'സ്ത്രീ വിഷയത്തില്‍ തൽപരനാണ്, അല്പം കരുതി ഇരുന്നോളാന്‍ പറഞ്ഞു, ഒരു സത്യം പക്ഷെ അവർക്ക് അറിയില്ല'; ശ്രീലക്ഷ്മി!
വിവാദങ്ങൾ വിട്ടൊഴിയാത്ത സംവിധായകനാണ് രാം ഗോപാൽ വർമ. അദ്ദേഹത്തിന്റെ പുതിയ സിനിമകൾ മിക്കതും പ്രഖ്യാപനം മുതൽ ചർച്ച ചെയ്യപ്പെടാറുണ്ട്. ഇമേജ് കോൺഷ്യസ് അല്ലെന്നതിനാൽ അഭിമുഖങ്ങളിൽ പറയുന്ന കാര്യങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും രാം ഗോപാൽ വർമ വൈറലായിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസമായി രാം ഗോപാൽ വർമ വീണ്ടും സിനിമാ പ്രേമികൾക്കിടയിൽ ചർച്ച ചെയ്യപ്പെടുകയാണ്. മലയാളിയായ ഒരു പെൺകുട്ടിയുടെ സാരിയിലുള്ള ചിത്രം പങ്കുവെച്ചതിന്റെ പേരിലാണ് രാം ഗോപാൽ വർമ വാർത്തകളിൽ നിറയുന്നത്.
വിദ്യാർത്ഥിനിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ സാരിയിലുള്ള ചിത്രങ്ങളും വീഡിയോകളും രാം ഗോപാൽ വർമയ്ക്ക് ഇഷ്ടപ്പെടുകയും തുടർന്ന് അദ്ദേഹം സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിൽ അത് പങ്കുവെക്കുകയുമായിരുന്നു. ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറാണ് ശ്രീലക്ഷ്മി സതീഷ്. ഫോട്ടോഗ്രാഫർ ആഘോഷ് വൈഷ്ണവാണ് രാം ഗോപാൽ വർമ പങ്കുവെച്ച ശ്രീലക്ഷ്മിയുടെ വീഡിയോ ക്യാമറയിൽ പകർത്തിയത്.

ശ്രീലക്ഷ്മിയെ പിന്നീട് രാം ഗോപാൽ വർമ വിളിക്കുകയും സിനിമയിൽ അവസരം വാഗ്ദാനം ചെയ്യുകയും ചെയ്തു. രാം ഗോപാൽ വർമ ആരാണെന്ന കാര്യത്തിൽ വലിയ അറിവില്ലാതെയാണ് ശ്രീലക്ഷ്മി ആദ്യം സംസാരിച്ചത്. പിന്നീടാണ് ഗൂഗിളിൽ തിരഞ്ഞ് രാം ഗോപാൽ വർമയെ കുറിച്ച് കൂടുതൽ മനസിലാക്കിയത്.
നിരന്തരമായി ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ രാം ഗോപാൽ വർമ പങ്കുവെക്കാൻ തുടങ്ങിയതോടെ ട്രോളുകളും സംവിധായകന് ലഭിച്ച് തുടങ്ങി. ഇപ്പോഴിതാ രാം ഗോപാൽ വർമയുടെ ഒറ്റ ട്വീറ്റിലൂടെ ജീവിതം മാറി മറിഞ്ഞ ശ്രീലക്ഷ്മി മോഡലിങിലെ തന്റെ അനുഭവങ്ങളും ആർജിവിയുമായുള്ള സൗഹൃദത്തെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ്.
സ്ത്രീ വിഷയത്തിൽ തൽപരനാണ് രാം ഗോപാൽ വർമ എന്ന തരത്തിൽ മുന്നറിയിപ്പ് നൽകി ഒരുപാട് കമന്റുകളും മെസേജുകളും വന്നിരുന്നുവെന്നും എന്നാൽ ഈ നിമിഷം വരെയും രാം ഗോപാൽ വർമയിൽ നിന്നും തനിക്ക് ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീലക്ഷ്മി ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. നാട്ടുകാർ അടക്കമുള്ളവർ തന്നെ കുറിച്ച് പ്രചരിപ്പിച്ച കഥകളും ശ്രീലക്ഷ്മി വെളിപ്പെടുത്തി.
'വളരെ മോശം സിനിമകള്‍ എടുക്കുന്ന സംവിധായകനാണ്, സ്ത്രീ വിഷയത്തില്‍ തത്പരനാണ് എന്നൊക്കെ പറഞ്ഞ് പലരും സോഷ്യല്‍ മീഡിയയില്‍ എത്തി. അല്പം കരുതി ഇരുന്നോളാന്‍ പറഞ്ഞുകൊണ്ടായിരുന്നു കമന്റുകള്‍ മുഴുവന്‍. ആരും അറിയാത്ത ഒരു സത്യമുണ്ട് തുടക്കം മുതല്‍ ഈ നിമിഷം വരെ രാം ഗോപാല്‍ വര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ എല്ലാം എന്റെ സമ്മതത്തോടെയാണ്.'

