'നാൽപ്പതിനോട് അടുത്തതോടെ നയൻതാര ശ്രീദേവിയുടെയും ജയപ്രദയുടെയും വഴിയെ നീങ്ങുന്നു?'; പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ!
സൂപ്പർതാരങ്ങളായ നടന്മാർ അടക്കി വാഴുന്ന തമിഴകത്ത് എത്തി ലേഡി സൂപ്പർ സ്റ്റാർ പദവി നേടി പിടിച്ച് നിൽക്കുക എന്നത് ഏതൊരു നടിയെ സംബന്ധിച്ച് വളരെ ഏറെ കഷ്ടപ്പാടുകൾ ആവശ്യമായ ഒന്നാണ്. ഒരു കാലത്ത് സിനിമാ മേഖലയിൽ നിന്നും മാഞ്ഞുപോയ നടി നയൻതാര രാജാറാണിക്ക് ശേഷമാണ് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
പിന്നീടങ്ങോട്ട് നയൻതാരയുടെ കാലമായിരുന്നു. രാജാറാണിയുടെ വിജയത്തിന് ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിലും സിനിമാ മേഖലയിൽ പടർന്ന് പന്തലിക്കുന്നതിനും ആവശ്യമായ കഠിനപ്രയത്നം നയൻതാരയുടെ ഭാഗത്ത് നിന്നുണ്ടായി.
അത് പിന്നീട് താരത്തിന്റെ കരിയറിലും പ്രതിഫലിച്ചു. തമിഴ് സിനിമയിലേക്ക് എത്തുന്ന പുതുമുഖ നടിമാർ റോൾ മോഡലായി സ്വീകരിക്കാറുള്ളത് നയൻതാരയെയാണ്. ഹീറോയുടെ പിൻബലം ഇല്ലാതെ ഒരു സിനിമ ഒറ്റയ്ക്ക് തോളിൽ ചുമന്ന് വിജയിപ്പിക്കാൻ നയൻതാര എന്ന പേരിന് ഇന്ന് സാധിക്കും. തമിഴകവും തെലുങ്കും കടന്ന് താരമിപ്പോൾ ബോളിവുഡിൽ എത്തി നിൽക്കുകയാണ്.

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ക ജവാൻ എന്ന പാൻ ഇന്ത്യൻ സിനിമയിലൂടെയാണ് ലേഡി സൂപ്പർ സ്റ്റാറിന്റെ ബോളിവുഡ് അരങ്ങേറ്റം. നയൻതാര-കിങ് ഖാൻ കോമ്പിനേഷൻ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
നായകന്മാരെ വെല്ലുന്ന മാസ് പ്രകടനങ്ങൾ കാഴ്ചവെക്കാൻ തെന്നിന്ത്യയിൽ ഇപ്പോൾ നയൻതാര കഴിഞ്ഞെ മറ്റൊരു നടിയുള്ളു. ജവാന്റെ ടീസർ പുറത്തിറങ്ങിയ ശേഷം നയൻതാരയുടെ പ്രകടനം കണ്ട് പ്രേക്ഷകർ അത് ശരിവെച്ചതുമാണ്. കഴിഞ്ഞ ജൂണിലായിരുന്നു നയൻതാരയുടെ വിവാഹം. സംവിധായകൻ വിഘ്നേഷ് ശിവനാണ് ഭർത്താവ്.
ഇരുവർക്കും രണ്ട് ആൺ മക്കളും ഇപ്പോഴുണ്ട്. അതേസമയം വിവാഹശേഷം നയൻതാരയ്ക്ക് നല്ല സിനിമാ ഓഫറുകൾ വരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതുകൊണ്ട് തന്നെ നാൽപ്പതിനോട് അടുത്ത താരം ബോളിവുഡിൽ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. മുബൈയിലാണ് താരം ഏറെയും നേരം ചെലവഴിക്കുന്നത്.
മാത്രമല്ല താരം ഒരു സെറ്റിൽഡ് ലൈഫ് ആഗ്രഹിക്കുന്നതായും സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അത് മാത്രമല്ല ബോളിവുഡിലേക്ക് ചേക്കേറിയ ചില നടിമാരുടെ പാതയിലൂടെയാണ് നയൻതാരയുടെ ഇപ്പോഴത്തെ സഞ്ചാരമെന്നും സിനിമാപ്രേമികൾ പറയുന്നു.

നടി ശ്രീദേവി, ജയപ്രദ, ഹേമമാലിനി തുടങ്ങിയവരെല്ലാം നാൽപ്പത് വയസിനോട് അടുത്തപ്പോൾ ബോളിവുഡിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചവരാണ്. വല്ലപ്പോഴും മാത്രം സെലക്ടീവായി സിനിമകൾ ചെയ്ത് ഇവരെല്ലാം കുടുംബജീവിതത്തിലേക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാനും തുടങ്ങി.
നടി നയൻതാരയുടെ സിനിമാ തെരഞ്ഞെടുപ്പും ഇപ്പോഴുള്ള ജീവിതവും കാണുമ്പോൾ ശ്രീദേവി, ജയപ്രദ, ഹേമമാലിനി തുടങ്ങിയ നടിമാരുടെ ജീവിതരീതിയാണ് താരവും അനുകരിക്കുന്നതെന്നാണ് തോന്നുന്നതെന്നാണ് ആരാധകർ പറയുന്നത്. അതേസമയം അടുത്ത ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ വളർന്ന് വരുന്ന നടി തൃഷയാണ്.
തമിഴിൽ നയൻതാരയോളം ജനപ്രിയത ഇപ്പോൾ തൃഷയ്ക്കും ലഭിക്കുന്നുണ്ട്. പൊന്നിയിൻ സെൽവനിൽ കുന്ദവൈയായി അഭിനയിച്ചത് മുതൽ താരത്തിന്റെ ശുക്രൻ തെളിഞ്ഞു. ഇപ്പോൾ വിജയ്ക്കൊപ്പം ലിയോയും മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനൊപ്പം റാമും തൃഷ ചെയ്യുന്നുണ്ട്. ശേഷം ദി റോഡ്, സതുരംഗ വേട്ടൈ 2 തുടങ്ങിയ ചിത്രങ്ങളാണ് നടിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.
തൃഷയെ മറികടക്കാൻ കഴിയില്ലെന്ന് കരുതി നയൻതാര തമിഴിലേക്ക് വരാതെ ബോളിവുഡിലേക്ക് പോയതാണെന്നും ആരാധകരിൽ ഒരു വിഭാഗം പറയുന്നു. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ ശേഷം നയൻതാരയെ വലിയ രീതിയിൽ തമിഴകം ആഘോഷിക്കാറില്ലെന്നതും ശ്രദ്ധേയമാണ്. മനസിനക്കരെയിൽ തുടങ്ങിയ നയൻതാരയുടെ സിനിമാ ജീവിതം കണക്ട് വരെ എത്തി നിൽക്കുകയാണ്.


Click it and Unblock the Notifications