ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിന് സമ്മതിച്ചു? അനുഷ്ക ഷെട്ടി വിവാഹിതയാകുന്നെന്ന് റിപ്പോർട്ട്; വരൻ ഇയാൾ

ലെെം ലെെറ്റിൽ നിന്നും പരമാവധി മാറി നിൽക്കുന്ന നടിയാണ് അനുഷ്ക ഷെട്ടി. അടുത്തിടെയാണ് അനുഷ്ക സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചത്. ​ഗാട്ടി എന്ന സിനിമ പരാജയപ്പെട്ടതോടെയായിരുന്നു തീരുമാനം. സിനിമാ രം​ഗത്ത് അന്നും ഇന്നും തന്റേതായ സ്ഥാനം അനുഷ്ക ഷെട്ടിക്കുണ്ട്. തെലുങ്കിൽ ഇത്രയധികം താരപദവി ലഭിച്ച നടിമാർ വിരളമാണ്. യോ​ഗ പരിശീലകയായിരുന്ന അനുഷ്ക യാദൃശ്ചികമായാണ് സിനിമയിലേക്ക് വരുന്നത്. സിനിമ സ്വപ്നം കണ്ടയാളായിരുന്നില്ല അനുഷ്ക. ‌

തൊപ്പി ബെെസെക്ഷ്വൽ ആണെന്ന് പറഞ്ഞു, ഫസ്മിന എന്നെ പെടുത്തിയതാണ്; ​ഗുരുതര ആരോപണവുമായി മുൻ പങ്കാളി
തൊപ്പി ബെെസെക്ഷ്വൽ ആണെന്ന് പറഞ്ഞു, ഫസ്മിന എന്നെ പെടുത്തിയതാണ്; ​ഗുരുതര ആരോപണവുമായി മുൻ പങ്കാളി

എന്നാൽ അനുഷ്കയെ തേടി സിനിമയെത്തി. നടൻ നാ​ഗാർജുനയാണ് അനുഷ്കയെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരുന്നത്. വളരെ പെട്ടെന്ന് തന്നെ അനുഷ്ക താരമായി മാറി. തുടക്ക കാലത്ത് ​ഗ്ലാമർ വേഷങ്ങളാണ് ചെയ്തതെങ്കിലും അരുദ്ധതി എന്ന സിനിമയുടെ വിജയത്തോടെ ​ഗ്രാഫ് മാറി മറിഞ്ഞു. ശ്രദ്ധേയ റോളുകൾ താരത്തെ തേ‌ടിയെത്തി. ബാഹുബലിയോടെ ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന നടിയായി അനുഷ്ക മാറി. എന്നാൽ ബാഹുബലിക്ക് ശേഷം വളരെ കുറച്ച് സിനിമകളേ അനുഷ്ക ചെയ്തിട്ടുള്ളൂ. ഇപ്പോഴിതാ നടിയെക്കുറിച്ച് വരുന്ന വാർത്തകളാണ് ശ്രദ്ധ നേടുന്നത്.

Anushka Shetty

അനുഷ്ക ഷെട്ടി വിവാഹം ചെയ്യാൻ തീരുമാനിച്ചെന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോർട്ട്. വിവാഹത്തിന് കുടുംബം ചെലുത്തുന്ന സമ്മർദ്ദത്തിന് അനുഷ്ക വഴങ്ങിയെന്നും ബന്ധുവായ ബിസിനസുകാരനെ വിവാഹം ചെയ്യുമെന്നുമാണ് റിപ്പോർട്ട്. കുടുംബങ്ങൾ സംസാരിച്ച് വിവാഹക്കാര്യത്തിൽ തീരുമാനമായെന്നും വെെകാതെ ഔ​ദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും തെലുങ്ക് മാധ്യമങ്ങളിൽ പറയുന്നു. അതേസമയം അനുഷ്കയോ അനുഷ്കയുടെ അടുത്ത വൃത്തങ്ങളോ വാർത്തയോ‌ട് പ്രതികരിച്ചിട്ടില്ല.

എന്നെ ഒരൊറ്റ ഏറ്, മീശമാധവനിൽ ജ​ഗതിക്കൊപ്പമുള്ള അനുഭവം; കാവ്യയുടെ മുറിയിൽ കയറുന്ന സീനിന് പിന്നിൽ
എന്നെ ഒരൊറ്റ ഏറ്, മീശമാധവനിൽ ജ​ഗതിക്കൊപ്പമുള്ള അനുഭവം; കാവ്യയുടെ മുറിയിൽ കയറുന്ന സീനിന് പിന്നിൽ

44 കാരിയാണ് അനുഷ്ക ഷെട്ടി. നേരത്തെ പല തവണ അനുഷ്കയുടെ വിവാഹമെന്ന് അഭ്യൂഹങ്ങൾ വന്നതാണ്. എന്നാൽ ഇവയൊന്നും സത്യമായിരുന്നില്ല. അനുഷ്കയും നടൻ പ്രഭാസും വിവാഹിതരാകുന്നെന്ന് പല തവണ റിപ്പോർട്ടുകൾ വന്നു. ഓൺസ്ക്രീനിലെ ഹിറ്റ് ജോ‍ഡിയായ ഇരുവരും ജീവിതത്തിലും പ്രണയത്തിലാണെന്ന് ​ഗോസിപ്പ് പ്രചരിച്ചിരുന്നു. എന്നാൽ രണ്ട് പേരും ആ വാർത്തകൾ നിഷേധിക്കുകയാണുണ്ടായത്. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും പ്രണയമില്ലെന്നും താരങ്ങൾ പറയുകയുണ്ടായി

ഇന്നും പ്രഭാസിന് ഏറ്റവും അനുയോജ്യായ നായിക നടി അനുഷ്ക ഷെട്ടിയാണെന്ന് ആരാധകർ പറയാറുണ്ട്. ബാഹുബലിയാണ് ഇവരുടെ ഏറ്റവും വലിയ ഹിറ്റ് സിനിമ. അതേസമയം ബാഹുബലിക്ക് മുമ്പ് മിർച്ചി, ബില്ല തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബാഹുബലി വലിയ ഹിറ്റായെങ്കിലും ഈ സിനിമയ്ക്ക് ശേഷം ഇവരെ ഒരുമിച്ച് പ്രേക്ഷകർ കണ്ടിട്ടില്ല. അനുഷ്ക ഇടവേളയിലേക്ക് കടന്നപ്പോൾ പ്രഭാസ് പാൻ ഇന്ത്യൻ തലത്തിൽ സിനിമകൾ ചെയ്തു. ഇടവേള അവസാനിപ്പിച്ച നടി വീണ്ടും സിനിമകളിൽ സജീവമാകുകയാണ്. അനുഷ്ക ഷെട്ടി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന കത്തനാർ എന്ന സിനിമ ഈ വർഷം റിലീസ് ചെയ്യും. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. അനുഷ്ക ഷെട്ടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X