയുന്ന കാര്യങ്ങള്‍ മുഖവിലയ്ക്ക് എടുത്ത് എനിക്ക് ചെയ്യേണ്ടിയും വന്നിട്ടുണ്ട്. നാല്‍പതുകളിലും അമ്പതുകളിലും അറുപതുകളിലും സിനിമയില്‍ കണ്ട നൃത്തത്തിന് അപ്പോള്‍ നിലവിലുള്ള ശാസ്ത്രീയ നൃത്തവുമായി വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.

    നൃത്തത്തെ കുറിച്ച് ശോഭന

    നൃത്ത സംവിധായകര്‍ ക്ലാസിക്കല്‍ നര്‍ത്തകരുടെ ശൈലികളാണ് പിന്തുടര്‍ന്നിരുന്നത്. പലരും പേര് കേട്ട നര്‍ത്തകരുടെ ശിഷ്യന്മാരുമായിരുന്നു. പാശ്ചാത്യ നൃത്തത്തിന്റെ സ്വാധീനം അന്ന് കുറവായിരുന്നു. പക്ഷേ ഞാനൊക്കെ സിനിമയില്‍ എത്തിയ എണ്‍പതുകളില്‍ ക്ലാസിക്കല്‍ നൃത്തം സിനിമയില്‍ നിന്ന് പുറത്ത് പോയിരുന്നു. നൃത്തം ആസ്പദമാക്കിയ ചുരുക്കും ചില സിനിമകള്‍ ഒഴിച്ച് ബാക്കി എല്ലാത്തിലുമുള്ള ഡാന്‍സ് ഒരു മാറ്റത്തില്‍ കൂടി കടന്ന് പോവുകയായിരുന്നു. അതായത് ഇന്ന് ബോളിവുഡ് എന്ന് വിളിക്കുന്ന ആ ശൈലിയിലേക്കുള്ള മാറ്റം. ഞാന്‍ അതിന്റെ നടക്കും.

     നൃത്തത്തെ കുറിച്ച് ശോഭന

    പക്ഷേ എനിക്ക് പെട്ടെന്ന് തന്നെ മനസിലായി. ആ ശൈലി പഠിച്ച് സിനിമയ്ക്ക് ആവശ്യമുള്ള ഫോര്‍മാറ്റില്‍ അവതരിപ്പിക്കുക എന്നതാണ് ഈ ജോലിയെ സംബന്ധിച്ച് പ്രധാനം എന്ന്. എനിക്കിത് വരെ പരിചയമില്ലാത്ത മൂവ്‌മെന്റ്‌സ് പഠിച്ചെടുക്കേണ്ടി വന്നിട്ടുണ്ട്. സിനിമ ക്യാമറ 360 ഡിഗ്രി തിരിയും. അപ്പോള്‍ ശരീരവും അങ്ങനെ ആവാം. അതിനൊപ്പം പോകേണ്ടതുണ്ട്. എല്ലാം ഒരുവിധത്തില്‍ മാനേജ് ചെയ്ത് പോവുകയായിരുന്നു. അപ്പോഴാണ് പ്രഭുദേവയുടെ വരവ്.

    Recommended Video

    മണിച്ചിത്രത്താഴിലെ മുണ്ട് സീൻ ഉണ്ടായത് ഇങ്ങനെ
     നൃത്തത്തെ കുറിച്ച് ശോഭന

    അദ്ദേഹം ഫിലിം ഡാന്‍സ് എന്ന ആശയത്തെ തന്നെ പൊളിച്ചെഴുതി. ഞാന്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സുന്ദരം മാസ്റ്റര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. സുന്ദരം മാസ്റ്റര്‍ ഗോപികൃഷ്ണയുടെ ശിഷ്യനായ തങ്കപ്പന്‍ മാസ്റ്ററുടെ ശിഷ്യനാണ്. അതുകൊണ്ട് തന്നെ ക്ലാസിക്കല്‍ രീതിയിലുടെ ചില അംശങ്ങള്‍ സുന്ദരം മാസ്റ്ററുടെ നൃത്തത്തില്‍ ഉണ്ടായിരുന്നു. പക്ഷേ പ്രഭു വന്നതോടെ എല്ലാം മാറി. അതോടെയാണ് സിനിമ നൃത്തം സംബന്ധിച്ച് എന്റെ ആപ്പീസ് പൂര്‍ണമായും പൂട്ടി പോയത്.

    Read more about: shobana ശോഭന
    English summary
    International Dance Day 2021: Shobhana Opens Up About Her Dance Experience In Movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X