ശോഭിത ഗർഭിണിയോ? നാഗാർജുനയുടെ മറുപടി; മരുമകൾ വിവാഹത്തിന് മുമ്പേ തീരുമാനിച്ചു
സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് താരദമ്പതികളാണ് നാഗ ചെെതന്യയും ശോഭിത ധുലിപാലയും. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. വിവാഹ ജീവിതം ഒരു വർഷം പിന്നിടുമ്പോൾ രണ്ട് പേർക്കും പറയാനുള്ളത് ഒരുമിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങളെക്കുറിച്ചാണ്. നാഗ ചെെതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയുമായുള്ള ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം വെെകാതെ നടൻ ശോഭിത ധുലിപാലയുമായി അടുത്തു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ഇവരുടെ പരിചയപ്പെടൽ. വെെകാതെ ഇവർ ഡേറ്റിംഗിലേക്ക് കടന്നു. രണ്ട് പേരുടെയും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹവും നടന്നു.
മകനെയും മരുമകളെയും കുറിച്ച് നാഗാർജുന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ശോഭിത ഗർഭിണിയാണോ എന്ന ചോദ്യങ്ങൾ വരുന്നുണ്ട്. ഇതേക്കുറിച്ച് മീഡിയ നാഗാർജുനയോട് ചോദിച്ചു. അച്ഛനിൽ നിന്നും മുത്തശ്ശനായി പ്രൊമോഷൻ കിട്ടിയോ എന്നായിരുന്നു ചോദ്യം. ഉചിതമായ സമയത്ത് നിങ്ങളെ അറിയിക്കുമെന്നാണ് നാഗാർജുന നൽകിയ മറുപടി.

കുട്ടികൾ വേണമെന്നത് വിവാഹത്തിന് മുമ്പേ നാഗ ചെെതന്യ പ്രകടിപ്പിച്ച ആഗ്രഹമാണ്. മാതൃത്വം അറിയണമെന്ന് ശോഭിതയും പറഞ്ഞിരുന്നു. എനിക്ക് മാതൃത്വം അനുഭവിക്കണമെന്ന് എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. അതിലെനിക്ക് വ്യക്തതയുണ്ട്. വിവാഹം ചെയ്യുന്നത് താൻ സങ്കൽപ്പിക്കാറുണ്ടായിരുന്നെന്നും ശോഭിത ധുലിപാല പറഞ്ഞു. വിവാഹ നിശ്ചയത്തിന് ശേഷം നൽകിയ അഭിമുഖത്തിലായിരുന്നു ഈ പരാമർശം.
ശോഭിതയിൽ പിറക്കുന്ന മക്കളിലൂടെ തനിക്ക് തന്റെ കുട്ടിക്കാലം വീണ്ടും അനുഭവിക്കണമെന്നാണ് നാഗ ചെെതന്യ ഒരിക്കൽ പറഞ്ഞത്.
ആദ്യ വിവാഹ ബന്ധം തകർന്ന ശേഷം നാഗ ചെെതന്യ നിരാശയിലായിരുന്നെന്ന് നാഗാർജുന പറഞ്ഞിട്ടുണ്ട്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് നാഗ ചെെതന്യയും സമാന്തയും. പക്ഷെ നാല് വർഷത്തിനുള്ളിൽ ഈ ബന്ധം പിരിയേണ്ടി വന്നു. ഒരുപിടി ഹിറ്റ് സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. യെ മായ ചെസവെ, മനം, മജ് ലി എന്നീ സിനിമകളിലെ സമാന്ത-ചെെതന്യ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. യെ മായ ചെസവെയാണ് ഇവർ ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമ.

ഈയടുത്താണ് സമാന്ത രണ്ടാമത് വിവാഹിതയായത്. ഫിലിം മേക്കർ രാജ് നിദിമൊറാണ് സമാന്തയുടെ ഭർത്താവ്. രാജിന്റെയും രണ്ടാം വിവാഹമാണിത്. വിവാഹ മോചനം കഴിഞ്ഞ് ഏറെക്കാലം ആരോഗ്യ പ്രശ്നങ്ങൾ സമാന്തയെ അലട്ടിയിരുന്നു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ സമാന്തയെ ബാധിച്ചു. ആദ്യ വിവാഹബന്ധം വേർപിരിഞ്ഞ് കുറച്ച് മാസങ്ങൾക്ക് ശേഷമാണ് ഈ കണ്ടീഷൻ ബാധിച്ചത്. ആ കാലഘട്ടത്തിൽ സമാന്തയ്ക്കൊപ്പം ആശ്വാസമായി രാജ് ഉണ്ടായിരുന്നു.


Click it and Unblock the Notifications











