ആരോ​ഗ്യം സമ്മതിക്കുന്നില്ല, അല്ലെങ്കിൽ അടിച്ചുപൊളിച്ചേനെ; സുരേഷ് ​ഗോപിക്ക് എന്തുപറ്റി?, നടന്റെ കുറിപ്പ്!

By Desk

കഴിഞ്ഞ വർഷം നടന്ന താരവിവാഹങ്ങളിൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആ​ഘോഷിക്കപ്പെട്ട വിവാഹം നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപിയുടെ മൂത്തമകൾ ഭാ​ഗ്യ സുരേഷിന്റെ വിവാഹമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വരെ വിവാഹ​ത്തിൽ പങ്കെടുത്ത് വധൂവരന്മാരെ ആശിർവദിക്കാൻ കേരളത്തിൽ എത്തിയിരുന്നു. മമ്മൂട്ടി, മോഹൻലാൽ തുടങ്ങി തെന്നിന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും വിവാഹത്തിൽ അതിഥികളായി എത്തിയിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹത്തിനും വിവാഹസത്കാരത്തിനും മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് എത്തിയത്. ഭാ​ഗ്യയുടെ വളരെ നാളുകളായുള്ള സുഹൃത്ത് ശ്രേയസാണ് താരപുത്രിയെ വിവാ​ഹം ചെയ്തത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ബിസിനസ്സുകാരനാണ്.

Suresh Gopi Daughter

വിവാഹശേഷം ഇരുവരും കുറേക്കാലം വിദേശത്തായിരുന്നു. കുടുംബജീവിതം ആരംഭിച്ചിട്ട് ഒരു വർഷം പിന്നിടുന്ന മകൾ ഭാ​ഗ്യയ്ക്കും മരുമകൻ ശ്രേയസിനും ആശംസകൾ നേർന്ന് നടൻ സുരേഷ് ​ഗോപി സോഷ്യൽമീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. മകളുടേയും മരുമകന്റേയും മനോഹ​രമായ ദാമ്പത്യം കണ്ട് താൻ അഭിമാനിക്കുന്നുവെന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. ഒപ്പം കുടുംബ ചിത്രങ്ങളും താരം പങ്കുവെച്ചു.

ഒരുമിച്ചുള്ള ഒരു വർഷം... ഒരു ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമ്മകൾ... എന്റെ പ്രിയപ്പെട്ട ഭാഗ്യയും ശ്രേയസും. നിങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിൽ നിങ്ങൾ പങ്കിടുന്ന മനോഹരമായ ബന്ധത്തിൽ ഞാൻ എത്ര അഭിമാനിക്കുന്നുവെന്ന് നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ പ്രത്യേക ദിനം നമുക്ക് ഗംഭീരമായി ആഘോഷിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

പക്ഷെ നിർഭാഗ്യവശാൽ എന്റെ ആരോഗ്യം അതിനായി അടുത്തിടെയായി സഹകരിക്കുന്നില്ല. എന്റെ ആരോ​ഗ്യം മെച്ചപ്പെട്ടുവെന്ന് തോന്നുന്ന മറ്റൊരു ദിവസത്തേക്ക് ആഘോഷങ്ങൾ മാറ്റിവെയ്ക്കാം. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹസികതയുടെയും ഇനിയും നിരവധി വർഷങ്ങൾ ഒരുമിച്ച് ഉണ്ടാകട്ടെ. ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമായി വളരട്ടെ.

വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഞാൻ നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്നു. ഒന്നാം വാർഷിക ആശംസകൾ എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. നിരവധി പേരാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ഭാ​ഗ്യയ്ക്കും ശ്രേയസിനും ആശംസകൾ നേർന്ന് എത്തിയത്. ഒപ്പം സുരേഷ് ​ഗോപിക്ക് എന്താണ് അസുഖമെന്ന് തിരക്കിയും കമന്റുകളെത്തി.

Suresh Gopi Daughter

പുതിയ കുടുംബ ചിത്രങ്ങളിലും നടൻ അൽപ്പം അവശനാണ്. നിരവധി പേരാണ് ആരോ​ഗ്യം വീണ്ടെടുത്ത് വരാൻ നടന് പ്രാർത്ഥനകൾ നേരുന്നത്. മറ്റ് ചിലർ ഒരു വർഷം കടന്നുപോയിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും വർഷങ്ങൾ വളരെ വേ​ഗത്തിൽ കടന്നുപോകുന്നുവെന്നും കുറിച്ചു. അതേസമയം സുരേഷ് ​ഗോപിയുടെ അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ഒറ്റക്കൊമ്പനാണ്.

സുരേഷ് ഗോപിയുടെ 250 മത് ചിത്രമായാണ് ഗോകുലം ഗോപാലൻ നിർമിക്കുന്ന ഒറ്റക്കൊമ്പൻ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രിയായതിനുശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസാണ്. രചന നിർവഹിച്ചത് ഷിബിൻ ഫ്രാൻസിസ്.

More from Filmibeat

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X