ഒടുവിൽ തൃഷയ്ക്ക് വിവാഹം, വരൻ ചണ്ഡീഗഢിൽ നിന്ന്? മറുവശത്ത് വിജയുടെ ഉറക്കം കെടുത്തി പ്രശ്നങ്ങൾ
രണ്ട് പതിറ്റാണ്ടിലേറെയായി സിനിമാ രംഗത്ത് മുൻനിര നായികയായി തുടരുന്ന തൃഷ കൃഷ്ണന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുണ്ട്. 42 കാരിയായ തൃഷ ഇപ്പോഴും അവിവാഹിതയാണ്. വിവാഹമുണ്ടാകുമോ എന്ന് തനിക്കുറപ്പില്ലെന്നാണ് തൃഷ പറഞ്ഞിരുന്നത്. ഇപ്പോഴിതാ തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടാണ് ശ്രദ്ധ നേടുന്നത്. തൃഷ വിവാഹിതയാകുന്നെന്നും ചണ്ഡിഗണ്ഡിൽ നിന്നും വ്യവസായിയാണ് വരനെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. തൃഷയോ നടിയുടെ അടുത്ത വൃത്തങ്ങളോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏറെക്കാലമായി അടുത്തറിയാവുന്നവരാണ് രണ്ട് കുടുംബങ്ങളുമെന്നും റിപ്പോർട്ടുണ്ട്.
അനുയോജ്യനായ ആൾ വന്നാൽ വിവാഹമുണ്ടാകുമെന്നും വിവാഹം ചെയ്ത് പിന്നീട് വേർപിരിയാനോ സന്തോഷകരമല്ലാത്ത വിവാഹ ബന്ധത്തിൽ തുടരാനോ തനിക്ക് താൽപര്യമില്ലെന്ന് തൃഷ നേരത്തെ വ്യക്തമാക്കിയതാണ്. നടിയുടെ ഒന്നിലേറെ സൂപ്പർതാര ചിത്രങ്ങൾ ഈ വർഷം പുറത്തിറങ്ങി. തഗ് ലെെഫിലാണ് നടിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.വിജയ്-തൃഷ ഗോസിപ്പുകൾ അടുത്ത കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു.

ഇരുവരും തമ്മിൽ അടുപ്പമുണ്ടെന്നും ബന്ധം രഹസ്യമായി സൂക്ഷിക്കുകയാണെന്നും തൃഷ പറഞ്ഞു. നിരവധി സൂപ്പർസ്റ്റാറുകൾക്കൊപ്പം തൃഷ അഭിനയിച്ചിട്ടുണ്ട്. ഇവരോട് ആരോടുമില്ലാത്ത അടുത്ത സൗഹൃദം തൃഷയ്ക്ക് വിജയ്നോട് ഉണ്ട്. വിജയുടെ പിറന്നാൾ ദിനത്തിൽ പ്രത്യേക പോസ്റ്റ് തൃഷ പങ്കുവെക്കാറുണ്ട്.
വിജയും ഭാര്യ സംഗീതയും അകന്ന് കഴിയുകയാണെന്ന വാർത്തകൾ പ്രചരിച്ചപ്പോഴാണ് തൃഷ-വിജയ് സൗഹൃദം കൂടുതൽ ചർച്ചയായത്. ഇതിന് പിന്നാലെയാണ് തൃഷയുടെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോർട്ടും. മറുവശത്ത് വിജയ് ഇപ്പോൾ വലിയ പ്രശ്നങ്ങളിലാണ്. കരൂർ ദുരന്തത്തിന് ശേഷം വിജയുടെ പ്രതിച്ഛായ മോശമാണ്. ജനപ്രതിനിധിയാകാനുള്ള കഴിവും പ്രാപ്തിയും പക്വതയും വിജയ്ക്ക് വന്നിട്ടില്ലെന്ന വാദം ശക്തമാണ്.

പാെതുവെ വിവാദങ്ങളിലൊന്നും തളരാത്ത ആളാണ് വിജയ്. എന്നാൽ കരൂർ ദുരന്തം വിജയ്നെ ഏറെ ബാധിച്ചെന്നത് വ്യക്തമാണ്. അത്രയധികം വിമർശനം വരുന്നുണ്ട്. ഏറെ നാളുകളായുള്ള വിജയുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങൾ വലിയ തിരിച്ചടിയാണ് കരൂർ സംഭവം എന്ന് വ്യക്തമാണ്. അപകടം നടന്ന ശേഷം വിജയ് സംഭവ സ്ഥലത്ത് നിന്നും മാധ്യമങ്ങളോട് പോലും പ്രതികരിക്കാതെ മടങ്ങിയതാണ് ജനങ്ങളെ കൂടുതൽ പ്രകോപിപ്പിച്ചത്.
തൃഷയും വിവാഹവും
വിവാഹമല്ല ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് തൃഷ പറയാറുണ്ട്. നേരത്തെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നെങ്കിലും ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് തുടക്കത്തിലേ വ്യക്തമായതോടെ വിവാഹത്തിൽ നിന്ന് നടി പിന്മാറുകയായിരുന്നു. വ്യവസായി വരുൺ മന്യനാണ് തൃഷയെ വിവാഹം ചെയ്യാനിരുന്നത്. വരുണും കുടുംബവും തൃഷയുടെ സിനിമാ കരിയറിന് തടസ്സം പറഞ്ഞതാണ് വിവാഹത്തിൽ നിന്ന് പിൻമാറാൻ കാരണമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. വിവാഹം ചെയ്താലേ ജീവിതം പൂർണമാകൂ എന്ന് തൃഷ വിശ്വസിക്കുന്നില്ല.
എന്നാണ് വിവാഹം കഴിക്കുകയെന്ന് ചോദിച്ചാൽ എനിക്കറിയില്ല. ഞാനാരോടൊപ്പമാണ് എന്നതിനെ ആശ്രയിച്ചാണത്. വിവാഹ മോചനത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എനിക്കറിയാവുന്ന നിരവധി ദമ്പതികൾ വിവാഹ ബന്ധത്തിൽ സന്തുഷ്ടരല്ല. അവർ ബന്ധത്തിൽ നിലനിൽനിൽക്കുന്നത് തെറ്റായ കാരണങ്ങൾ കൊണ്ടാണ്. എനിക്കറിയാം ഇവരിൽ ചിലരെ. ചിലരെന്റെ സുഹൃത്തുക്കളാണ്. കുടുംബത്തിനും കുട്ടികൾക്കും വേണ്ടിയാണ് അവർ ബന്ധത്തിൽ നിൽക്കുന്നത്. അങ്ങനെയൊരു വിവാഹ ജീവിതം തനിക്ക് പറ്റില്ലെന്നാണ് തൃഷ പറഞ്ഞിരുന്നു. ബോക്സ് ഓഫീസിൽ കനത്ത പരാജയമായിരുന്നു തൃഷയുടെ അവസാനം റിലീസ് ചെയ്ത തഗ് ലെെഫ്. മണിരത്നം സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായെത്തിയ സിനിമ ഏറെ വിമർശനം നേരിട്ടു. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











