'മറ്റ് താരപുത്രിമാരെപ്പോലെയല്ല ആരാധ്യയുടേത് നാച്ച്വറൽ ബ്യൂട്ടി വസ്ത്രധാരണത്തിലും മാന്യതയുണ്ട്'; വൈറലായി വീഡിയോ
ഐശ്വര്യ റായ് ബച്ചന്റെയും അഭിഷേക് ബച്ചന്റെയും മകൾ ആരാധ്യ ബച്ചൻ എപ്പോഴും വാർത്തകളിൽ ഇടം നേടാറുണ്ട്. വിവാഹം കഴിഞ്ഞ് നാല് വർഷങ്ങൾക്കുശേഷമാണ് ഐശ്വര്യയ്ക്കും അഭിഷേകിനും ആരാധ്യ പിറക്കുന്നത്. മകളുടെ ജനനശേഷം ആരാധ്യയിലേക്ക് ഐശ്വര്യയുടെ ലോകം ചുരുങ്ങി. മകൾക്ക് വേണ്ടി കുറെക്കാലം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ഐശ്വര്യ. ഏത് ഫങ്ഷന് പോയാലും യാത്രയ്ക്ക് പോയാലും ഐശ്വര്യയുടെ വിരൽത്തുമ്പത്ത് ആരാധ്യയുണ്ടാകും.
ഇപ്പോൾ പതിമൂന്ന് വയസാണ് ആരാധ്യയുടെ പ്രായം. ഐശ്വര്യ റായ് ബച്ചൻ മകളുടെ കാര്യത്തിൽ കൂടുതൽ സംരക്ഷണം നൽകുന്നതിന് പലപ്പോഴും ട്രോളുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പൊതുസ്ഥലത്ത് മകളുടെ കൈപിടിച്ച് നടക്കുന്ന ഐശ്വര്യയെ പലപ്പോഴും കാണാറുണ്ട്. മകളുടെ കാര്യത്തിൽ ഐശ്വര്യ ഓവർ പ്രൊട്ടക്ടീവാണെന്നും ലോകം കാണാനോ തനിയെ നടക്കാനോ പോലും മകളെ ഐശ്വര്യ അനുവദിക്കുന്നില്ലെന്നുമാണ് എപ്പോഴും വരാറുള്ള വിമർശനങ്ങൾ.

മിക്ക താരപുത്രിമാരിൽ നിന്നും വ്യത്യസ്തമായി ആരാധ്യ പ്രശസ്തിയിൽ നിറഞ്ഞ് നിൽക്കാറില്ല. ഐശ്വര്യയ്‌ക്കൊപ്പമാണ് ആരാധ്യ ഏറ്റവും കൂടുതൽ സമയം മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഐശ്വര്യയ്‌ക്കൊപ്പം കാനിലേക്ക് പോകുകയും അതിനുമുമ്പ് ചെന്നൈയിൽ നടന്ന പൊന്നിയിൻ സെൽവൻ 2 സ്‌ക്രീനിംഗിന്റെ ഭാഗവുമായിരുന്നു ആരാധ്യ. ഇപ്പോഴിതാ ആരാധ്യയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
ജാംനഗറിൽ നടന്ന ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ മാതാപിതാക്കളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനുമൊപ്പം ആരാധ്യയുമെത്തിയിരുന്നു. കഴിഞ്ഞ ദിവസം കലാപരിപാടികളായിരുന്നു ജാംനഗറിൽ നടന്നത്. സിനിമാ മേഖലയിൽ നിന്നും നിരവധി പേരുടെ നൃത്തവും ഗാനവും അരങ്ങേറിയിരുന്നു.
അവയെല്ലാം അച്ഛന്റെയും അമ്മയുടെയും നടുവിൽ ഇരുന്ന് ആസ്വദിക്കുന്ന ആരാധ്യയുടെ വീഡിയോയും വൈറലാണ്. ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ സെലിബ്രിറ്റി കിഡ്സിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടതും വൈറലായതും ആരാധ്യയുടെ ചിത്രങ്ങളാണ്. ലൈറ്റ് പിങ്കും വൈറ്റും കലർന്ന ഹെവി അനാർക്കലിയും അതിനിണങ്ങുന്ന ആഭരണങ്ങളും അണിഞ്ഞ് അതീവ സുന്ദരിയായാണ് ആരാധ്യ എത്തിയത്.
പതിവ് ഫ്രിഞ്ചസ് ഹെയർ സ്റ്റൈലിലും മാറ്റം വരുത്തി പുത്തൻ ഹെയർസ്റ്റൈലിലുമാണ് ആരാധ്യ എത്തിയത്. കുഞ്ഞായിരുന്നപ്പോൾ മുതൽ ഇന്നുവരെ എപ്പോഴും ഫ്രിഞ്ചസായി നെറ്റിയിലേക്ക് വീണുകിടക്കുന്ന തലമുടിയാണ് ആരാധ്യയുടേത്. കുഞ്ഞിന്റെ നെറ്റിക്ക് എന്തോ കുഴപ്പമുണ്ടെന്ന വിലയിരുത്തുന്നതിലേക്കാണ് ഇത് പിന്നീട് ചെന്നെത്തിയത്.

