For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'മരിച്ച വീട്ടിൽ പോയാൽ ബന്ധു കരയുന്നത് പോലെ നമ്മൾ കരയേണ്ടതില്ലല്ലോ?, ആ അളവ് മഞ്ജു വാര്യർക്ക് അറിയാം'; ഇർഷാദ്!

  |

  യുവജനോത്സവ വേദികളിൽ നിന്നും സിനിമയുടെ അഭ്രപാളികളിലേയ്ക്ക് ഒരുപാട് കലാകാരന്മാർ എത്തപ്പെട്ടിട്ടുണ്ടെങ്കിലും അന്നും ഇന്നും മലയാളികളുടെ പ്രിയങ്കരി ആരാണ് എന്ന ചോദ്യത്തിന് ഒറ്റ ഒരുത്തരമേ ഉള്ളൂ... അത് മഞ്ജു വാര്യർ എന്നതാണ്.

  സല്ലാപത്തിലെ രാധ മുതൽ റിലീസ് ഒരുങ്ങുന്ന ആയിഷയിലെ വരെയുള്ള എല്ലാ പകർന്നാട്ടങ്ങളിലും സ്വതസിദ്ധമായ വ്യക്തിമുദ്ര പതിപ്പിച്ച കയ്യടക്കമുള്ള കലാകാരി അതാണ് മഞ്ജു വാര്യർ.

  Also Read: അനക്കം അറിഞ്ഞ് തുടങ്ങി; കഠിനമായ ദിവസമാണെങ്കിലും ആ കിക്ക് മതി എല്ലാം മറക്കാനെന്ന് ബഷീറിന്റെ ഭാര്യ മഷൂറ

  കഥാപാത്രങ്ങൾ ഏതുമാവട്ടെ വിശ്വസിച്ച് ഏൽപ്പിക്കാൻ മഞ്ജു വാര്യർ മാത്രമേ ഉള്ളൂവെന്ന് തെളിയിക്കുന്ന പ്രകടനങ്ങൾ ആയിരുന്നു എന്നും ഈ പ്രതിഭയുടേത്.

  കുട്ടിത്തവും കുറുമ്പും സല്ലാപവുമായി മലയാളിയുടെ മനസിൽ ഇടം നേടിയ മഞ്ജുവിനെ നായകനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി കാണാനെ മലയാളികൾ ആഗ്രഹിച്ചിട്ടുള്ളൂ, എന്നും. വൈവിധ്യങ്ങളായ കഥാപാത്രങ്ങളിൽ മിക്കവയും പ്രകടനം കൊണ്ട് നായകനേക്കാൾ മികച്ചവ തന്നെ ആയിരുന്നൂ എപ്പോഴും.

  Also Read: 'അവൾക്ക് താങ്ങാകേണ്ട സമയത്ത് ദേഷ്യപ്പെടുകയാണ് ചെയ്തത്, ​ഗർഭിണിയായിരുന്നിട്ടും സഹിച്ചു'; ഭാര്യയെ കുറിച്ച് സിജു

  കന്മദം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളുമായി ഒരു സൂപ്പർ ഹീറോയിൻ എന്ന നിലയിൽ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് വ്യക്തിജീവിതവുമായി ഒതുങ്ങിക്കഴിയാൻ തീരുമാനിക്കുന്നതും പ്രേക്ഷക ലക്ഷങ്ങളെ ഞെട്ടിച്ചുകൊണ്ട് സിനിമാ ലോകത്തോട് വിട പറയുന്നതും.

  വർഷങ്ങൾക്കിപ്പുറം കല്യാൺ ജ്വല്ലറിയുടെ മോഡലായി ​ഗംഭീര തിരിച്ചുവരവ് നടത്തി. തുടർന്ന് ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ തുടങ്ങി മലയാള സിനിമയിൽ വീണ്ടും സജീവമായി.

