For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പണ്ട് എങ്ങനെ ഇരുന്ന മനുഷ്യനാണ്?, എന്താണ് അൽഫോൺസിന് സംഭവിച്ചത്'; ആരാധകർക്ക് അമ്പരപ്പായി താരത്തിന്റെ രൂപമാറ്റം

  |

  ഒരുപാട് സിനിമകൾ വാരി വലിച്ച് ചെയ്യേണ്ട കാര്യമൊന്നുമില്ല. കാമ്പുള്ള ഒന്ന് ചെയ്ത് വിജയിപ്പിച്ചാൽ മതി ആളുകൾ എന്നേക്കും ഓർത്തിരിക്കാൻ... എന്ന ചൊല്ല് അൽഫോൺസ് പുത്രൻ തന്റെ ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ ചെയ്ത് കാണിച്ചിരുന്നു.

  തുടരെ തുടരെ സിനിമകൾ ചെയ്യുന്ന സംവിധായകനൊന്നുമല്ല അൽഫോൺസ് പുത്രൻ. തന്റെ ആദ്യ സിനിമയായ നേരം പുറത്തിറങ്ങി രണ്ട് വർഷങ്ങൾ കഴിഞ്ഞ ശേഷമാണ് അൽഫോൺസ് പ്രേമമെന്ന തന്റെ എക്കാലത്തേയും വലിയ ഹിറ്റ് ചിത്രവുമായി എത്തിയത്.

  Also Read: 'അദ്ദേഹം അഭിപ്രായമൊന്നും പറയാറില്ല, മകൻ കൂട്ടുകാർക്ക് എന്റെ സിനിമകളുടെ ടിക്കറ്റ് കൊടുക്കും'; നവ്യ നായർ

  പ്രേമം റിലീസ് ചെയ്ത് ഏഴ് വർഷം പിന്നിടുമ്പോഴാണ് തന്റെ മൂന്നാമത്തെ മലയാള സിനിമയുമായി അൽഫോൺസ് പുത്രൻ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്നത്. അൽഫോൺസിന്റെ ആ​ദ്യ രണ്ട് സിനിമകളിലും നിവിൻ പോളിയായിരുന്നു നായകൻ.

  നേരത്തിൽ അൽഫോൺസിന്റെ സുഹൃത്തുക്കളായ കൃഷ്ണ ശങ്കർ, സിജു വിത്സൺ തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്തിരുന്നു. നസ്രിയ നസീം ആയിരുന്നു നായിക. സിനിമപോലെ തന്നെ ചിത്രത്തിലെ പാട്ടുകളും എല്ലാ താരങ്ങളുടേയും പ്രകടനങ്ങളും വലിയ ഹിറ്റായിരുന്നു.

  പിന്നീട് രണ്ട് വർഷം കഴിഞ്ഞ ശേഷമാണ് അൽഫോൺസിന്റെ പ്രേമം തിയേറ്ററുകളിലെത്തിയത്. പ്രേമത്തോളം സെലിബ്രേറ്റ് ചെയ്യപ്പെട്ട ഒരു യൂത്തിന്റെ സിനിമ പിന്നീട് മലയാളത്തിൽ ഉണ്ടായോ എന്നത് തന്നെ സംശയമാണ്.

  സിനിമകൾ വളരെ സമയമെടുത്താണ് അൽഫോൺ‌സ് പുത്രൻ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതെങ്കിലും താരം എപ്പോഴും സോഷ്യൽമീഡിയയിൽ സജീവമാണ്. രസകരമായ പോസ്റ്റുകൾ പങ്കുവെച്ച് ഇടയ്ക്കിടെ അൽഫോൺസ് വാർത്തകളിൽ നിറയാറുമുണ്ട്.

  ഇപ്പോഴിത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള സിനിമയായ ​ഗോൾഡ് റിലീസിന് തയ്യാറെടുക്കവെ അൽഫോൺസിന്റെ രൂപമാറ്റമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

  നേരം, പ്രേമം എന്നിവ ചെയ്യുന്ന സമയത്തുള്ള അൽഫോൺസിന്റെ ചിത്രങ്ങളും ഇപ്പോഴുള്ള അൽഫോൺസിന്റെ രൂപവും താരതമ്യപ്പെടുത്തിയാണ് ആരാധകർ അദ്ദേഹ​ത്തിന്റെ ആരോ​ഗ്യത്തെ കുറിച്ച് ചർച്ച ചെയ്യുന്നത്. അൽഫോൺസ് എന്തുകൊണ്ടാണ് ഇത്രയും മെലിഞ്ഞിരിക്കുന്നത്? എന്നാണ് അദ്ദേഹത്തിന്റെ പുതിയ ഫോട്ടോയ്ക്ക് വന്ന കമന്റുകളിലേറെയും.

  Also Read: ഞാനും ശ്വേതയും കരിയർ നോക്കിയാൽ ശരിയാവില്ല; മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത

  'പ്രേമത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ തന്നെയാണോ ഇത്... ആളെ മനസിലാകുന്നില്ല, ആളാകെ മാറിപ്പോയല്ലോ എന്താണ് ആരോ​ഗ്യ പ്രശ്നം സഹോദരാ..., അസാമാന്യമായ കഴിവുള്ള മനുഷ്യനാണ് എന്തെങ്കിലും അസുഖം കൊണ്ടാണ് ഈ അവസ്ഥയിൽ എത്തിയതെങ്കിൽ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു, ഷു​ഗർ വന്നതാണോ' തുടങ്ങി നിരവധി കമന്റുകളാണ് അൽഫോൺസ് പുത്രന്റെ പുതിയ ഫോട്ടോയ്ക്ക് വന്നത്.

  'പ്രേമം സിനിമയുടെ റിലീസ് സമയത്ത് തന്നെ അൽഫോൺസിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. ആരോഗ്യപ്രശ്നമാണ് സിനിമയിൽ നിന്ന് താരം വിട്ടുനിൽക്കാനുള്ള പ്രധാന കാരണം' എന്നാണ് മറ്റൊരാൾ കമന്റായി കുറിച്ചത്.

  മുപ്പത്തിയെട്ടുകാരനായ അൽഫോൺസ് നിർമാതാവ് ആൽവിൻ ആന്റണിയുടെ മകൾ അലീനയെയാണ് വിവാഹം ചെയ്തത്. ഇരുവർക്കും രണ്ട് മക്കളുണ്ട്. അൽഫോൺസിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ​ഗോൾഡിൽ പൃഥ്വിരാജ് സുകുമാരനാണ് നായകൻ.

  ഗോള്‍ഡിനായി ആരാധകര്‍ കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് തിയേറ്ററില്‍ റിലീസ് ചെയ്യുക. ഗോള്‍ഡ് ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവച്ചിരുന്നു. ചിത്രത്തിൽ നായിക ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻതാരയാണ്.

  പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് ​ഗോൾഡ് നിര്‍മിച്ചിരിക്കുന്നത്. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. പാട്ട് എന്നൊരു ചിത്രവും അൽഫോൺസ് പുത്രന്റെ സംവിധാനത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

  ഫഹദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ നായൻതാര നായികയാകും എന്നുമായിരുന്നു പ്രഖ്യാപനം. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. എന്നാൽ പിന്നീട് സിനിമയെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

  Read more about: alphonse puthren
  English summary
  Is Alphonse Puthren's Weight Loss Due To Illness?, New Picture Goes Viral, Details Inside-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X