'പ്രൊഫഷണലാണ് സമയത്ത് വരും, ഞാൻ പ്രണയത്തിലായിരുന്നപ്പോൾ ജെനീലിയ ഒരുപാട് സഹായിച്ചിരുന്നു'; ജയംരവി!

ജയം രവിയെയും നയൻതാരയെയും പ്രധാന കഥാപാത്രങ്ങളാക്കി ഐ.അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ഇരൈവൻ റിലീസിന് തയ്യാറെടുക്കുകയാണ്. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ജയറാം ജിയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി, നരേൻ, ബോളിവുഡ് താരം രാഹുൽബോസ്, ബിഗ് ബോസ്സ് സീസൺ ഫൈവ് മത്സരാർത്ഥി ലച്ചു തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

കുറ്റവാളികളെ നിയമവ്യവസ്ഥിതിയുടെ പുഴുതുകളിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ എൻകൗണ്ടറുകളിലൂടെ കൊല്ലുന്ന പൊലീസ് ഓഫീസറായാണ് ജയം രവി ചിത്രത്തിലെത്തുന്നത്.

തനി ഒരുവന് ശേഷം ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ത്രില്ലർ എന്ന നിലയിൽ സിനിമ പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടം നേടിയിരുന്നു. പൊന്നിയൻ സെൽവൻ സീരിസിന് ശേഷം ജയം രവിയുടേതായി തിയേറ്ററുകളിലെത്തുന്ന സിനിമ കൂടിയാണ് ഇരൈവൻ.

Jayam Ravi

സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജയം രവി കേരളത്തിലുണ്ട്. കേരളത്തിൽ നിത്യ സന്ദർശകനാണ് താനെന്നാണ് കേരളത്തെ കുറിച്ച് ചോദിച്ചാൽ ജയം രവിയുടെ മറുപടി. പണ്ട് ഫിലിം ഫെസ്റ്റുകളിൽ പങ്കെടുത്ത് സിനിമ കാണാനായി താൻ തിരുവന്തപുരത്ത് വരാറുണ്ടായിരുന്നുവെന്നും താരം പറയുന്നു.

പന്ത്രണ്ട് സിനിമകൾ വരെ കണ്ട് തീർത്ത കാലഘട്ടമുണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. ജയം രവി സിനിമകൾക്ക് സ്വീകാര്യതയുള്ള നാടാണ് കേരളം. ആ പേര് കേൾക്കുമ്പോൾ തന്നെ എം.കുമരൻ സൺ ഓഫ് മഹാലക്ഷ്മി എന്ന സിനിമയും ചെന്നൈ സെന്തമിഴ് എന്ന് തുടങ്ങുന്ന ​ഗാനവുമാണ് ആരാധക മനസിൽ ഓടി എത്തുക.

അസിൻ അടക്കമുള്ള നായികമാർക്കൊപ്പം അഭിനയിച്ച് ഹിറ്റുകൾ സൃഷ്ടിച്ചിട്ടുള്ള ജയം രവി തന്റെ നായികമാരെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. റെഡ് എഫ് എം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് തന്റെ നായികമാരെ കുറിച്ച് ജയം രവി സംസാരിച്ചത്. അസിനെ കുറിച്ച് ചോദിച്ചപ്പോൾ വളരെ പ്രൊഫഷണലായ നടിയാണ് അസിൻ എന്നാണ് താരം പറഞ്ഞത്.

ജെനീലിയയെ തന്റെ ഉറ്റ സുഹൃത്തായും താരം വിശേഷിപ്പിച്ചു. 'അസിൻ വളരെ പ്രൊഫഷണലാണ്. അത്തരം ഒരു രീതി മെയ്ന്റെയ്ൻ ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. സമയത്തിന് വരും. മേക്കപ്പ്, വസ്ത്രം തുടങ്ങി എല്ലാ കാര്യത്തിലും ശ്രദ്ധയുണ്ട്. സംവിധായകൻ ചിന്തിക്കുന്നത് മനസിലാക്കി ചെയ്യും.'

jayam ravi

'അസിൻ തനിക്ക് സാറ്റിസ്ഫാക്ഷൻ കിട്ടുന്നത് വരെ റീടേക്ക് എടുത്ത് അഭിനയിക്കാൻ തയ്യാറാണ്. ജെനീലിയ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ഇപ്പോഴും സൗഹൃദമുണ്ട്. കല്യാണത്തിനും പോയിരുന്നു. ഞാൻ പ്രണയിച്ചിരുന്ന സമയത്ത് എന്നെ ഹെൽപ്പ് ചെയ്തത് ജെനീലിയയാണ്. അസിനെപ്പോലെ തന്നെ നയൻതാരയും വളരെ പ്രൊഫഷണലാണ്.'

'അല്ലെങ്കിൽ ഇത്രയും വർഷം സിനിമയിൽ നിൽക്കാൻ കഴിയില്ല. സിനിമയെ കുറിച്ച് നല്ല അറിവുണ്ട്. തൃഷ വളരെ ഫണ്ണിയാണ്. അതുപോലെ ഭാവന വളരെ നാച്വറൽ ആക്ടറാണ്. പ്രിപ്പറേഷൻ പോലും ചെയ്യാറില്ല. ഒന്നും ചെയ്യില്ലെന്ന് പറയാറില്ല ഭാവനയെന്നും', ജയം രവി തന്റെ നായികമാരെ കുറിച്ച് സംസാരിക്കവെ പറഞ്ഞു.

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X