നായിക കാരണം കുടുങ്ങിയത് പ്രണവ് മോഹന്‍ലാല്‍! ലൊക്കേഷനിലെ രസകരമായ അനുഭവമിങ്ങനെ..
പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ജനുവരി 25 ന് റിലീസിനൊരുങ്ങുന്ന സിനിമയെ കുറിച്ച് ഓരോ ദിവസം കഴിയുംതോറം നിരവധി കാര്യങ്ങളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടത് ചിത്രത്തില്‍ നായികയായെത്തുന്ന സയ ഡേവിഡിന്റെ വാക്കുകളാണ്.
ബാംഗ്ലൂര്‍ സ്വദേശിനിയും പുതുമുഖ നടിയായ സയ ഡേവിഡ് ഓഡിഷന്‍ വഴിയായിരുന്നു സിനിമയുടെ ഭാഗമായത്. സിനിമയുടെ ചിത്രീകരണത്തിനിടെ തന്റെ മലയാളം മനസിലാവാത്തത് കാരണം പ്രണവ് ഒത്തിരിയധികം ബുദ്ധിമുട്ടിയെന്ന് പറഞ്ഞിരിക്കുകയാണ് സയ. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സയയുടെ വെളിപ്പെടുത്തല്‍.

എന്റെ മലയാളം അപ്പുവിന് മനസിലാകുമായിരുന്നില്ല. ഒരുപാട് തവണ അരുണ്‍ ഗോപിയ്ക്ക് കട്ട് പറയേണ്ടി വന്നു. കുട്ടി ഏത് ഭാഷയിലാണ് സംസാരിക്കുന്നതെന്ന് അപ്പു ചോദിക്കുമായിരുന്നു. എന്റെ ഡയലോഗുകള്‍ പറഞ്ഞു കഴിയുമ്പോള്‍ അപ്പു തനിക്ക് പറയാനുള്ള ഡയലോഗുകള്‍ മറന്ന് പോകും. എന്റെ മലയാളം കേട്ടാല്‍ തന്റെ മലയാളം മറന്ന് പോവുമെന്ന് അപ്പു സംവിധായകനോടും പറഞ്ഞിരുന്നു.
ഷൂട്ടിംഗ് തുടങ്ങുന്നതിന് അഞ്ചാറ് ദിവസം മുന്‍പ് മുതല്‍ ഞാനും പ്രണവിനൊപ്പം അഭിനയ പരിശീലനത്തിന് എത്തിയിരുന്നു. അത് ഷൂട്ടിംഗിന് മുന്‍പുള്ള പേടി പോവുന്നതിന് കാരണമായി. കൂടുതല്‍ സുഖപ്രദമായി അഭിനയിക്കാന്‍ അത് സഹായിച്ചിരുന്നെന്നും സയ പറയുന്നു. ഒരു സൂപ്പര്‍ സ്റ്റാറിന്റെ മകനാണെന്നുള്ള വിചാരമൊന്നും അപ്പു(പ്രണവ്)നില്ല. അദ്ദേഹം ശരിക്കും വിനയമുള്ള ആളാണെന്നും നടി വ്യക്തമാക്കുന്നു.


Click it and Unblock the Notifications











