For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബീന വീണ്ടും അമ്മയായി...., വയസ് കാലത്ത് ബീന വീണ്ടും അമ്മയായോയെന്ന് ചിലർക്ക് തോന്നും'; മനോജും ബീനയും പറഞ്ഞത്!

  |

  ഒരു കാലത്ത് സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന താരങ്ങളിൽ ഒരാളാണ് ബീന ആന്റണി. ഇപ്പോൾ മിനി സ്ക്രീൻ രംഗത്താണ് ബീന സജീവമായിരിക്കുന്നത്. നിരവധി സീരിയലുകളിൽ പ്രധാന വേഷത്തിൽ ബീന എത്തുന്നുണ്ട്. ഇപ്പോൾ മൗനരാഗം സീരിയലിൽ തിളങ്ങുകയാണ് ബീന. താരത്തിന്റെ ഭർത്താവ് മനോജും അഭിനയരംഗത്ത് സജീവമാണ്.

  തങ്ങളുടെ വിശേഷങ്ങളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് ബീനയും മനോജും. ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയിൽ തുടങ്ങി യോദ്ധ, ഗോഡ്ഫാദർ, സർഗം, വളയം തുടങ്ങി നിരവധി സിനിമകളിൽ ബീന ആന്റണി അഭിനയിച്ചിട്ടുണ്ട്.

  Also Read: ജയറാമിനും പാര്‍വതിയ്ക്കും പ്രേമിക്കാന്‍ അവസരമൊരുക്കി; പാര്‍വതിയുടെ അമ്മ കയര്‍ത്ത് സംസാരിച്ചുവെന്ന് കമല്‍

  മനോജ് സീരിയലിലും സിനിമയിലും എത്തുന്നതിന് മുമ്പ് തന്നെ ബീന ആന്റണി അഭിനയരംഗത്ത് എത്തിയിരുന്നു. വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു ഇരുവരും. പ്രണയം വീട്ടിൽ പറഞ്ഞപ്പോൾ ഇരുവരുടേയും വീട്ടുകാർക്കും സമ്മതമായിരുന്നു.

  ഇരുവർക്കും ഒരു യുട്യൂബ് ചാനലുണ്ട്. കുടുംബവിശേഷങ്ങളെല്ലാം താരങ്ങൾ ആ യുട്യൂബ് ചാനൽ വഴിയാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഇപ്പോഴിത ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ് ബീനയും മനോജും. തുടർ‌ന്ന് വായിക്കാം...

  'ഞങ്ങൾ ഒരു കല്യാണത്തിന് പോവുകയാണ്. മൗനരാ​ഗത്തിലെ ബീനയുടെ മരുമോൻ ജിത്തുവിന്റെ ഒറിജിനൽ കല്യാണത്തിനാണ് പോകുന്നത്. അതിനിടയിലാണ് ഇക്കാര്യം നിങ്ങളോട് പറയുന്നത്. ബീന വീണ്ടും അമ്മയായി എന്ന് കേട്ടപ്പോൾ‌ നിങ്ങളിൽ ഒരുപാട് പേർക്ക് സന്തോഷമായി കാണുമെന്ന് എനിക്കറിയാം.'

  'ചിലരൊക്കെ ഈ വയസാം കാലത്ത് ബീന വീണ്ടും അമ്മയായോ എന്ന് തോന്നിയേക്കാം. വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചോ?. എല്ലാം ദൈവത്തിന്റെ കൈയ്യിലാണ്. അമ്മയായിയെന്ന് പറഞ്ഞത് കേട്ട് നിങ്ങൾ തെറ്റിദ്ധരിക്കേണ്ട.'

  'ബീന അമ്മ വേഷം ചെയ്യുന്ന ആവണിയെന്ന സീരിയൽ സംപ്രേഷണം തുടങ്ങാൻ പോവുകയാണ്. അതിന്റെ സന്തോഷം പങ്കുവെക്കാനാണ് വന്നത്. ആവണിയെന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മയായ രോഹിണിയായിട്ടാണ് ബീന അഭിനയിക്കുന്നത്.'