ഗ്ലോയി ലുക്കിൽ എത്തിയ ആരാധ്യയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാനാവുന്നില്ലെന്നാണ് കമന്റുകൾ ഏറെയും. ഫ്രിഞ്ച്സ് ഒഴിവാക്കിയുള്ള ഹെയർസ്റ്റൈലിൽ ആരാധ്യ അതീവ സുന്ദരിയായിരിക്കുന്നു, അമ്മയെപ്പോലെ അതീവ സുന്ദരിയാണ് ആരാധ്യയും. വലുതാകും തോറും നവ്യ നവേലി നന്ദയുടെ ഛായയാണ് ആരാധ്യയ്ക്ക്, ഭാവിയിൽ ബോളിവുഡ് അടക്കി വാഴാൻ പോകുന്ന താരപുത്രി എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. മറ്റ് താരപുത്രിമാരെപ്പോലെയല്ല ആരാധ്യ.
ഇതുവരെ മോശവും ഗ്ലാമറസുമായ ഒരു വസ്ത്രത്തിൽ ആരാധ്യ മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അക്കാര്യത്തിൽ സ്ട്രിക്ടാണ് ഐശ്വര്യ. മാതാപിതാക്കളുടെ ഒപ്പം അല്ലാതെ ആരാധ്യയെ കാണാൻ കഴിയില്ല. മാത്രമല്ല അഭിനയത്തിൽ അടക്കം മാതാപിതാക്കളെപ്പോലെ പ്രാവീണ്യമുണ്ട് ആരാധ്യയ്ക്ക്.
അടുത്തിടെ സ്കൂൾ ആന്വൽ ഡേ പരിപാടിയിൽ ആരാധ്യ നടത്തിയ പെർഫോമൻസ് വൈറലായിരുന്നു. ധിരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിയാണ് ആരാധ്യ ബച്ചൻ. ആരാധ്യയുടെ നാച്ച്വറൽ ബ്യൂട്ടിയേയും വസ്ത്രധാരണത്തിലെ മാന്യതയേയും പുകഴ്ത്തിയും പുത്തൻ വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ ബച്ചൻ വീട്ടിൽ നിന്നും പടിയിറങ്ങിയെന്നും വിവാഹമോചനം നടക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിംഗ് ആഘോഷങ്ങളിൽ കുടുംബസമേതം ഐശ്വര്യയെ കണ്ടതോടെ ആരാധകരുടെ ആശങ്കകൾ പൂർണമായും ഒഴിഞ്ഞു.


Click it and Unblock the Notifications