  Also Read: അയൽക്കാരായി തുടങ്ങിയ സൗഹൃദം, ഇടയ്ക്കിടെ വീട്ടിലേക്ക് ക്ഷണിച്ചു; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നിക്കി ​ഗൽറാണി

  രണ്ടാം വരവിൽ മലയാളവും കടന്ന് തമിഴിൽ വരെ വലിയ സിനിമകളുടെ ഭാ​ഗമിാകുന്നു ഇന്ന് മഞ്ജു വാര്യർ. മഞ്ജു വാര്യർ സിനിമ വരുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ ആരാധകർക്ക് ആവേശമാണ് നടിയുടെ പ്രകടനം കാണാനും. രണ്ടാം വാരത്തിൽ മുമ്പുള്ളതിനേക്കാൾ കൂടുതലായി തന്റെ താരമൂല്യം ഉയർത്താനും മഞ്ജു വാര്യർക്കായിട്ടുണ്ട്.

  മഞ്ജു വാര്യർ നായികയായ സിനിമയെന്ന് പറഞ്ഞാൽ‌ തന്നെ സിനിമ ചൂടപ്പംപോലെ വിറ്റുപോകും. ഇപ്പോഴിത നടൻ ഇർഷാദ് മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽമീഡിയിൽ വൈറലാകുന്നത്.

  കൈമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് താൻ എന്തുകൊണ്ടാണ് മ‍ഞ്ജു വാര്യർ എന്ന നടിയെ ഇത്രത്തോളം ഇഷ്ടപ്പെടുന്നത് എന്നാണ് ഇർഷാദ് പങ്കുവെച്ചിരിക്കുന്നത്. 'മഞ്ജു വാര്യർ എന്ന നടിയെ എങ്ങനെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത്?.'

  'മഞ്ജു വാര്യരെ കുറിച്ച് മാത്രം എന്തിനാണ് ഇങ്ങനെ ആളുകൾ പറയുന്നത്?. ഒരു മരണ വീട്ടിൽ പോയാൽ‌ ഞാൻ കരയും സങ്കടപ്പെടും. പക്ഷെ ആ മരിച്ച് കിടക്കുന്നയാളുടെ അടുത്ത ബന്ധത്തിലുള്ളവർ കരയുന്നപോലെയോ വിഷമിക്കുന്നപോലെയോ ഞാൻ സങ്കടപ്പെടില്ല.'

  'കാരണം വിഷമത്തിന്റെ വ്യാപ്തി മരിച്ച് കിടക്കുന്നയാളുമായി നമുക്കുള്ള ആത്മബന്ധം അനുസരിച്ച് ഇരിക്കും. ആ ഒരു തിരിച്ചറിവ് വലിയ ഒന്നാണ്. നമ്മുടെ റോളിന് അനുസരിച്ച് അല്ലെ പെരുമാറേണ്ടത്. അവിടെയാണ് മഞ്ജു വ്യത്യസ്തയാകുന്നത്.'

  'ഏതൊരു സാഹചര്യത്തിലും അതിന് അനുസരിച്ചുള്ള കറക്ട് മീറ്ററിൽ സാധങ്ങൾ ഇട്ട് കൊടുക്കണം. അത് മഞ്ജുവിന് സാധിക്കുന്നു‌ണ്ട്. അതൊന്നും എല്ലാവർക്കും പറ്റുന്ന കാര്യമല്ല. മറ്റുള്ള നടിമാർ മോശമാണെന്നല്ല ഞാൻ പറയുന്നത്.'

  'മഞ്ജുവിന് അഭിനയിക്കുമ്പോൾ കൃത്യമായ അളവിൽ എല്ലാം ചേർ‌ത്ത് കൃത്യമായി ചെയ്യാൻ അറിയാം. താൻ ഇങ്ങനെയൊക്കെയാണ് അഭിനയിക്കുന്നത് ഈ സാധനങ്ങളൊക്കെ വരുന്നുണ്ട് എന്ന കാര്യം മഞ്ജുവിന് പോലും ചിലപ്പോൾ അറിയില്ലായിരിക്കും.' ​

  'ദൈവം ജന്മനാ കൊടുത്ത കഴിവായിരിക്കാം. നമ്മുടെ നായികമാരൊന്നും മോശമല്ല. കാവ്യയായാലും... എന്റെ കാലഘട്ടത്തിൽ എന്നെ വിസ്മയിപ്പിച്ചിട്ടുള്ള നടിയായിരുന്നു മഞ്ജു വാര്യർ' ഇർഷാദ് പറഞ്ഞു.

  Read more about: manju warrier
  English summary
  Irshad Opens Up Why Manju Warrier Is Different From Other Actresses In Kaumudy Movies Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X