For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മാസ് ആക്ഷനും പ്രണയവും! താരപുത്രൻ പ്രണവ് മോഹൻലാലിന്റെ മാസ് എന്‍ട്രി! തിയറ്ററുകൾ പൂരപ്പറമ്പാക്കി!!

  |

  ദിവസങ്ങളായിട്ടുള്ള പ്രണവ് ആരാധകരുടെ കാത്തിരിപ്പിന് അവസാനമായി. താരപുത്രന്‍ നായകനായി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ട് വന്‍വരവേല്‍പ്പോട് കൂടി തിയറ്ററുകളിലേക്ക് എത്തി. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതാണ് ഒരു പ്രത്യേകത.

  മോഹൻലാൽ ഫാൻസും സിനിമാപ്രേമികളുമടക്കം വലിയ ആവേശത്തോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ സ്വീകരിച്ചിരിക്കുന്നത്. അവകാശവാദങ്ങള്‍ ഒന്നു മില്ലാതെയാണ് സംവിധായകൻ ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തിച്ചിരിക്കുന്നത്. എങ്കിലും സിനിമയെ കുറിച്ചുള്ള വിശേഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഓരോരുത്തരും. റിലീസിനെത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കുറിച്ച് ആദ്യം വരുന്ന പ്രേക്ഷക പ്രതികരണങ്ങളിങ്ങനെയാണ്..

   ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് തുടക്കം

  ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് തുടക്കം

  തിയേറ്ററുകളിൽ ആവേശം വിതറാൻ മോഹൻലാലിന്റെ കൈരളി ടിഎംടി പരസ്യത്തോടെയാണ് പ്രണവിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്ന് തുടക്കം കുറിച്ചിരിക്കുന്നത്.

  ആദ്യ പ്രതികരണം

  ആദ്യ പകുതി നായികയ്ക്ക് സ്വന്തം

  ആദ്യ പകുതി നായികയ്ക്ക് സ്വന്തം

  ഗോവയില്‍ ഹോം സ്‌റ്റേ നടത്തുന്ന പ്രണവ് മോഹന്‍ലാലും അവിടെ താമസിക്കാനെത്തുന്ന സോയ എന്ന പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ആദ്യപകുതിയില്‍ പറയുന്നത്. തന്റെ പ്രണയം തുറന്ന് പറയാന്‍ കഴിയാതെ വരുന്നതോടെ നായികയെ തേടി പോവുന്ന നായകനായിട്ടാണ് പ്രണവ് അഭിനയിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതി നായിക സ്വന്തമാക്കിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.

  പ്രണവിന്റെ ഇൻട്രോ

  പ്രണവിന്റെ ഇൻട്രോ

  പ്രണവിന്റെ ഇൻട്രോയിൽ സീനിയർ ലാലിനെ പോലെയാക്കുവാൻ ശ്രമിച്ചെങ്കിലും മോഹൻലാൽ ലാൽ തന്നെയും പ്രണവ് മോഹൻലാൽ പ്രണവുമായി തന്നെ നില്‍ക്കുമെന്ന് ഈ സീനുകൾ തന്നെ കാണിക്കുന്നു.

  ട്വിസ്റ്റ്

  പ്രണവും മാറി

  ആദി ഇറങ്ങിയതിനെക്കാൾ പ്രണവ് മോഹൻലാൽ ഒരുപാട് വളർന്നെന്നാണ് ചില ആരാധകർ പറയുന്നത്.

  മതസൗഹാർദം, ലോക വിസ്മയങ്ങൾ മുതൽ പാലക്കാട് കൊല്ലപ്പെട്ട ആദിവാസിയെ വരെ പരാമർശിച്ചു കൊണ്ടുള്ള വ്യത്യസ്തമായ ടൈറ്റിൽ സ്റ്റാര്‍ട്ടിംഗ്. ഇക്കാര്യം ഏറെ വ്യത്യസ്തമായി സിനിമയുടെ പേരിനെ തന്നെ അന്വർഥമാക്കുന്നു.

  ഗോവൻ ഷോ

  യൂത്തിനെ ത്രസിപ്പിക്കുന്ന തരത്തിൽ കളർഫുൾ ഗോവൻ ഷോ ആണ് ആദ്യ പകുതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

  തൃശൂരിൽ സംഘടിപ്പിച്ച റിലീസ് ദിന ആഘോഷം.

  പ്രണവ് മിന്നിച്ചു..

