വലിയ കളി കാണാൻ മോഹൻലാലും, കലാശപ്പോര് കാണാൻ ഐപിഎൽ വേദിയിൽ താരരാജാവ്...

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് ദുബായ് ഐപിഎൽ മൈതാനത്തിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രമാണ്. മുംബൈയ് ഡൽഹി മത്സരം കാണാനാണ് ലാലേട്ടൻ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ എത്തിയിരിക്കുന്നത്. ലാലേട്ടന്റെ ദുബായി യാത്രയെ കുറിച്ച് നേരത്തെ തന്നെ വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ താരരാജാവിന്റെ യാത്ര ഐപിഎൽ വേദിയിലേയ്ക്കാണെന്ന് അറിയില്ലായിരുന്നു. മോഹൻലാലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കൊവിഡ് കാലമായതിനാൽ കാണികൾ ഇല്ലാതെയാണ് മത്സരങ്ങൾ നടക്കുന്നത്. ടീം ഉടമകളും അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരും ബിസിസിഐ അധികൃതരും മാത്രമേ സാധരണഗതിയിൽ സ്റ്റേഡിയത്തില്‍ ഉണ്ടാവുകയുള്ളൂ. നിലവിൽ മലയാളി കൂടിയായ ജയേഷ് ജോര്‍ജ് നിലവില്‍ ബിസിസിഐയുടെ ജോയിന്റ് സെക്രട്ടറിയാണ്. ജയേഷിനോടൊപ്പമുളള ലാലിന്റെ ചിത്രങങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കൂടാതെ ഏഷ്യാനെറ്റ് മേധാവിയും മലയാളിയുമായ കെ മാധവനെയും ഇവര്‍ക്കൊപ്പം കാണാം.

mohnalal

ദൃശ്യം 2ന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹൻലാൽ ദുബായിലേയ്ക്ക് പറന്നത്. ലോക്ക് ഡൗണിന് ശേഷം ഇതാദ്യമായിട്ടാണ് മോഹൻലാൽ ദുബായിലേയ്ക്ക് പോകുന്നത്. സുഹൃത്ത് സമീർ ഹംസയും താരത്തിനോടൊപ്പം ദുബായ് യാത്രയിൽ ഉണ്ട്. ദിവസങ്ങൾക്ക് മുൻപായിരുന്നു ദൃശ്യം 2 ന്റെ ചിത്രീകരണം അവസാനിച്ചത്. പാക്കപ്പ് ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വൈറലായിരുന്നു

സെപ്റ്റംബര്‍ 21 ന് ആയിരുന്നു ദൃശ്യം രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. നാല് ദിവസത്തിന് ശേഷം സെപ്റ്റംബർ 25നാണ് മോഹൻലാൽ സെറ്റിൽ ജോയിൻ ചെയ്യുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രീകരണം നടന്നത്. ചിത്രീകരണം കഴിയുന്നത് വരെ തൊടുപുഴയിലെ സ്വകാര്യ ഹോട്ടലിലായിരുന്നു മോഹൻലാൽ ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർ താമസിച്ചിരുന്നത്. കർശനായ കൊവി്ഡ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ദൃശ്യം 2 പൂർത്തിയാക്കിയത്.

ദൃശ്യത്തിന്റെ ആദ്യഭാഗത്തിലുള്ള ഭൂരിഭാഗം തരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ജോർജ്ജ്കുട്ടിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യ റാണിയാകുന്നത് മീന തന്നെയാണ് . ഹൻസിബ,എസ്തർ, സിദ്ദിഖ്, ആശ ശരത്ത് എന്നിവരും ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. എന്നാൽ ആദ്യഭാഗത്തിലേതുപോലെ ത്രില്ലർ ചിത്രമായിരിക്കില്ല ദൃശ്യം2. കുടുംബ ചിത്രമായിരിക്കും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നീടുള്ള ജീവിതമാണ് ദൃശ്യം - 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു.
ദുബായിൽ നിന്ന് തിരികെ എത്തി നവംബർ പകുതിയോടെ ബി ഉണ്ണികൃഷ്ണൻ ചിത്രത്തിൽ ജോയിൻ ചെയ്യും. പാലക്കാട് ആണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ചിത്രം കടപ്പാട് :' ട്വിറ്റർ,മോഹൻലാൽ ഫാൻസ് അസോസിയേഷൻ

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X