For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി കഥ കേള്‍ക്കാറുള്ള സമയം ഇതാണ്! പിഷാരടിയ്‌ക്കൊപ്പം ചേര്‍ന്ന് മമ്മൂക്കയുടെ രസകരമായ അഭിമുഖം

  |

  പഞ്ചവര്‍ണതത്തയ്ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന സിനിമയാണ് ഗാനഗന്ധര്‍വ്വന്‍. ഈ ആഴ്ച സിനിമ തിയറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മുന്നോടിയായി മമ്മൂട്ടിയും പിഷാരടിയും നിരവധി അഭിമുഖങ്ങൡ പങ്കെടുക്കാന്‍ എത്തിയിരുന്നു. രസകരമായ പല കാര്യങ്ങളും വെളിപ്പെടുത്തി പ്രേക്ഷകരെ ചിരിപൂരമൊരുക്കിയിരിക്കുകയാണ് താരങ്ങള്‍.

  മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഭക്ഷണം കഴിക്കുന്ന രംഗങ്ങളെ കുറിച്ചും മറ്റും മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. കപ്പയും മീനും മുന്നില്‍ വെച്ചാല്‍ പിന്നെ എന്ത് ഡയറ്റിങ്? ഭക്ഷണം കഴിക്കുന്ന ഏത് സീനിലും എനിക്ക് രണ്ട് മൂന്ന് സെറ്റ് തരേണ്ടി വരുമെന്നാണ് മമ്മൂട്ടി പറയുന്നത്.

  ധര്‍മജന്‍ കരിമീന്‍ കൊണ്ട് വരുന്ന സീനിനെ കുറിച്ചുള്ള ചോദ്യത്തിന് അത് തനിക്ക് ഓര്‍മ്മ ഇല്ലെന്നായിരുന്നു മമ്മൂട്ടിയുടെ ഉത്തരം. കാരണം ഞാനത് തൊട്ട് നോക്കിയിട്ടില്ലെന്നും താരം പറയുന്നു. അത് ഒര്‍ജിനല്‍ കരിമീന്‍ ആണെന്നാണ് പിഷാരടി പറയുന്നത്. ധര്‍മജനൊരു സ്വാര്‍ഥ ലാഭം പ്രതീക്ഷിച്ചിരുന്നു. ധര്‍മജന്റെ മീന്‍ കടയില്‍ ഇക്കേനെ കൊണ്ട് വന്ന് മീന്‍ മേടിക്കുന്ന ഒരു സീന്‍ എഴുതി ഉണ്ടാക്കുക. ഇക്ക അവിടെ വന്ന് മീന്‍ മേടിക്കും. അത് സിനിമയില്‍ ഷൂട്ട് ചെയ്യും. അത് ഞങ്ങള്‍ക്കൊരു പരസ്യമാകും. അങ്ങനെയൊരു കള്ളപ്ലാന്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു.

  സിനിമയില്‍ ഉപയോഗിച്ച പ്രോപ്പര്‍ട്ടിസൊക്കെ എന്ത് ചെയ്തു എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് അത് വലിയൊരു കഥയാണെന്നാണ് പിഷാരടി പറയുന്നത്. എഡിറ്റിംഗിന് പോയപ്പോള്‍ സിനിമയുടെ കോസ്റ്റിയൂം ഡിസൈന്‍ പിഷാരടി ചേട്ടനാണോ എന്ന് എഡിറ്റര്‍ ചോദിച്ചിരുന്നു. അതിന് വേറെ ടീമുണ്ടെന്ന് ഞാന്‍ പറഞ്ഞു. സിനിമയില്‍ മമ്മൂക്ക ഇട്ടിരിക്കുന്ന വസ്ത്രം പോലെ ഉണ്ടെന്നും അതാണ് ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞത്. പക്ഷെ അവന് അറിയില്ലല്ലോ ഇക്ക സിനിമയില്‍ ഇട്ടിരിക്കുന്ന ഷര്‍ട്ടുകളാണ് ഞാന്‍ എഡിറ്റിങിന് പോകുമ്പോള്‍ ഇട്ടത്. ആ ഷര്‍ട്ടുകള്‍ മുഴുവന്‍ ഞങ്ങള്‍ കൊണ്ട് പോയി അലക്കിത്തേച്ച് ഉപയോഗിച്ചു.