'ഈ റീല്‍ ഞാന്‍ ഷെയര്‍ ചെയ്‌തോട്ടെ എന്ന് എന്നോട് ചോദിച്ചു ഇത്രയും വലിയ സംവിധായകന്‍ എന്റെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുന്നു എന്നോര്‍ത്തപ്പോള്‍ തന്നെ എനിക്ക് അഭിമാനം തോന്നി. ഓരോ റീല്‍ ഇടുമ്പോഴും അദ്ദേഹം എന്റെ അനുവാദം ചോദിക്കാറുണ്ട്. എന്നെ വിളിച്ച് സിനിമയുടെ കാര്യം സംസാരിച്ചത് എല്ലാം തീര്‍ത്തും ഒഫീഷ്യലായിട്ടാണ്.'
'ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചതിന് ശേഷമാണ് അഭിനയിക്കാനുള്ള ഓഫര്‍ മുന്നോട്ട് വെച്ചത്. ഞാന്‍ ഒരു റിമോട്ട് ഏരിയയില്‍ നിന്നും വരുന്ന ആളാണ് എന്നും എന്റെ കംഫര്‍ട്ടിന് അപ്പുറമുള്ള ഗ്ലാമര്‍ വേഷങ്ങള്‍ ഒന്നും ചെയ്യാന്‍ പറ്റില്ല എന്നും അദ്ദേഹത്തോട് ആദ്യമെ പറഞ്ഞിരുന്നു.'
'രാം ഗോപാല്‍ വര്‍മ വീഡിയോ ഷെയര്‍ ചെയ്തതിന് ശേഷം കമന്റില്‍ എന്നോട് വളരെ മാന്യമായി സംസാരിച്ച് ഇന്‍ബോക്‌സില്‍ വായിക്കാൻ അറയ്ക്കുന്ന തരം മെസേജുകള്‍ അയക്കുന്നവരുണ്ട്. ശ്രീലക്ഷ്മി ഇങ്ങനെ ഒരു പെണ്ണാണ് എന്ന് കരുതിയിരുന്നില്ലെന്ന് ചിലര്‍ അച്ഛനോട് വന്ന് പറഞ്ഞു. കേരളത്തിലെ ലൈംഗിക ദാരിദ്ര്യമെന്ന് മാത്രമെ ഇതിനെ കുറിച്ച് എനിക്ക് പറയാനുള്ളൂ.'
'നേരത്തെ വളരെ മെലിഞ്ഞിട്ടുള്ള ആളായിരുന്നു ഞാന്‍. എന്നെ ഈര്‍ക്കിലി എന്നൊക്കെ വിളിച്ച് കളിയാക്കിയപ്പോള്‍ ഒരുപാട് വിഷമിച്ചിട്ടുണ്ട്. ഇപ്പോഴുള്ള എന്റെ ശരീരം എന്റെ ആത്മവിശ്വാസമാണ്', എന്നാണ് പരിഹസിക്കുന്നവരോടുള്ള മറുപടിയായി ശ്രീലക്ഷ്മി പറഞ്ഞത്.


Click it and Unblock the Notifications