ഏട്ടന്‍റെ റേഞ്ച് പറയാതെ പറഞ്ഞ് അരുണ്‍ ഗോപി ബ്രില്യന്‍സ്! കുഞ്ഞേട്ടന് അറഞ്ചം പുറഞ്ചം ട്രോള്‍! കാണൂ!

അരുണ്‍ ഗോപിയും പ്രണവ് മോഹന്‍ലാലും കരിയറിലെ രണ്ടാമത്തെ ചിത്രവുമായെത്തുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ. നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. സൂര്യയാണ് പ്രണവിന്റെ സിനിമയുടെ ട്രെയിലറുമായെത്തിയത്. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റിലീസിന് മുന്നോടിയായാണ് ട്രെയിലറെത്തിയത്. ആക്ഷനും പ്രണയരംഗങ്ങളും തമാശയുമൊക്കെ നിറഞ്ഞ ട്രെയിലറാണ് പുറത്തുവന്നിട്ടുള്ളത്.

പുലിമുരുകനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ആക്ഷനുമായാണ് ഇത്തവണ അപ്പുവെത്തിയത്. അപ്പു എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. സര്‍ഫിങ് പരിശീലകനായാണ് താരമെത്തുന്നത്. സയ ഡേവിഡാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആക്ഷനും ഡ്രാമയും തമാശയും പ്രണയവും ഇടകലര്‍ന്നാണ് ഇത്തവണത്തെ പ്രണവിന്റെ വരവ്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗോപിസുന്ദറാണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കുന്നത്. കലാഭവന്‍ ഷാജോണ്‍, മനോജ് കെ ജയന്‍, സുരേഷ് കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. സിനിമയുടെ ട്രെയിലറെത്തിയതിന് പിന്നാലെ തന്നെ ട്രോളര്‍മാരും സജീവമായി രംഗത്തെത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന രസകരമായ ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

മരണമാസ്സാണ്

മരണമാസ്സാണ്

ആക്ഷന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ മാത്രമല്ല പ്രണവും നമ്മെ അമ്പരപ്പിച്ചിരുന്നു. ആദ്യ ചിത്രത്തില്‍ ഡ്യൂപ്പിനെ വെക്കാനായി മോഹന്‍ലാല്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പ്രണവ് അതിന് തയ്യാറായിരുന്നില്ല. പുലിമുരുകനിലെ അതേ ആക്ഷനുമായെത്തിയിരിക്കുകയാണ് ഇപ്പോള്‍ പ്രണവ്. ആരാധകര്‍ തന്നെയാണ് ഇരുവരുടേയും ക്ലോസ് എനഫും സാമ്യവും കണ്ടുപിടിച്ചത്.

സൂപ്പര്‍ഹിറ്റാവുമെന്നുറപ്പിക്കാം

സൂപ്പര്‍ഹിറ്റാവുമെന്നുറപ്പിക്കാം

പ്രണവിന് മാത്രമല്ല അരുണ്‍ ഗോപിക്കും നിര്‍ണ്ണായകമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രണ്ടാമത്തെ സിനിമയുമായാണ് ഇവരെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വീകാര്യതയും ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. ഇത്തവണത്തെ വരവില്‍ സൂപ്പര്‍ ഹിറ്റില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ശുദ്ധഹാസ്യം മരിച്ചിട്ടില്ല

ശുദ്ധഹാസ്യം മരിച്ചിട്ടില്ല

ആക്ഷന്‍ മാത്രമല്ല റൊമാന്‍സും തമാശയുമൊക്കെ തനിക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് മോഹന്‍ലാല്‍. കോഫി ഷോപ്പില്‍ പോയ പ്രണവിനോടും സയയോടും കോഫി കുടിക്കാന്‍ വന്നതാണ് എന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി നോക്കൂ.

മേക്കപ്പൊക്കെ എന്ത്

മേക്കപ്പൊക്കെ എന്ത്

സാധാരണക്കാരിലൊരാളായണ് പ്രണവ് ഇടപെടാറുള്ളതെന്ന് പലരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അണിയറ അനുഭവങ്ങള്‍ പങ്കുവെച്ച് താരങ്ങളുമെത്തിയിരുന്നു. രജനീകാന്ത് മേക്കപ്പിനായി 2 കോടി ചെലവഴിക്കുമ്പോള്‍ പ്രണവ് കേവലം 200 രൂപയാണ് അതിനായി ചെലവഴിക്കുന്നത്.

താരതമ്യത്തിന്റെ ആവശ്യമുണ്ടോ?

താരതമ്യത്തിന്റെ ആവശ്യമുണ്ടോ?

പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുന്നുവെന്ന് കേട്ടപ്പോള്‍ മുതലേ തന്നെ മോഹന്‍ലാലുമായുള്ള സാമ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. ഡയലോഗുകളിലും ആക്ഷനിലുമുള്ള സാമ്യത്തെക്കുറിച്ചാണ് പലരും ചൂണ്ടിക്കാണിച്ചത്. എന്നാല്‍ അങ്ങനെയൊരു സാമ്യം വേണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

എല്ലാ മേഖലയിലും

എല്ലാ മേഖലയിലും

അഭിനയം മാത്രമല്ല അതിനും അപ്പുറത്ത് സിനിമയിലെ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചാണ് താരപുത്രന്‍ മുന്നേറുന്നത്. ആക്ഷനുണ്ട്, റൊമാന്‍സുണ്ട്, കോമഡിയുണ്ട് ഇതിനെല്ലാമുപരി നല്ലൊരു ഗായകനാണ് താനെന്നും പ്രണവ് തെളിയിച്ചിരുന്നു. ചരിത്ര പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയിലും പ്രണവ് അഭിനയിക്കുന്നുണ്ട്.

 നോക്കി വെച്ചോ

നോക്കി വെച്ചോ

മുഖത്ത് പ്ലാസ്റ്ററും വെച്ചുള്ള ഈ നോട്ടമുണ്ടല്ലോ ഇത് നോക്കി വെക്കുന്നത് നല്ലതായിരിക്കും, ബോക്‌സോഫീസിലെ കൈയ്യിലെടുക്കാനുള്ള നോട്ടമാണല്ലോ ഇത്.

അപ്പന്റെ ചരിത്രം അപ്പന്

അപ്പന്റെ ചരിത്രം അപ്പന്

അപ്പന്റെ ചരിത്രം ആവര്‍ത്തിക്കാനായാണോ വന്നതെന്ന് വില്ലന്‍ ചോദിക്കുമ്പോള്‍ പ്രണവിന്‍രെ മാസ്സ് ഡയലോഗുണ്ട്. അപ്പന്റെ ചരിത്രം അപ്പന്, ഇത് അപ്പുവിന്‍രെ ചരിത്രമാണ്.

ഇത് എന്നെ മാത്രം ഉദ്ദേശിച്ചതാണ്

ഇത് എന്നെ മാത്രം ഉദ്ദേശിച്ചതാണ്

കോഫി കുടിക്കാനായി വന്നതോണോ എന്ന് ചോദിക്കുമ്പോള്‍ പെട്രോളടിക്കാനാണെന്ന പ്രണവിന്റെ മറുപടി കാണുമ്പോള്‍ ചിലര്‍ക്കൊക്കെ ഇങ്ങനെയാണ് തോന്നുന്നത്.

അന്നേ പറഞ്ഞതല്ലേ?

അന്നേ പറഞ്ഞതല്ലേ?

പ്രണവ് സിനിമയില്‍ തുടക്കം കുറിക്കുമ്പോള്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതല്ലേ, ഇപ്പോള്‍ പുലിമുരുകനിലെ ആക്ഷന്‍ സ്വീക്വന്‍സും കൂടി കണ്ടപ്പോഴാണ് പുലിക്ക് പിറന്നത് പൂച്ചക്കുട്ടി തന്നെയെന്ന് ഒന്നുകൂടി ഉറപ്പിച്ചത്.

ചായയോ?

ചായയോ?

പാട്ടിനിടയിലേക്കാണ് സയ ഡേവിഡിനെ പരിചയപ്പെടുത്തുന്നത്. പേര് പറഞ്ഞപ്പോള്‍ ചായയോ എന്നായിരുന്നു പ്രണവിന്‍രെ ചിത്രം. ഇത്തരത്തിലുള്ള കോമഡിയും ഈ ത്രില്ലറിലുണ്ടെന്നുള്ള സൂചന കൂടിയാണ് ഈ രംഗം നല്‍കുന്നത്,

ഇന്‍ട്രോ കണ്ടപ്പോള്‍

ഇന്‍ട്രോ കണ്ടപ്പോള്‍

പ്രണവിന്റെയും സംഘത്തിന്റെയും മരണമാസ്സ് ഇന്‍ട്രോ കണ്ടപ്പോള്‍ ഈ രംഗം ആര്‍ക്കെങ്കിലും ഓര്‍മ്മ വന്നുവോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമുണ്ട്.

