പ്രണവ് മോഹൻലാൽ ആകെ മാറിയല്ലോ!! കാലം മാറിയപ്പോൾ ആളും മാറി.. താരപുത്രന് ഇങ്ങനേയും ഒരു മുഖമുണ്ട്,

പ്രണവിന്റെ പുതിയ ഗെറ്റപ്പ്

സിനിമയിൽ എത്തുന്നതിനും മുൻപ് തന്നെ പ്രേക്ഷകരുടെ ഇടയിൽ വൻ സ്വീകാര്യത ലഭിച്ച താരമായിരുന്നു പ്രണവ്. സൂപ്പർസ്റ്റാർ മോഹൻലാലിന്റെ പേരിലായിരുന്നില്ല പ്രണവിനെ ജനങ്ങൾ ശ്രദ്ധിക്കപ്പെട്ടത്. തന്റേതായ വ്യക്തിത്വത്തിലൂടെ ജനശ്രദ്ധ നേടിയ താരമായിരുന്നു പ്രണവ്. താരപുത്രന്മാർ അരങ്ങ് തകർക്കുന്ന സമയമാണിത്. ആകെ രണ്ടേ രണ്ട് സിനിമകളാണ് കൈമുതലായിട്ടുളളതെങ്കിലും ഫാൻസിന്റെ കാര്യത്തിൽ ഒരു ക്ഷാമവുമില്ല.

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായ ആദിയിലൂടെയായിരുന്നു പ്രണവിന്റെ സിനിമ എൻട്രി. 2018 ജനുവരി 26 നായിരുന്നു ചിത്രം പുറത്തു വന്നത്. കന്നി ചിത്രം പുറത്തു വന്ന അതേ മാസത്തിൽ തന്നെ അടുത്ത ചിത്രം പുറത്തു വരുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ തിയേറ്ററിൽ എത്തുന്നത്. ആദിയിലെ പാവം പയ്യനല്ല ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ അപ്പു. ആദിയിൽ നിന്ന് അപ്പുവിനെ വ്യത്യസ്തമാക്കുന്നത് ഇവയാണ്.

 ആരാണ് അപ്പു

ആരാണ് അപ്പു

ഗോവയുടെ ലക്ഷ്വറി ഗെറ്റപ്പിലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പിറക്കുന്നത്. മനോജ് കെ ജയന്റെ മകനായിട്ടാണ് ഇക്കുറി പ്രണവ് എത്തുന്നത്. ആദിയിലെ ആദിത്യനുമായി ഒരു തരത്തിലുമുള്ള ബന്ധവും സർഫർ ഡൈവറായ അപ്പുവിന് ഇല്ല. ആദിയിൽ പാവം ഒരു പാട്ട്കാരനാണെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇത്തിരി തല്ലു കൊള്ളിത്തരമൊക്കെയുള്ള ഫ്രീക്ക് ബോയ് ആയിട്ടാണ് പ്രണവ് എത്തുന്നത്.

 അഡാറ് ലുക്കിനു പിന്നിൽ

അഡാറ് ലുക്കിനു പിന്നിൽ

ചിത്രത്തിൽ അഡാറ് ഗെറ്റപ്പിലാണ് പ്രണവ് എത്തിയത്. സിനിമയിൽ സജീവമാകുന്നതിനും മുൻപ് തന്നെ പ്രണവിന്റെ ലുക്കും ഗെറ്റപ്പുമൊക്കെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദിയിലെ പ്രണവിന്റെ ആദിത്യ വർമ്മയായിട്ടുള്ള ഗെറ്റപ്പ് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ അതിൽ നിന്ന് വ്യത്യസ്ത ലുക്കിലാണ് ഇരുപത്തിയെന്നാം നൂറ്റാണ്ട് എത്തിയിയത്. ചിത്രത്തിന്റെ ട്രെയിലറിൽ തന്നെ പ്രണവിന്റെ ഗെറ്റപ്പും ലുക്കും കണ്ട് പ്രേക്ഷകർ ഫ്ലാറ്റായിരുന്നു. കൂടുതൽ സ്റ്റൈലീഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 പ്രണയം

പ്രണയം

അധികം ക്യാമറ കണ്ണുകൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത താരമാണ് പ്രണവ് മോഹൻലാൽ. വളരെ ഉൾവലിഞ്ഞ പ്രകൃതക്കാരനാണ്. ആക്ഷൻ രംഗങ്ങൾ വളരെ ഗംഭീരമായി ചെയ്യുമെങ്കിലും പ്രണയം പ്രണയ രംഗങ്ങൾ പ്രണവിന് പറ്റുമോ എന്ന് എല്ലാവരും ഉറ്റു നോക്കിയിരുന്ന സംഗതിയാണ്. എന്നാൽ പ്രേക്ഷക പ്രതീക്ഷ താരം അടിമുടി മാറ്റി മറിച്ചിരിക്കുകയാണ്. നർമ്മവും പ്രണയ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. അതിമനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്.

  ജനുവരി ലക്കി മാസം

ജനുവരി ലക്കി മാസം

പ്രണവിന്റെ ഭാഗ്യമാസമാണ് ജനുവരി. 2018 ജനുവരി 26 നാണ് ആദി റിലീസിനെത്തിയത്. തൊട്ടടുത്ത കൊല്ലം ജനുവരിയിൽ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടും പ്രദർശനത്തിനെത്തിയത്. . അതും ഒരു ദിവസത്തെ വ്യത്യാസത്തിൽ. ആദിയുടെ പ്രമേയത്തിൽ നിന്നും അവതരണ ശൈലിയിലും ഏറെ വ്യത്യസ്തമാണ് ഇരുപത്തിയെന്നാം നൂറ്റാണ്ട്. അതേ വ്യത്യാസം താരത്തിന്റെ ഗെറ്റപ്പിലുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X