For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്ടും കൽപ്പിച്ച് സംവിധായകൻ വൈശാഖ്! പത്രത്തെ ടോയ് ലറ്റ് പേപ്പറാക്കി പ്രശാന്ത്, വീഡിയോ കാണാം

  |

  മാതൃഭൂമിയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കി ഇരയുടെ അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ റിവ്യൂവിൽ ക്ലൈമാക്സും സസ്പെൻസും തുറന്നെഴുതിയതിൽ പ്രതിഷേധിച്ചാണ് സംവിധായകനും ഇരയുടെ നിർമ്മാതാവുമായ വൈശാഖ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെ മാധ്യമത്തിനു നേരെ വിമർശനം ഉന്നയിച്ചത്. എന്നാൽ വീണ്ടും മാതൃഭൂമിയ്ക്കെതിരെ വിമർശനം ഉന്നയിച്ച് സംവിധായകൻ രംഗത്തെത്തിയിട്ടുണ്ട്. ഇത്തവണ വിഡിയോയിലൂടെയാണ് രംഗത്തെത്തിയിരിക്കുന്നത്.

  vysakhan

  ടോയ് ലറ്റ് പേപ്പറിന്റെ വില പോലുമില്ല, കാണിച്ചത് പിതൃശൂന്യത്വം, മാതൃഭൂമിക്കെതിരെ വൈശാഖ്

  വീഡിയോയിൽ പ്രശാന്ത് അലക്സാണ്ടറാണ് പ്രതൃക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ വൈശാഖൻ തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. മാതൃഭൂമി പത്രവുമായി ടോയിലറ്റി പോകുന്നതാണ് വീഡിയോയുടെ പ്രമേയം. ഇര എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇതു ചെയ്യുന്നതെന്നും പ്രശാന്ത് വീഡിയോയിൽ പറയുന്നുണ്ട്.

  ഇപ്പോൾ എല്ലാവരും ഒറ്റസ്വരത്തിൽ പറയുന്നത്... 'മിണ്ടരുത്'! വീഡിയോ ഗാനം കാണാം...

   എവരി ആക്ഷൻ ഹാസ് ആൻ ഈക്വൽ ആന്‍ഡ് ഓപ്പസിറ്റ് റിയാക്ഷന്‍

  എവരി ആക്ഷൻ ഹാസ് ആൻ ഈക്വൽ ആന്‍ഡ് ഓപ്പസിറ്റ് റിയാക്ഷന്‍

  എവരി ആക്ഷൻ ഹാസ് ആൻ ഈക്വൽ ആന്‍ഡ് ഓപ്പസിറ്റ് റിയാക്ഷന്‍ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയയോയിൽ മാതൃഭൂമി പത്രവുമായി പോകുന്ന അലക്സാണ്ടറാണ്. ഇന്നു മുതൽ താൻ ഒരു പുതിയ സംസ്കാരത്തിനു തുടക്കം കുറിക്കുകയാണ് എന്ന് പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. മാതൃഭൂമിയെ അടപടലം വിമർശിക്കും വിധത്തിലായിരുന്നു വീഡിയോ. ഇര എന്ന ചിത്രത്തിനു വേണ്ടിയും സിനിമയ്ക്ക് വേണ്ടിയുമാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്ന് പ്രശാന്ത് പറയുന്നുമുണ്ട്.

   പുലിവാല് പിടിച്ച റിവ്യൂ

  പുലിവാല് പിടിച്ച റിവ്യൂ

  പ്രശ്നങ്ങൾക്ക് തുടക്കം ഇരയുടെ റിവ്യൂവായിരുന്നു. സസ്പെൻസ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ഇര . മാതൃഭൂമിയുടെ റിവ്യൂവിൽ ചിത്രത്തിന്റെ ക്ലൈമാക്സും സസ്പെൻസും വിവരിക്കുന്നുണ്ട്. കൂടാതെ മോശമായ റിവ്യൂവാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. ഇതൊക്കെ സിനിമയുടെ നിർമ്മാതക്കളിൽ ഒരാളായ സംവിധായകൻ വൈശാഖിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ തന്നെ രംഗത്തെത്തിയിരുന്നു.. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മാതൃഭൂമിയോടുള്ള പ്രതിഷേധം അറിയിച്ചത്.

