സൂപ്പര്‍ സ്റ്റാറിന്റെ മകനാണെന്നുള്ള വിചാരം അപ്പുവിനില്ല,താരപുത്രനെ കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍
പുതിയ വര്‍ഷത്തില്‍ മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് നിര്‍മ്മിക്കുന്നത്. ജനുവരി 25 ന് റിലീസിനൊരുങ്ങുന്ന സിനിമയില്‍ പുതുമുഖ നടി സയ ഡേവിഡാണ് നായിക. സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ മുതല്‍ പ്രണവിനെ കുറിച്ച് ഒരുപാട് കാര്യങ്ങള്‍ നടി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഷൂട്ടിംഗ് തുടങ്ങുന്നതിന് അഞ്ചാറ് ദിവസം മുന്‍പ് മുതല്‍ ഞാനും പ്രണവിനൊപ്പം അഭിനയ പരിശീലനത്തിന് എത്തിയിരുന്നു. അത് ഷൂട്ടിംഗിന് മുന്‍പുള്ള പേടി തണുത്ത് പോവുന്നതിന് കാരണമായി. മാത്രമല്ല കൂടുതല്‍ സുഖപ്രദമായി അഭിനയിക്കാന്‍ സഹായിച്ചിരിക്കുകയാണ്. ഒരു സൂപ്പര്‍ സ്റ്റാറിന്റെ മകനാണെന്നുള്ള വിചാരമൊന്നും അപ്പു(പ്രണവ്)നില്ല. അദ്ദേഹം ശരിക്കും വിനയശീലനും സത്യസന്ധമായി പറയുകയാണെങ്കില്‍ നല്ലൊരു മനുഷ്യനാണെന്നും നടി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സയ തുറന്ന് പറഞ്ഞിരിക്കുന്നത്.
അടുത്തിടെ സിനിമിയില്‍ നിന്നും പുറത്ത് വന്ന പോസ്റ്ററില്‍ പ്രണവിനൊപ്പം സയയും ഉണ്ടായിരുന്നു. ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയ വഴി വൈറലാവുകയും ചെയ്തിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ പ്രണയിനിയായിട്ടാണോ സയ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.


Click it and Unblock the Notifications