  അത് ശമ്പളത്തില്‍ കുറയ്ക്കുമോ എന്നായിരുന്നു മമ്മൂട്ടിയുടെ അടുത്ത ചോദ്യം. ഇല്ല, ഇതിലെനിക്ക് ശരിക്കും നഷ്ടമാണുണ്ടായത്. ഈ സിനിമയിലെ ഉല്ലാസ് ഒരു സാധാരണക്കാരനായത് കൊണ്ട് ആകെ എട്ട് പത്ത് ഷര്‍ട്ടുകളെ ഉണ്ടായിരുന്നുള്ളു. ഇപ്പോഴും അത് തന്നെയാണ് ഇട്ട് കൊണ്ടിരിക്കുന്നതെന്നും താരം പറയുന്നു.

  പിഷാരടിയുടെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ഭൂതക്കണ്ണാടി എന്ന സിനിമയെ കുറിച്ച് മമ്മൂട്ടി തുറന്ന് പറഞ്ഞത്. ഇക്ക നാനൂറിന് അടുത്ത് കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള ആളാണ്. പല കഥാപാത്രങ്ങളിലും മൈന്യൂട്ടായിട്ടുള്ള കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് അഭിഭാഷകന്റെ കേസ് ഡയറിയില്‍ ഇടത്തേ കൈ കൊണ്ട് എഴുതുന്നു. പല കഥാപാത്രങ്ങളുടെയും നടത്തതില്‍ ശരീരഭാഷയില്‍ ഒക്കെ ചെറിയ ചെറിയ വ്യത്യാസങ്ങള്‍ കൊണ്ട് വരുന്നുണ്ട്. ഈ സിനിമയിലും അങ്ങനെ കൊണ്ട് വരുന്നുണ്ട് അതെന്തായിരുന്നു എന്നാണ് പിഷാരടിയുടെ ചോദ്യം.

  ഇതിനകത്ത് അങ്ങനെയൊരു മാനറിസം ഡെലിബറേറ്റായിട്ടില്ല. അങ്ങനെ വ്യത്യസ്തമായൊരു മാനറിസം വേണമെങ്കില്‍ മാത്രമേ അതിനെ പറ്റി ആലോചിക്കാറുള്ളു. ഭൂതക്കണ്ണാടില്‍ ചെുപ്പം മുതല്‍ അയാളൊരു സ്‌കീസോഫ്രീനിക് ആണ്. പിന്നീടാണ് മൂത്ത് പോകുന്നത്. അയാളുടെ തല നേരെ നില്‍ക്കില്ല. അത് ശ്രദ്ധിച്ചാല്‍ മാത്രമേ അറിയാന്‍ പറ്റു. അതുപോലെ തന്നെ യാതൊരു ഭാവഭേദവുമില്ലാത്ത കഥാപാത്രമാണഅ ബിഗ് ബിയിലെ ബിലാല്‍. കഥാപാത്രം അത്തരത്തില്‍ സ്റ്റോണ്‍ ഫെയ്‌സ്ഡാകണെന്ന് പിന്നീടാണ് തീരുമാനിച്ചതെന്നും മമ്മൂട്ടി പറയുന്നു.

  മമ്മൂക്ക പച്ചയായ, കനിവുള്ള മനുഷ്യനാണ്

  മമ്മൂട്ടി യാത്രകളിലാണ് സിനിമയുടെ കഥ കേള്‍ക്കുന്നത്. ഇപ്പോള്‍ അങ്ങനെ ഡ്രൈവ് ചെയ്യാറില്ല. പണ്ട് ഡ്രൈവ് ചെയ്യുമ്പോഴായിരുന്നു കഥകള്‍ കേള്‍ക്കുന്നത്. അത് നല്ലതല്ല എന്ന് പലരും പറയാറുണ്ട്. പക്ഷെ ഡ്രൈവിങ് കണ്ണ് കൊണ്ടല്ലേ ചെയ്യുന്നത്, കാതു കൊണ്ടല്ലല്ലോ. കൂടുതല്‍ സമയവും കാറിലിരുന്നാണ് കഥകള്‍ കേള്‍ക്കുന്നത്. കാരണം വേറെ ആളുകള്‍ വരില്ല. ഫോണ്‍ വരില്ല. വേറെ ശല്യങ്ങളൊന്നുമുണ്ടാകില്ല. പിന്നെ നിങ്ങളെ പോലെയുള്ളവരെ കിട്ടി കഴിഞ്ഞാല്‍ സിനിമയുടെ കഥ കേള്‍ക്കുന്നതിനെക്കാളും മറ്റുള്ള കഥകള്‍ കേള്‍ക്കാനാണ് എനിക്കിഷ്ടമെന്നും മമ്മൂട്ടി പറയുന്നു.

  English summary
  Interview With Ramesh Pisharody And Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X