  'സീരിയലിൽ ബീനയ്ക്ക് മൂന്ന് ആൺകുട്ടികളാണ്. അമ്മയായി പലവട്ടം അഭിനയിച്ചിട്ടുണ്ട്. സീരിയലിൽ പലവട്ടം അമ്മയായി. യഥാർഥ ജീവിതത്തിലും ഒരു തവണ അമ്മയായി. ഒരെണ്ണത്തിനെയാണ് ദൈവം തന്നത്. ഞങ്ങളുടെ ശങ്കരു. സീരിയലിൽ ഞങ്ങൾക്ക് ഇഷ്ടംപോലെ മക്കളെ കിട്ടി.'

  Also Read: 'ഇന്ദ്രന്റെ നയമാണ് അവൻ സിനിമയിൽ ഒതുക്കപ്പെടാൻ കാരണം, എന്റെ അനുഭവവും അതാണ്, ആർക്കും നന്ദിയില്ല'; മല്ലിക

  'എനിക്ക് പെൺമക്കളില്ലാത്ത വിഷമം മാറിയത് മഞ്ഞുരുകും കാലം സീരിയൽ ചെയ്ത ശേഷമാണ്. ജാനിക്കുട്ടിക്കാണ് ആ സ്നേഹം കൊടുത്തത്. ശേഷം പിന്നെ നിരവധി തവണ വലിയ മക്കളുടെ അച്ഛനായും അഭിനയിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഞങ്ങൾ‌ക്ക് ദൈവം തന്നൊരു ഭാ​ഗ്യം.'

  'ആവണി സീരിയലിന്റെ പ്രമോഷന്റെ ഭാ​ഗമായാണ് ഇപ്പോൾ ഈ വീഡിയോ ചെയ്തത്. നവംബർ 21ന് 9.30ക്കാണ് ആവണി സീരിയലിന്റെ സംപ്രേഷണം ആരംഭിക്കുന്നത്. പ്രൈം ടൈമിലുള്ള സീരിയലുകാർക്ക് നെഞ്ചിടിപ്പായിരിക്കും വേൾഡ് കപ്പ് തുടങ്ങിയതിനാൽ.'

  'അങ്ങനെ നോക്കുമ്പോൾ 9.30 എന്ന സമയം ആവണിക്ക് കിട്ടിയത് ലക്കാണ്. മഴ‌വിൽ മനോരമയിലാണ് ആവണി സംപ്രേഷണം ചെയ്യാൻ പോകുന്നത്. ഞാനും ബീനയും ഒന്നിച്ച് മുമ്പ് ആത്മസഖി എന്നൊരു സീരിയൽ ചെയ്തിരുന്നു.'

  'അന്ന് ബീനയുടെ സീരിയയിലെ ലുക്ക് കണ്ടപ്പോൾ നടി ശ്രീവിദ്യാമ്മയുടെ ആ പഴയ ലുക്ക് പോലെ തോന്നിയിരുന്നു. കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞാണല്ലോ. ആവണിയിലെ ബീനയുടെ ലുക്ക് എനിക്ക് ഒരുപാടിഷ്ടമായി.'

  'ഭയങ്കര സ്നേഹമുള്ള കർക്കശക്കാരിയായ അമ്മയാണ് ബീനയുടേത്. ബീനയ്ക്ക് കിട്ടിയ നല്ല കഥാപാത്രമാണ്. സെൻട്രൽ‌ ക്യാരക്ടറാണ്.'

  'ആവണിയിൽ ഞാനില്ല. ബിജു നായരാണ് സീരിയൽ സംവിധാനം ചെയ്യുന്നത്. വളരെ നല്ല കഥയാണ്. എല്ലാവർക്കും ഇഷ്ടമാകും' മനോജും ബീനയും തങ്ങളുടെ യുട്യൂബിൽ പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയിൽ പറഞ്ഞു.

  Read more about: Beena Antony
  English summary
  Is Actress Beena Antony Pregnant?, Manoj Open Up About Their New Happiness Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X