പ്രണവിനെ മനപൂര്‍വ്വം തകര്‍ത്തതാണോ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സംഭവിച്ചതെന്ത്? കളക്ഷന്‍ പുറത്ത്!!

Recommended Video

ദുരന്തമായോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്? | filmibeat Malayalam

മലയാള സിനിമയില്‍ താരരാജാവായി മോഹന്‍ലാല്‍ വാഴുമ്പോള്‍ അദ്ദേഹത്തിന്റെ മകനെന്ന ലേബലിലാണ് പ്രണവ് സിനിമയിലേക്ക് എത്തിയത്. ബാലതാരമായി അഭിനയിച്ച് കൈയടി വാങ്ങിയ പ്രണവ് നായകനായി അരങ്ങേറ്റം നടത്തിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. 2018 ജനുവരി റിപ്പബ്ലിക് ദിനത്തിന് തിയറ്ററുകളിലേക്ക് എത്തിയ ആദിയിലൂടെ ഗംഭീര തിരിച്ച് വരവായിരുന്നു പ്രണവ് നടത്തിയത്.

പ്രണവിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ മൂവിയായിരുന്നു. ഇതോടെ പ്രണവിന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വീണ്ടുമൊരു ജനുവരിയില്‍ പ്രണവ് നായകനായ മറ്റൊരു സിനിമ കൂടി റിലീസ് ചെയ്തു. എന്നാല്‍ സിനിമ വേണ്ടത്ര പ്രകടനം കാഴ്ച വെക്കാതെ പോയിരിക്കുകയാണ്. ഒടുവില്‍ സിനിമയുടെ ഫൈനല്‍ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

 ഇരുപത്തിയൊന്നാം നൂറ്റാണ്ട്

ഇരുപത്തിയൊന്നാം നൂറ്റാണ്ട്

നായകനായിട്ടുള്ള അരങ്ങേറ്റം ഗംഭീരമാക്കിയതിന് ശേഷം പ്രണവിന്റെ രണ്ടാമത്തെ സിനിമയായിട്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തിയത്. റോമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍പെടുന്ന ചിത്രം അരുണ്‍ ഗോപിയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്തത്. മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ഇരുപതാം നൂറ്റാണ്ടുമായി പ്രണവിന്റെ സിനിമയുടെ പേരിന് സാമ്യമുണ്ടായിരുന്നതിനാല്‍ ആരാധകരും ആവേശത്തിലായിരുന്നു. എന്നാല്‍ 'നോട്ട് എ ഡോണ്‍ സ്‌റ്റോറി' എന്ന ടാഗ് ലൈനോടെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് വന്നത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു നിര്‍മാണം നിര്‍വഹിച്ചത്.

   പ്രണവും മറ്റ് താരങ്ങളും

പ്രണവും മറ്റ് താരങ്ങളും

പ്രണവ് നായകനാവുമ്പോള്‍ പുതുമുഖം സയ ഡേവിഡാണ് ചിത്രത്തിലെ നായിക. ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്‍, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, അഭിഷേക്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാജു കെസ്, ഇന്നസെന്റ്, സിദ്ദിഖ്, തുടങ്ങി ഒട്ടനവധി താരങ്ങളും ചിത്രത്തില്‍ അണിനിരന്നിരുന്നു. ആദിയില്‍ പാര്‍ക്കൗര്‍ അഭ്യാസം കാണിച്ച പ്രണവ് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സര്‍ഫിംഗ് ആയിരുന്നു കാണിച്ചത്. രണ്ട് അഭ്യാസങ്ങളും മലയാളത്തിന് പുതുമയുള്ളതായിരുന്നു. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയിന്‍ ആയിരുന്നു ചിത്രത്തിന് സംഘട്ടനമൊരുക്കിയത്.

 വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

ജനുവരിയില്‍ നിവിന്‍ പോളിയുടെയടക്കം നിരവധി സിനിമകള്‍ക്കൊപ്പം ജനുവരി 25 നായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടും തിയറ്ററുകളിലേക്ക് എത്തിയത്. കേരളത്തില്‍ ബിഗ് റിലീസായി എത്തിയ സിനിമയ്ക്ക് 170 ഓളം തിയറ്ററുകളാണ് ലഭിച്ചത്. കേരളത്തിന് പുറത്തും വിദേശത്തുമടക്കം വമ്പന്‍ സ്വീകരണമാണ് റിലീസ് ദിവസം ചിത്രത്തിന് ലഭിച്ചത്. ഇതോടെ ബോക്‌സോഫീസില്‍ ചലനമുണ്ടാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. എന്നാല്‍ പ്രതീക്ഷകളെല്ലാം കാറ്റില്‍ പറത്തിയ റിപ്പോര്‍ട്ടുകളായിരുന്നു പിന്നീട് വന്നത്.

 ഗംഭീര തുടക്കം

ഗംഭീര തുടക്കം

തുടക്കം തന്നെ ഗംഭീര പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ബോക്‌സോഫീസില്‍ മികവുറ്റ തുടക്കമാണ് ലഭിച്ചത്. പല സെന്ററുകളിലും ഹൗസ് ഫുള്‍ പ്രദര്‍ശനങ്ങളായിരുന്നു നടന്നത്. കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സിലും തിരുവനന്തപുരം പെ്ക്‌സിലേക്കും വമ്പന്‍ വരവേല്‍പ്പോടെ സിനിമയെത്തി. ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കൊച്ചിന്‍ മള്‍ട്ടിപ്ലെക്‌സില്‍ 11 ഷോ ആയിരുന്നു റിലീസ് ദിവസം ലഭിച്ചത്. ഇതില്‍ നിന്നും 3.75 ലക്ഷം സ്വന്തമാക്കി. പതിനൊന്ന് ഷോ യില്‍ ആറ് പ്രദര്‍ശനവും ഹൗസ് ഫുള്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അതേ സമയം തിരുവനന്തപുരം പ്ലെക്‌സില്‍ 21 ഷോ യില്‍ നിന്നുമായി 5.80 ലക്ഷമായിരുന്നു ലഭിച്ചത്. ഇവിടെ നിന്നും ലഭിക്കാവുന്ന നല്ല പ്രതികരണം തന്നെയായിരുന്നു ആദ്യദിനം സിനിമയ്ക്ക് ലഭിച്ചത്.

 ഡീഗ്രേഡിംഗ്

ഡീഗ്രേഡിംഗ്

സിനിമയ്‌ക്കെതിരെ വ്യാപകമായ ഡീഗ്രേഡിംഗ് നടന്നിരുന്നെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. ആദ്യദിവസം ലഭിച്ച നെഗറ്റീവ് റിവ്യൂ സിനിമയുടെ മുന്നോട്ടുള്ള യാത്രയെ സാരമായി ബാധിച്ചു. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രത്തിന് പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു. വലിയ മുതല്‍ മുടക്ക് ആവശ്യമായി വന്ന സിനിമയാണെങ്കിലും പ്രതീക്ഷിച്ച തുക പോലും കണ്ടെത്താന്‍ കഴിയാതെയാണ് സിനിമയുടെ യാത്ര അവസാനിപ്പിച്ചത്. കേരള ബോക്‌സോഫീസിലെ അടക്കം കളക്ഷന്‍ ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X