  ആദ്യ പകുതി മോശമില്ല. ഇത്തവണയും കിടിലൻ ലുക്കിലാണ് പ്രണവിന്റെ വരവ്. ഗംഭീര സംവിധാനവും ദൃശ്യ വിസ്മയം കൊണ്ടും മികവുറ്റ പാട്ടുകൾ കൊണ്ടും ഇന്റർവെല്ലിന് ഒരു ട്വിസ്റ്റും തന്ന് അരുൺ ഗോപി ഞെട്ടിച്ചിരിക്കുകയാണ്.

  സിനിമ കാണാൻ അണിയറ പ്രവർത്തകരുമെത്തി..

  രണ്ടാം പകുതി

  ആദ്യ പകുതി ശരാശരിക്കു മുകളിൽ.. രണ്ടാം പകുതി മിന്നിച്ചു തുടരുന്നു..

  ദുൽഖറിന്റെ സാന്നിധ്യം

  ടെക്നിക്കലി ബ്രില്ല്യന്റായിട്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നിർമ്മിച്ചിരിക്കുന്നത്. ദുൽഖറിന്റെ സാന്നിധ്യമാണ് ചിലർ എടുത്ത് പറയുന്നു.

  കോഴിക്കോടും വെളുപ്പിന് തന്നെ പ്രദർശനം ആരംഭിച്ചു.

  ഇരുപത്, ഇരുപത്തൊന്ന് നൂറ്റാണ്ടുകള ഓർമിപ്പിക്കുന്ന വേറിട്ട ടൈറ്റിൽ സമീപനത്തിൽ നിന്നും ഒരു സാധാരണ തിയേറ്റർ സിനിമ മാത്രമായി ആദ്യ പകുതിയിലെത്തുമ്പോൾ ഈ നൂറ്റാണ്ട് മാറുകയാണ്.

  അമിത പ്രതീക്ഷ വേണ്ട

  അമിത പ്രതീക്ഷ വേണ്ട

  ഓവർ പ്രതീക്ഷകളും പുതുമകളും അധികം പ്രതീക്ഷിച്ചു കൊണ്ട് സിനിമ കാണുവാൻ വരരുത്. എന്നാൽ ഒരു മാസ് എന്റർടെയിനർ പോലെ, പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ത്രസിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട്.

   രാജാവിന്റെ മകനായി

  രാജാവിന്റെ മകനായി

  മലയാള സിനിമയിലെ താരരാജാവായി മോഹൻലാൽ വാഴുമ്പോൾ അദ്ദേഹത്തിന്റെ മകന്‍ എന്ന ലേബലിലാണ് പ്രണവ് സിനിമയിലേക്ക് എത്തിയത്. നായകനായിട്ടുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ പ്രണവിന്റെ രണ്ടാമത്തെ സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ഇരുപതാം നൂറ്റാണ്ടുമായി പ്രണവിന്റെ സിനിമയുടെ പേരിന് സാമ്യമുള്ളതിനാല്‍ 'നോട്ട് എ ഡോണ്‍ സ്‌റ്റോറി' എന്ന ടാഗ് ലൈനോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വന്നത്. റോമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ‌ഗണത്തിൽപെടുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്.

  താരസമ്പന്നം

  താരസമ്പന്നം

  പ്രണവ് നായകനാവുമ്പോൾ പുതുമുഖം സയ ഡേവിഡാണ് ഇരുപതാം നൂറ്റാണ്ടിലെ നായിക. ഗോകുൽ സുരേഷ്, മനോജ് കെ ജയൻ, ടിനി ടോം, കലാഭവൻ ഷാജോൺ, അഭിഷേക്, ധർമജൻ ബോൾഗാട്ടി, ഷാജു കെസ്, ഇന്നസെന്റ്, സിദ്ദിഖ്, തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിലുള്ളത്. ഗോകുല്‍ സുരേഷ് അതിഥി വേഷത്തിലാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

   ആക്ഷനും സർഫിംഗും

  ആക്ഷനും സർഫിംഗും

  ആദിയിൽ പാർക്കൗർ അഭ്യാസം കാണിച്ച പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സർഫിംഗ് ആണ് കാണിക്കുന്നത്. അതിന് വേണ്ടി പ്രത്യേക പരിശീലനം താരപുത്രൻ എടുത്തിരുന്നു. അതിനൊപ്പം പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയിന്റെ സംഘട്ടനമാണ് സിനിമയിലുള്ളത്. അപ്പു എന്ന കഥാപാത്രത്തെയാണ് പ്രണവ് സിനിമയിൽ അവതരിപ്പിക്കുന്നത്.

   വമ്പൻ റിലീസ്

  വമ്പൻ റിലീസ്

  കേരളത്തിനൊപ്പം യുഎഇ/ജിസിസി സെന്ററുകളിലേക്കും സിനിമ എത്തിയിരുന്നു.

  English summary
  Irupathiyonnaam Noottaandu audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X