മുരുകന്‍ റെഫറന്‍സ്

മുരുകന്‍ റെഫറന്‍സ്

പുലിമുരുകനിലെ റഫറന്‍സ് അരുണ്‍ ഗോപി ഈ സിനിമയില്‍ ബുദ്ധിപരമായി ഉപയോഗിച്ചിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തിയിട്ടുണ്ട്. അപ്പന്റെ ചരിത്രം അപ്പനെന്ന് പറഞ്ഞ് മുരുകനെ അനുകരിക്കുകയാണ് താരപുത്രന്‍.

അച്ഛന്റെ മോന്‍ തന്നെ

അച്ഛന്റെ മോന്‍ തന്നെ

നിങ്ങള് ഡീസന്റായിരുന്ന കാര്യം അറിഞ്ഞില്ലെന്ന് പറയുമ്പോള്‍ പത്രത്തില്‍ കൊടുത്തായിരുന്നുവല്ലോയെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ഇത് ഡ്രാമയിലെ കാര്യം ഇത് പോലെ തന്നെയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പെട്രോള്‍ പമ്പ് തമാശ.

ചരിത്രം ആവര്‍ത്തിക്കുകയാണ്

ചരിത്രം ആവര്‍ത്തിക്കുകയാണ്

നേരത്തെയുള്ള ചരിത്രം തന്നെ ഇത്തവണയും ആവര്‍ത്തിക്കുകയാണെന്നാണ് ആന്റണി ബാവൂരിന്റെ കണ്ടെത്തല്‍. ആദിയിലെ ആക്ഷന്‍ രംഗങ്ങളെ അനുകരിക്കുന്ന തരത്തിലുള്ള ഫൈറ്റ് സ്വീക്വന്‍സ് ഈ ചിത്രത്തിലുമുണ്ടോയെന്നും അവര്‍ ചോദിക്കുന്നുണ്ട്.

എങ്ങനെ സാധിക്കുന്നു

എങ്ങനെ സാധിക്കുന്നു

അഭിനയത്തില്‍ അസാമാന്യ മികവൊന്നുമില്ലെങ്കിലും ആക്ഷനില്‍ തന്നെ വെല്ലാനാരുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍. ആദി മാത്രമല്ല പ്രണവിന്‍രെ ഫൈറ്റ് സീന്‍ കാണുമ്പോള്‍ ഇപ്പോഴും ആരാധകര്‍ ചോദിക്കുന്നത് ഇതാണ്.

കരഞ്ഞോണ്ട് അടിച്ചാല്‍ മതിയോ

കരഞ്ഞോണ്ട് അടിച്ചാല്‍ മതിയോ

അടുത്തത് ഇമോഷണല്‍ ഷോട്ടാണെന്ന് പറയുമ്പോള്‍ കരഞ്ഞോണ്ട് ഡയലോഗ് പറയണോയെന്നായിരുന്നു പ്രണവിന്റെ സംശയം. അത് പറ്റില്ല വേണമെങ്കില്‍ കരഞ്ഞ് ഫൈറ്റ് ചെയ്യാമെന്നായിരുന്നു അന്ന് പ്രണവ് പറഞ്ഞത്.

മനോജ് കെ ജയന്റെ തിരിച്ചുവരവ്

മനോജ് കെ ജയന്റെ തിരിച്ചുവരവ്

നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം വീണ്ടും മനോജ് കെ ജയന്റെ തിരിച്ചുവരവിന് കൂടി വേദിയായിരിക്കുകയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അപ്പുവിന്‍രെ അച്ഛനായാണ് ഇദ്ദേഹമെത്തുന്നത്.

 മോഹന്‍ലാല്‍ ചെയ്യുന്നത്

മോഹന്‍ലാല്‍ ചെയ്യുന്നത്

28മാത്തെ വയസ്സിലാണ് പ്രണവ് അമ്പരപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ 56മാത്തെ വയസ്സിലും അതേ മെയ് വഴക്കത്തോടെയാണ് അദ്ദേഹം ആക്ഷന്‍ ചെയ്യുന്നത്.

കൊലമാസ്സ് ഐറ്റം

കൊലമാസ്സ് ഐറ്റം

ആക്ഷന്‍ ഓറിയന്റഡ് ചിത്രമല്ല ഇതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമ മുന്നേറുന്നതിനിടയില്‍ കഥയ്ക്ക് അനുസൃതമായാണ് സര്‍ഫിങ്ങ് കടന്നുവരുന്നത്. ഇച്ചിരി തമാശയും ഒത്തിരി ആക്ഷനുമൊക്കെ ചേര്‍ന്നൊരു കൊലകൊല്ലി ഐറ്റമാണ് വരാനിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X