  വൈശാഖന്റെ വാക്കുകൾ

  വൈശാഖന്റെ വാക്കുകൾ

  പ്രിയ മാതൃഭൂമി എന്ന് സംബോധന ചെയ്തു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ഇര എന്ന ഞങ്ങളുടെ സിനിമയെ കുറിച്ചുള്ള നിങ്ങളുടെ നിരൂപണം വായിച്ചു. രണ്ടു വാക്കുകള്‍ പറയാതെ തരമില്ല. ഏതു സിനിമയുടെയും വസ്തുനിഷ്ഠമായ വിമര്‍ശനം ഒരു നിരൂപകന്റെ അവകാശവും ഉത്തരവാദിത്വവുമാണ് എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ. നിങ്ങള്‍ ഇപ്പോള്‍ കാണിച്ചത് ഷണ്ഡത്വമാണ്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സും സസ്പെന്‍സും തുറന്നെഴുതികൊണ്ടുള്ള ഏകപക്ഷീയമായ ആക്രമണം പിതൃ ശൂന്യത്വമാണ് ...നിങ്ങളുടെ വിമര്‍ശനം ( ആക്രമണം ) ഇര എന്ന ഞങ്ങളുടെ സിനിമയെ തകര്‍ത്തു കളയും എന്ന ഭയം കൊണ്ട് പറയുന്നതാണെന്നു തെറ്റിദ്ധരിക്കരുത്. ടോയ്‌ലറ്റ് പേപ്പറിന്റെ വില പോലും പ്രേക്ഷകര്‍ ഇപ്പോള്‍ അതിന് കല്പിക്കാറില്ല. കുട്ടിക്കാലത്തു ,പത്രം വായിക്കണമെന്നും പത്രത്തില്‍ വരുന്നതെല്ലാം സത്യമാണെന്നും. പഠിപ്പിച്ച ഗുരുകാരണവന്മാരോടുള്ള ബഹുമാനം കൊണ്ട് പറയുകയാണ്. ഞങ്ങള്‍ അക്ഷരം പഠിച്ചത് പത്രം വായിച്ചാണ്. ഞങ്ങള്‍ ആരാധിക്കുന്ന നിരവധി മഹാരഥന്മാര്‍ സര്‍ഗ്ഗ വിസ്മയം തീര്‍ത്ത വലിയൊരു സംസ്‌കാരമായിരുന്നു മാതൃഭൂമി ...അക്ഷരങ്ങളുടെ അന്തസ്സിന് അപമാനമാകുന്നവരെ ജോലിക്കു വച്ചു വലിയ ഒരു പൈതൃകത്തെ ഇങ്ങനെ അപമാനിക്കരുത് .ഇതൊരു അപേക്ഷയായി കാണണം സ്‌നേഹപൂര്‍വം വൈശാഖ് ,ഉദയകൃഷ്ണ എന്നു പറഞ്ഞ് കുറിപ്പ് അവസാനിപ്പിക്കുന്നുമുണ്ട്.

  ഫേസ്ബുക്ക് പോസ്റ്റ്

  ഫേസ്ബുക്ക് പോസ്റ്റ്

   നടിയുടെ കേസുമായി ബന്ധം

  നടിയുടെ കേസുമായി ബന്ധം

  ചിത്രം പുറത്തിറങ്ങും മുൻപു തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രമായിരുന്നു ഇര. ഇന്ത്യ സിനിമ ലോകത്ത് തന്നെ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസുമായി സാമ്യമുണ്ടെന്നുള്ള റിപ്പോർ‌ട്ടുകൾ ഉയർന്നു വന്നിരുന്നു. എന്നാൽ ഇതുമായി ചെറിയ രീതിയിലുള്ള സാമ്യം ചിത്രത്തിനുണ്ട്. കേസുമായി സാമ്യമുള്ള സംഭാഷണ ശകലങ്ങളും സംഭവങ്ങളും ഒരേ ടവർ ലൊക്കേഷൻ, സെൽഫിയിലെ സാന്നിധ്യം, ഗൂഢാലോചന, മാധ്യമ ചർച്ചകൾ എന്നീവ ഇരയിലുമുണ്ട്. സസ്പെൻസ് ത്രില്ലർ ഗണത്തിൻ വരുന്ന ചിത്രമാണ് ഇര.

  വീഡിയോ

  വീഡിയോ

  English summary
  ira team protest aganist mathrubhumi film review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X